1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2016

സ്വന്തം ലേഖകന്‍: സിറിയയിലെ ആലപ്പോയില്‍ റഷ്യ ആക്രമണം കടുപ്പിക്കുന്നു, 5 കുട്ടികളടക്കം 85 മരണം. ആലപ്പോയില്‍ കഴിഞ്ഞ രണ്ടു ദിവസമായുണ്ടായ ആക്രമണങ്ങളില്‍ അഞ്ച് കുട്ടികള്‍ അടക്കം 85 ഓളം പേര്‍ കൊല്ലപ്പെട്ടതായും നിരവധി ആളുകള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ആലപ്പോയിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെയാണ് ആക്രമണമുണ്ടായത്. കൊല്ലപ്പെട്ട അഞ്ച് കുട്ടികളും ഈ ആശുപത്രിയിലായിരുന്നുവെന്ന് സിറിയന്‍ മനുഷ്യാവകാശ സംഘടന അറിയിച്ചു. ഭീകരരെ ലക്ഷ്യമാക്കിയുള്ള ബോംബു വര്‍ഷമാണ് ലക്ഷ്യം തെറ്റിയത്. നേരത്തെ ബാത്‌ബോ നഗരത്തിലുണ്ടായ ആക്രമണത്തില്‍ 19 പേര്‍ മരിച്ചിരുന്നു.

മൂന്നാഴ്ചത്തെ വെടിനിര്‍ത്തലിന് ശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ് സിറിയയില്‍ വീണ്ടും പ്രശ്‌നങ്ങള്‍ തലപൊക്കിയത്. സന്നദ്ധ സംഘടനകളുടെ ക്യാമ്പിനു നേരെയും ആക്രമണമുണ്ടായി. അതേസമയം ഭീകരര്‍ക്കെതിരെയുള്ള യുദ്ധം മറ്റൊരു ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് റഷ്യ പറഞ്ഞു. വ്യോമാക്രമണം മാത്രം നടത്തിയിരുന്ന റഷ്യ കരയുദ്ധത്തിനും പദ്ധതിയിടുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനായി വന്‍ ആയുധ ശേഖരം റഷ്യന്‍ സൈന്യം സിറിയന്‍ അതിര്‍ത്തിയില്‍ എത്തിച്ചതായും വാര്‍ത്തകള്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.