ഫ്രഞ്ച് ഓപ്പണില്‍ ഇതാദ്യമായിട്ടാണ് വാവ്‌റിങ്ക കിരീടം നേടുന്നത്. പത്ത് വര്‍ഷത്തിനിടെ റാഫേല്‍ നദാലും റോജര്‍ ഫെഡററുമല്ലാതെ കിരീടം ചൂടുന്ന മൂന്നാമത്തെ താരമാണ് വാവ്‌റിങ്ക.
ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദി സംഘടനയുടെ മുഖമാസികയായ ദാബിക് ആമസോണിലെ മാഗസീനുകള്‍ക്കൊപ്പം വില്‍പ്പനയ്ക്ക്. നാല് വ്യത്യസ്ത വാള്യങ്ങളായി ആമസോണ്‍ അവരുടെ വെബ്‌സൈറ്റില്‍ ലിസ്റ്റ് ചെയ്തിരുന്നത്.
യൂറോപ്യന്‍ യൂണിയന്‍ അംഗത്വം വേണ്ടെന്ന് വെയ്ക്കുന്നത് വഴി രാജ്യത്തിനും ജനങ്ങള്‍ക്കുമുണ്ടാകുന്ന നഷ്ടമെന്താമെന്ന് അവരെ അറിയിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പോളിഷ് മന്ത്രി ഡേവിഡ് കാമറൂണിനോട് ആവശ്യപ്പെട്ടു. ദ് ഒബ്‌സെര്‍വറിന് നല്‍കിയ അഭിമുഖത്തിലാണ് മന്ത്രി റാഫല്‍ ട്രസസ്‌കോവസ്‌കി തന്റെ അഭിപ്രായം തുറന്നു പറഞ്ഞത്.
യൂറോപ്യന്‍ യൂണിയനുമായി ബന്ധപ്പെട്ടുള്ള ഔദ്യോഗിക വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പാടില്ലെന്ന നിയമം നീക്കുന്നതായി ഡേവിഡ് കാമറൂണ്‍ ഇന്നലെ പ്രഖ്യാപിച്ചു. ഇത് എംപിമാരെ പ്രകോപിപ്പിച്ചിട്ടുണ്ട്
വീഡിയോ കോളിംഗ് സേവനമായ സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കി. പരീക്ഷണാര്‍ത്ഥം യുകെ, യുഎസ് എന്നിവിടങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ സ്‌കൈപ്പ് ബീറ്റാ പതിപ്പ് പുറത്തിറക്കിയിരിക്കുന്നത്. പ്രവാസികള്‍ നാട്ടിലേക്ക് വിളിക്കാന്‍ ഏറ്റവും അധികം ആശ്രയിക്കുന്ന സ്‌കൈപ്പിന്റെ വെബ് പതിപ്പ് പുറത്തിറക്കുന്നതോടെ ഇനി പ്രത്യേകം ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടി വരില്ല.
ജോര്‍ജ് രാജകുമാരന്റെയും ഷാര്‍ലെറ്റ് രാജകുമാരിയുടെയും ഒരുമിച്ചുള്ള ചിത്രങ്ങള്‍ രാജകുടുംബം പുറത്തുവിട്ടു. കെന്‍സിംഗ്ടണ്‍ പാലസാണ് ചിത്രങ്ങള്‍ പുറത്തുവിട്ടത്. ഇരുവരും ഒരുമിച്ചുള്ള നാല് ചിത്രങ്ങളാണ് കൊട്ടാരം പുറത്തു വിട്ടിരിക്കുന്നത്.
ഇതേക്കുറിച്ച് ഇപ്പോള്‍ അധികാരികള്‍ അന്വേഷണം നടത്തുന്നുണ്ട്. ആളുകള്‍ വിവരങ്ങള്‍ ഷെയര്‍ ചെയ്യരുതെന്ന് പറഞ്ഞിട്ടും എന്‍എച്ച്എസ് ചെയ്തത് ഗൗരവതരമായ കാര്യമാണെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഫ്രഞ്ച് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം അമേരിക്കകാരിയായ സെറീനാ വില്യംസിന്. ചെക് റിപബ്ലിക്കിന്റെ ലൂസി സഫറോവയെയാണ് സെറീന പരാജയപ്പെടുത്തിയത്.
സെപ്തംബര്‍ 25ന് ഹാന്‍ഡ്‌സെറ്റ് സെയില്‍ ആരംഭിക്കുമെന്നും സെപ്തംബര്‍ 18 മുതല്‍ ഓര്‍ഡറുകള്‍ സ്വീകരിച്ച് തുടങ്ങുമെന്നും മെയിലില്‍ പറയുന്നു. പുതിയ ഐഫോണ്‍ എന്ന് മാത്രമാണ് മെയിലില്‍ പരാമര്‍ശിച്ചിരിക്കുന്നത്.
പ്രിന്‍സ് രാജകുമാരനും കെയ്റ്റ് മിഡിള്‍ടണും ചേര്‍ന്ന് ഷാര്‍ലെറ്റ് രാജകുമാരിയുടെ മാമോദീസാ തിയതി പ്രഖ്യാപിച്ചു. ജുലൈ അഞ്ചിന് സാന്‍ഡ്രിംഗാമിലെ സെന്റ് മേരീസ് മാഗ്ദലീന്‍ ചര്‍ച്ചിലാണ് മാമോദീസാ ചടങ്ങുകള്‍ നടക്കുന്നത്.