1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
സ്ത്രീകളുടെ ചേലാ കർമ്മവും മദ്യ വിലക്കും ഇനിയില്ല; 30 വര്‍ഷത്തെ ഇസ്ലാമിക നിയമങ്ങള്‍ തിരുത്തി സുഡാന്‍
സ്ത്രീകളുടെ ചേലാ കർമ്മവും മദ്യ വിലക്കും ഇനിയില്ല; 30 വര്‍ഷത്തെ ഇസ്ലാമിക നിയമങ്ങള്‍ തിരുത്തി സുഡാന്‍
സ്വന്തം ലേഖകൻ: മുപ്പത് വര്‍ഷത്തോളം പഴക്കമുള്ള രാജ്യത്തെ ഇസ്ലാമിത നിയമാവലികള്‍ മാറ്റി സുഡാന്‍. സ്ത്രീകളുടെ നിര്‍ബന്ധിത ചേലാകര്‍മ്മം, മുസ്ലിം ഇതര മതസ്ഥര്‍ക്കും മദ്യം കഴിക്കാനുള്ള വിലക്ക് തുടങ്ങിയ നിയമങ്ങളാണ് സുഡാന്‍ സര്‍ക്കാര്‍ എടുത്തുകളഞ്ഞത്. മനുഷ്യാവകാശങ്ങളെ ലംഘിക്കുന്ന എല്ലാ നിയമങ്ങളും പിന്‍വലിക്കുകയാണെന്നാണ് സുഡാന്‍ നിയമമന്ത്രി നസ്‌റിദീന്‍ അബ്ദുല്‍ബരി അറിയിച്ചത്. മുപ്പത് വര്‍ഷം സുഡാന്‍ ഭരിച്ച ഒമര്‍ അല്‍ …
വന്ദേഭാരത് ടിക്കറ്റ് നിരക്കിൽ വർധന; 12 വിമാനങ്ങളിലായി 2,500 പേർ ഇന്ന് നാട്ടിലേക്ക്
വന്ദേഭാരത് ടിക്കറ്റ് നിരക്കിൽ വർധന; 12 വിമാനങ്ങളിലായി 2,500 പേർ ഇന്ന് നാട്ടിലേക്ക്
സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ വിമാന ടിക്കറ്റ് നിരക്ക് വർധിപ്പിച്ചത് പ്രവാസികൾക്ക് തിരിച്ചടിയാകുന്നു. 2 സ്ലാബായാണ് ടിക്കറ്റ് നിരക്ക് മാറ്റിയതെന്നാണ് എയർലൈന്റെ വിശദീകരണം. എന്നാൽ 750 ദിർഹത്തിന്റെ ആദ്യത്തെ സ്ലാബിൽ നാമമാത്ര ടിക്കറ്റ് നൽകിയ ശേഷം ശേഷിച്ച ടിക്കറ്റുകളെല്ലാം 950 ദിർഹമിനാണു വിറ്റഴിക്കുന്നത്. ക്രെഡിറ്റ് കാർഡ് വഴിയാണെങ്കിലും ട്രാവൽ ഏജൻസി വഴിയാണെങ്കിലും 30 ദിർഹം സർവീസ് …
അനുമതി ലഭിക്കാൻ ഒട്ടേറെ കടമ്പകൾ; കേരളത്തിൽ നിന്ന് യുഎഇയിലേക്ക് പറക്കാൻ യാത്രക്കാർ വളരെ കുറവ്
അനുമതി ലഭിക്കാൻ ഒട്ടേറെ കടമ്പകൾ; കേരളത്തിൽ നിന്ന് യുഎഇയിലേക്ക് പറക്കാൻ യാത്രക്കാർ വളരെ കുറവ്
സ്വന്തം ലേഖകൻ: യുഎഇയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിച്ച ആദ്യദിവസമായ ഇന്നലെ കോഴിക്കോട്ടുനിന്ന് 3 വിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി. പ്രവാസികളെ നാട്ടിലെത്തിക്കുന്ന വന്ദേഭാരത് മിഷൻ, സ്വകാര്യ ചാർട്ടേഡ് വിമാനങ്ങളിലാണ് പ്രവാസികളെ കൊണ്ടുപോകുന്നത്. വന്ദേഭാരത് ദൗത്യത്തിൽ ഇന്നലെ പ്രവാസികളെ കൊണ്ടുവരുന്നതിനായി കരിപ്പൂരിൽനിന്നു ദുബായിലേക്കു പറന്ന എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ 25 പേർ ദുബായിലേക്കു പോയി. ഈ വിമാനത്തിൽ …
ബ്രിട്ടനിൽ പൊതുഗതാഗത നിയന്ത്രണങ്ങളിൽ ഇളവിന് സാധ്യത; അതിർത്തി മേഖലയ്ക്കായി വൻ പദ്ധതി
