1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 18, 2016

സ്വന്തം ലേഖകന്‍: ഓസ്‌ട്രേലിയ പുതുക്കിയ വീസ നിയമം പ്രഖ്യാപിച്ചു, ഇന്ത്യന്‍ വിദഗ്ദ തൊഴിലാളികള്‍ക്കു തിരിച്ചടി. വിദേശ സ്‌കില്‍ഡ് വര്‍ക്കര്‍മാര്‍ക്കുള്ള (വിദഗ്ധ തൊഴിലാളികള്‍) വീസയിലെ 457 ചട്ടത്തിനാണ് മാറ്റംവരുത്തിയിരിക്കുന്നത്. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദ്ധ തൊഴിലാളികളെയാണ്.

പുതിയ 457 വീസ നിയമപ്രകാരം ഒരു വിദഗ്ധ തൊഴിലാളിക്ക് അയാളുടെ ജോലി നഷ്ടപ്പെട്ടാല്‍ മറ്റൊരു ജോലിക്കുശ്രമിക്കാനായി ഓസ്‌ട്രേലിയയില്‍ തങ്ങാവുന്ന ദിനങ്ങള്‍ വെട്ടിക്കുറച്ചു. പുതിയ നിയമപ്രകാരം 60 ദിവസം മാത്രമേ ഇനി തങ്ങാന്‍ സാധിക്കൂ. നേരത്തേ ഇത് 90 ദിവസം ആയിരുന്നു.

ഓസീസ് എമിഗ്രേഷന്‍ മന്ത്രി പീറ്റര്‍ ഡുട്ടണ്‍ ആണ് ഇക്കാര്യം അറിയിച്ചത്.ഇന്ത്യയില്‍നിന്നുള്ള വിദഗ്ധ ജോലിക്കാരാണ് ഓസ്‌ട്രേലിയയില്‍ അധികവും. ഇത് ഏകദേശം 26.8 ശതമാനം വരും. യുകെ (15 ശതമാനം), ചൈന (6.6 ശതമാനം) എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് തൊട്ടുപിന്നില്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.