1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
കേരളത്തില്‍ നിന്നും കൂട്ടപ്പലായനം
കേരളത്തില്‍ നിന്നും കൂട്ടപ്പലായനം
മറ്റു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെപ്പോലെ അക്രമം ഭയന്നും നാട്ടില്‍ ഒറ്റപ്പെട്ട ബന്ധുക്കളെ കാണാനും അസം തൊഴിലാളികള്‍ കൂട്ടത്തോടെ കേരളംവിടുന്നു. ചിലയിടങ്ങളില്‍ മുസ്ലിം തീവ്രവാദ സംഘടനകളുടെ ഭീഷണിയുള്ളതായി പരാതിയുണ്ട്. ഇവരുടെ പലായനത്തെക്കുറിച്ച് കേന്ദ്രസംസ്ഥാന ഇന്റലിജന്‍സ് അന്വേഷണം തുടങ്ങി. ഒരാഴ്ചക്കിടെ അയ്യായിരത്തില്‍പരം അസം സ്വദേശികള്‍ സംസ്ഥാനത്തുനിന്ന് നാട്ടിലേക്ക് മടങ്ങിയെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് നിഗമനം. മലപ്പുറത്തുനിന്നാണ് കൂടുതല്‍ പേര്‍ നാട്ടിലേക്കുതിരിച്ചത്. മൂന്ന് …
വ്യാജ സന്ദേശം; തെളിവ് ഹാജരാക്കണമെന്ന് പാകിസ്താന്‍
വ്യാജ സന്ദേശം; തെളിവ് ഹാജരാക്കണമെന്ന് പാകിസ്താന്‍
വടക്കു കിഴക്കന്‍ വംശജരുടെ കൂട്ടപലായനത്തിന് കാരണം പാകിസ്താനില്‍ നിന്ന് രൂപം നല്‍കിയ വ്യാജ സന്ദേശങ്ങളാണെന്ന ആരോപണത്തിന് തെളിവ് വേണമെന്ന് പാകിസ്താന്‍. തെളിവ് നല്‍കിയാല്‍ സംഭവത്തെ കുറിച്ച് അന്വേഷിക്കാമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന്‍ മാലിക് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയോട് പറഞ്ഞു. ഞായറാഴ്ച ഫോണില്‍ സംസാരിക്കുകയായിരുന്നു ഇരുവരും. പാകിസ്താനില്‍ നിന്നുള്ളവര്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകള്‍ ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും …
മൂന്നാംദിവസവും ജവാന്‍ മൊബൈല്‍ ടവറിന് മുകളില്‍
മൂന്നാംദിവസവും ജവാന്‍ മൊബൈല്‍ ടവറിന് മുകളില്‍
ഉന്നത സൈനികോദ്യഗസ്ഥരുടെ പീഡനം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി തമിഴ്‌നാട്ടിലെ തൂത്തുക്കുടി സ്വദേശിയായ കെ. മുത്തു എന്ന സൈനികന്‍ ദില്ലി അജ്‌മേരി ഗേറ്റിലെ 200 അടി പൊക്കമുള്ള മൊബൈല്‍ ടവറില്‍ കയറി ഇരുന്നുള്ള സമരം മൂന്നാം ദിവസം പിന്നിട്ടു. തന്റെ പരാതികള്‍ പ്രതിരോധമന്ത്രി എ.കെ. ആന്റണി നേരിട്ടെത്തി കേട്ടെങ്കില്‍ മാത്രമേ താഴെയിറങ്ങൂവെന്നാണ് മുത്തു അറിയിച്ചിരിയ്ക്കുന്നത്. എന്‍ജിനിയേഴ്‌സ് റെജിമെന്റിലെ ജവാനാണ് …
എസ് ബദരിനാഥ് ഇന്ത്യന്‍ ടീമില്‍
എസ് ബദരിനാഥ് ഇന്ത്യന്‍ ടീമില്‍
ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വിവിഎസ് ലക്ഷ്മണിന് പകരമായി എസ് ബദരിനാഥിനെ ഉള്‍പ്പെടുത്തി. വിവിഎസ് ലക്ഷ്മണ്‍ വിരമിച്ചതിനെ തുടര്‍ന്നാണ് ബദരിനാഥിനെ ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ മാസം 23 നാണ് ന്യൂസിലാന്‍ഡിനെതിരായ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് മത്സരം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് മോശം തുടക്കം
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍മാര്‍ക്ക് മോശം തുടക്കം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരക്ലബുകള്‍ക്ക് മോശം തുടക്കം. വെസ്റ്റ് ബ്രോംവിച്ച് എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ലിവര്‍പൂളിനെ അട്ടിമറിച്ചപ്പോള്‍ സണ്ടര്‍ലാന്‍ഡ് ആര്‍സണലിനെ സമനിലയില്‍ കുരുക്കി. എതിരാളികളെ അനായാസം നേരിടാമെന്ന് കരുതി മത്സരിക്കാനിറങ്ങിയ ലിവര്‍പൂളിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചുകൊണ്ടാണ് വെസ്റ്റ് ബ്രോംവിച്ചിന്റെ വിജയം. വെസ്റ്റ് ബ്രോവിച്ചിനു വേണ്ടി സോള്‍ട്ടാന്‍ ജെറ, പീറ്റര്‍ ഒദംവിഗി, പകരക്കാരനായിറങ്ങിയ റൊമേലു ലുക്കാക്കു എന്നിവര്‍ …
ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്‍റെ ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും
ലിവര്‍പൂളില്‍ വിശുദ്ധ ദൈവമാതാവിന്‍റെ  ഓര്‍മ്മപ്പെരുന്നാളും ഇടവകദിനവും
ലിവര്‍പൂള്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയി ല്‍ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു (ശൂനോയൊ ) പെരുന്നാളും ഇടവക വാര്‍ഷികവും 2012. ആഗസ്റ്റ്‌ 24, വെള്ളി ആഗസ്റ്റ്‌ 25, ശനി തിയതികളില്‍ നടത്തപ്പെടുന്നു. വെള്ളിയാഴ്ച വൈകിട്ട് 5.00 നു കോടി ഉയര്‍ത്തലോടുകുടി ആഘോഷപരിപാടിക ള്‍ ആരംഭിക്കുന്നു. 6.00 നു സന്ധ്യാപ്രാര്‍ത്ഥന 6.30 നു സുവിശേഷ …
ഐശ്വര്യ റായി ബച്ചന്‍ കൊച്ചിയില്‍
ഐശ്വര്യ റായി ബച്ചന്‍ കൊച്ചിയില്‍
ആരാധകരെ ആവേശലഹരിയിലാക്കി ബോളിവുഡ് താരം ഐശ്വര്യ റായി ബച്ചന്‍ കൊച്ചിയിലെത്തി. കല്യാണ്‍ ജുവലറിയുടെ ഷോറൂം ഉദ്ഘാടനം ചെയ്യാനാണ് മുന്‍ സൗന്ദര്യ റാണി കൊച്ചിയിലെത്തിയത്. ‘ഇരുവര്‍’ എന്ന മണിരത്‌നം ചിത്രത്തിന്റെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് കൊച്ചിയിലെത്തിയ നിമിഷങ്ങള്‍ ഐശ്വര്യ ഓര്‍ത്തു. മകള്‍ ആരാധ്യയുമൊത്താണ് ഐശ്വര്യ കൊച്ചിയിലെത്തിയത്. എന്നാല്‍ ആരാധ്യയെ ഉദ്ഘാടന ചടങ്ങില്‍ കൊണ്ടുവന്നിരുന്നില്ല. ഐശ്വര്യ റായിയും മലയാളികളുടെ ജനപ്രിയ …
നഴ്‌സ് സമരം തീര്‍ന്നു;ഒടുവില്‍ മാലാഖമാര്‍ക്ക് വിജയം
നഴ്‌സ് സമരം തീര്‍ന്നു;ഒടുവില്‍ മാലാഖമാര്‍ക്ക് വിജയം
കോതമംഗലം മാര്‍ ബസേലിയോസ് ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിച്ചു. ആലുവയില്‍ തൊഴില്‍മന്ത്രി ഷിബു ബേബി ജോണിന്റെയും ആരോഗ്യമന്ത്രി വിഎസ് ശിവകുമാറിന്റെയും സാന്നിധ്യത്തില്‍ മാനേജ്‌മെന്റ് പ്രതിനിധികളും നഴ്‌സുമാരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്. സമരക്കാര്‍ മുന്നോട്ടുവെച്ച സേവന വേതന വ്യവസ്ഥകള്‍ മാനേജ്‌മെന്റ് അംഗീകരിച്ചു. ജോലിസമയം മൂന്ന് ഷിഫ്റ്റുകളായി ക്രമീകരിക്കും. ആശുപത്രിയിലെ രോഗിനേഴ്‌സ് അനുപാതം പഠിക്കാന്‍ സമിതി രൂപീകരിക്കാനും ചര്‍ച്ചയില്‍ …
തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട ബിജു കോഴിക്കോട്ടെത്തി
തീവ്രവാദികളില്‍ നിന്നും രക്ഷപ്പെട്ട ബിജു കോഴിക്കോട്ടെത്തി
ഫിലിപ്പീന്‍സില്‍ തീവ്രവാദിസംഘത്തിന്റെ പിടിയില്‍ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് മൂടാടി സ്വദേശി ബിജു തിരികെ നാട്ടിലെത്തി. ഭാര്യ അലീന, മക്കളായ അര്‍ജുന്‍, അജയ് എന്നിവരും ബിജുവിനോടൊപ്പമുണ്ടായിരുന്നു. സിംഗപ്പൂര്‍, ചെന്നൈ വഴിയാണ് ഇവര്‍ കോഴിക്കോട്ടെത്തിയത്. തീവ്രവാദികളുടെ പിടിയില്‍ നിന്ന് ബിജുവിനെ മോചിപ്പിക്കാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ ഇടപെട്ടിരുന്നുവെങ്കിലും ഫലം കണ്ടില്ല. ഒടുവില്‍ ഭീകരസംഘം രാത്രി ഉറങ്ങുന്ന സമയത്ത് ബിജു ഓടി …
ചോര കുടിക്കുന്ന മനുഷ്യര്‍…
ചോര കുടിക്കുന്ന മനുഷ്യര്‍…
ആസാമില്‍ കലാപമൊരു പുത്തരിയല്ല. ഇതിന്റെ അടിവേരുകളാകട്ടെ ബ്രട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് നീണ്ടു കിടക്കുന്നു. എന്നാല്‍ കഴിഞ്ഞ മാസം ആസ്സാമിലെ നാല് പടിഞ്ഞാറന്‍ ജില്ലകളിലുണ്ടായ കലാപം വെറുമൊരു കുടിയേറ്റപ്രശ്‌നമായി അവഗണിക്കാന്‍ കഴിയാത്ത അത്ര വളര്‍ന്നു വലുതായിരിക്കുന്നു. കാലങ്ങളായി രാഷ്ട്രീയ മുതലെടുപ്പിനായി ചിലര്‍ മെനഞ്ഞുണ്ടാക്കിയ നുണക്കഥകള്‍ ഒരു വലിയ ബോംബായി ഇന്ന് രാഷ്ട്രത്തെ തന്നെ നശിപ്പിക്കാന്‍ പാകത്തിന് നമ്മുടെ തലയക്കുമുകളില്‍ …