ബ്രിട്ടനിൽ പൊതുഗതാഗത നിയന്ത്രണങ്ങളിൽ ഇളവിന് സാധ്യത; അതിർത്തി മേഖലയ്ക്കായി വൻ പദ്ധതി
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ കൊറോണ ഭീതിയെത്തുടർന്ന് വീടുകളിലിരുന്ന് ജോലി ചെയ്യുന്ന ജീവനക്കാരെ തിരികെ ഓഫീസുകളിൽ എത്തുന്നത് പ്രോത്സാഹിപ്പിക്കാൻ പൊതുഗതാഗത നിയന്ത്രണങ്ങൾ ലഘൂകരിക്കാൻ സാധ്യത. കൊറോണ വ്യാപനം തടയാൻ വീട്ടിലിരുന്ന് ജോലി ചെയ്യാൻ സർക്കാർ ജനങ്ങളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. ട്രെയിനുകൾ, ട്യൂബുകൾ, ബസുകൾ, ട്രാമുകൾ എന്നി പൊതുഗതാഗത സംവിധാനങ്ങൾ ഒഴിവാക്കാനായിരുന്നു നിർദേശം. കടുത്ത നിയന്ത്രണങ്ങളാണ് പൊതുഗതാഗത സംവിധാനങ്ങളിൽ …
ഗൾഫ് മേഖലയുടെ ആകാശ സ്വപ്നങ്ങൾക്ക് കരുത്തായി യുഎഇയുടെ ചൊവ്വാ ദൌത്യം; ഇനി 3 ദിവസം
ഗൾഫ് മേഖലയുടെ ആകാശ സ്വപ്നങ്ങൾക്ക് കരുത്തായി യുഎഇയുടെ ചൊവ്വാ ദൌത്യം; ഇനി 3 ദിവസം
സ്വന്തം ലേഖകൻ: ചൊവ്വാ പേടക വിക്ഷേപണത്തിനു 3 ദിവസം മാത്രം ശേഷിക്കെ ഒരുക്കങ്ങളിൽ ഏറ്റവും സുപ്രധാനമായ അന്തിമഘട്ടത്തിലേക്കു കടന്നു. യുഎഇ ശാസ്ത്രജ്ഞരുടെ നേതൃത്വത്തിൽ പേടകത്തിന്റെയും റോക്കറ്റിന്റെയും ഓരോ ഘടകവും പരിശോധിച്ചു.. ജപ്പാനിലെ തനെഗഷിമ സ്പേസ് സെന്ററിൽ നിന്ന് 15നു പുലർച്ചെ 12.51നാണ് വിക്ഷേപണം. ഇന്ധന ചോർച്ചയില്ലെന്നും വാർത്താവിനിമയ, ഉപഗ്രഹ നിയന്ത്രണ സംവിധാനങ്ങൾ കുറ്റമറ്റതാണെന്നും ഉറപ്പാക്കാനുള്ള പരിശോധനകൾ …
യു.എസ്​ സെനറ്റ് പ്രൈമറിയിൽ ജയിച്ചു കയറി ഇന്ത്യൻ വംശജൻ​ റിക്ക്​ മേത്ത
യു.എസ്​ സെനറ്റ് പ്രൈമറിയിൽ ജയിച്ചു കയറി ഇന്ത്യൻ വംശജൻ​ റിക്ക്​ മേത്ത
സ്വന്തം ലേഖകൻ: യു.എസ്​ സെനറ്റിലേക്കുള്ള പ്രൈമറി തെരഞ്ഞെടുപ്പിൽ ന്യൂജഴ്​സിയിൽ നിന്ന്​ മത്സരിച്ച ഇന്ത്യൻ വംശജൻ റിക്ക്​ മേത്തക്ക്​ ജയം. ഇഞ്ചോടിഞ്ച്​ പോരാട്ടത്തിനൊടുവിലായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ റിക്ക്​ മേത്തയുടെ വിജയം. മറ്റൊരു ഇന്ത്യൻ വംശജനായ ഹർഷ സിങ്ങിനെയാണ്​ സംരംഭകനും ഫാർമസിസ്റ്റുമായ മേത്ത പരാജയപ്പെടുത്തിയത്​. 2017ൽ ന്യൂജഴ്സി ഗവർണർ സ്ഥാനത്തേക്ക് മൽസരിച്ചു പരാജയപ്പെട്ട സ്ഥാനാർഥിയാണ് സിങ്​. നവംബറിൽ നടക്കുന്ന …
വിശന്നു പൊരിഞ്ഞ് കുഞ്ഞുങ്ങൾ മരിച്ചു വീഴുന്ന യെമൻ! ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്ന് യുഎൻ
വിശന്നു പൊരിഞ്ഞ് കുഞ്ഞുങ്ങൾ മരിച്ചു വീഴുന്ന യെമൻ! ലോകരാജ്യങ്ങൾ ഉടൻ ഇടപെടണമെന്ന് യുഎൻ
സ്വന്തം ലേഖകൻ: യമനിൽ അടിയന്തരമായി ഇടപെടണമെന്ന്​ സമ്പന്ന രാഷ്​ട്രങ്ങളോട്​ അഭ്യർഥിച്ച്​ യു.എൻ. യുദ്ധാനന്തര ഭീകരത വിട്ടുമാറാതെ കൊടുംപട്ടിണിയിലൂടെ നീങ്ങുന്ന രാജ്യത്ത്​ പലയിടത്തും സ്​ഥിതി ഗുരുതരമാണെന്നും​ അടിയന്തര ഇടപെടൽ ആവശ്യമാണെന്നും യു.എന്നിന്റെ വേൾഡ്​ ഫുഡ്​ പ്രോഗ്രാം (ഡബ്ല്യു.എഫ്​.പി) ഭാരവാഹികൾ പറഞ്ഞു. 20 മില്ല്യൺ ആളുകൾ യെമനിൽ അവശ്യ ഭക്ഷണ വസ്​തുക്കൾ ലഭിക്കാതെ നരകിക്കുകയാണെന്നാണ് കണക്ക്​. “എന്തെങ്കിലും ചെയ്യുകയാണെങ്കിൽ …
ലോകത്ത് കൊവിഡ് രോഗികൾ 12,660,825! കസാക്കിസ്താനിൽ “അജ്ഞാത ന്യുമോണിയ”
ലോകത്ത് കൊവിഡ് രോഗികൾ 12,660,825! കസാക്കിസ്താനിൽ “അജ്ഞാത ന്യുമോണിയ”
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 563,655 ആയി ഉയര്‍ന്നു. 12,660,825 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 7,389,941 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ലോകത്ത് ഇന്നലെ രണ്ട് ലക്ഷത്തി മുപ്പത്താറായിരത്തി തൊള്ളായിരത്തി പതിനെട്ട് പുതിയ കേസുകളും 5,416 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 849 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ …
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലീം പള്ളി; പ്രഖ്യാപനം നടത്തി എര്‍ദൊഗാന്‍
തുർക്കിയിലെ ഹാഗിയ സോഫിയ മ്യൂസിയം വീണ്ടും മുസ്ലീം പള്ളി; പ്രഖ്യാപനം നടത്തി എര്‍ദൊഗാന്‍
സ്വന്തം ലേഖകൻ: യുനെസ്‌കോയുടെ കീഴിലുള്ള പൈതൃത കേന്ദ്രമായ ഹാഗിയ സോഫിയ മ്യൂസിയത്തെ മുസ്ലീം ആരാധനാലയമാക്കിയതായി അറിയിച്ച് തുര്‍ക്കി പ്രസിഡന്റ് റെജപ് തയ്യിപ് എര്‍ദൊഗാന്‍. ആധുനിക തുര്‍ക്കി സ്ഥാപകര്‍ ആരാധനാലയത്തെ മ്യൂസിയമാക്കി മാറ്റയത് നിയമ വിരുദ്ധമാണെന്ന് തുര്‍ക്കി കോടതി വിധിച്ചതിനു പിന്നാലെയാണ് എര്‍ദൊഗാന്റെ പ്രഖ്യാപനം. ഇസ്താംബൂളിലെ ഹാഗിയ സോഫിയ എന്ന ചരിത്ര സ്മാരകം പള്ളിയാക്കി മാറ്റുന്നതിനെതിരെ ആഗോള …
കൊവിഡ് വ്യാപനം: ചൈനയും WHO യും ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമെന്ന് ചൈനീസ് വൈറോളജിസ്റ്റ്
കൊവിഡ് വ്യാപനം: ചൈനയും WHO യും ലോകത്തോട് പറഞ്ഞത് പച്ചക്കള്ളമെന്ന് ചൈനീസ് വൈറോളജിസ്റ്റ്
സ്വന്തം ലേഖകൻ: കൊവിഡ് വ്യാപനം സംബന്ധിച്ച വിവരങ്ങൾ ചൈന മറച്ചുവെക്കാൻ ശ്രമിച്ചിരുന്നുവെന്ന് ചൈനീസ് വൈറോളജിസ്റ്റ്. അമേരിക്കയിൽ അഭയം തേടിയെത്തിയ ഹോങ്കോങ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്തിലെ ഗവേഷകയായിരുന്ന ഡോ. ലി മെങ് യാൻ ആണ് നിർണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നത്. അമേരിക്കൻ വാർത്താ ചാനലായ ഫോക്സ് ന്യൂസിനോടാണ് അവർ ഇക്കാര്യം വെളിപ്പെടുത്തിയത്. വൈറസ് ബാധ പടർന്നു …