ഒടുവില്‍ ആ ആശ്വാസവാര്‍ത്ത. തിരുവനന്തപുരം വിമാനത്താവളത്തിലെ മോഷണം തടയാനുള്ള നടപടികള്‍ ശക്തമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ടി.ജെ.ജോസ് പറഞ്ഞു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരുടെ ബാഗേജുകളില്‍ നിന്ന് വിലപ്പെട്ട സാധനങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകളെത്തുടര്‍ന്നാണ് നടപടി. വിമാനത്താവളത്തിലെ മോഷണത്തെപ്പറ്റി അന്വേഷിക്കാന്‍ ഡി.സി.പി വിമലപുട്ടാദിത്യ, ശംഖുംമുഖം എ.സി. കെ.എസ്.വിമല്‍ എന്നിവര്‍ ശനിയാഴ്ച രാവിലെ വിമാനത്താവളത്തിലെത്തി. വിമാനത്താവള സുരക്ഷാത്തലവന്‍ സി.ഐ.എസ്.എഫ് …
വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന വ്യാജപ്രചാരണം ദില്ലിയിലേയ്ക്കും പുനെയിലേയ്ക്കും വ്യാപിച്ചു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നില്ല. വ്യാജപ്രചാരണത്തെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപലായനം തുടരുകയാണ്. ബാംഗ്ലൂര്‍വിട്ട അസംകാരുമായി രണ്ട് തീവണ്ടി സംസ്ഥാനത്തെത്തി കഴിഞ്ഞു. 1700 പേരാണ് ഇരു തീവണ്ടികളിലുമായി നാട്ടിലെത്തിയത്. ഇവരില്‍ ഭൂരിഭാഗവും …
ഷെഫീല്‍ഡ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നടത്തിയ ഒവിബിഎസ് ഭക്തിസാന്ദ്രമായി. ഓഗസ്റ്റ് രണ്ടാം തീയതി രാവിലെ ഷെഫീല്‍ഡ് സെന്റ് പാട്രിക് ചര്‍ച്ചില്‍ ഇടവക വികാരി ഫാ. ഹാപ്പി ജേക്കബ് ഉദ്ഘാടനം നിര്‍വഹിച്ചു. . ”നിങ്ങള്‍ എല്ലാവരും ക്രിസ്തുവില്‍ ഒന്നത്രെ എന്ന വേദവാക്യമായിരുന്നു ഈ വര്‍ഷത്തെ പഠന വിഷയം. നാല്‍പതോളം കുട്ടികള്‍ പങ്കെടുത്തു. ക്ലാസുകളില്‍ സംബന്ധിച്ച …
ഇക്കഴിഞ്ഞ ലണ്ടന്‍ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ ഷൂട്ടിംഗ് താരം വിജയ്കുമാര്‍, ഗുസ്തി താരം യോഗേശ്വര്‍ ദത്ത് എന്നിവര്‍ രാജ്യത്തെ പരമോന്നത കായിക പുരസ്കാരമായ രാജീവ്ഗാന്ധി ഖേല്‍രത്ന അവാര്‍ഡിനര്‍ഹരായി. മലയാളി സ്ക്വാഷ് താരം ദീപിക പള്ളിക്കല്‍ ഉള്‍പ്പെടെ 25 താരങ്ങളെ അര്‍ജുന അവാര്‍ഡിനും തെരഞ്ഞെടുത്തിട്ടുണ്ട്. കേരളത്തില്‍ നിന്ന് എട്ട് താരങ്ങളെ അര്‍ജുന അവാര്‍ഡിനായി പരിഗണിച്ചിരുന്നെങ്കിലും ദീപിക പള്ളിക്കലാണ് …
സെപ്റ്റംബര്‍ 15 ന് നടക്കുന്ന നാലാമത് യൂറോപ്യന്‍ ക്നാനായ സംഗമത്തില്‍ മലങ്കര സുറിയാനി ക്നാനായ സഭയുടെ അമേരിക്ക, കാനഡ, യൂറോപ്പ് മേഖലാ ആര്‍ച്ച് ബിഷപ്പ് അയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പൊലീത്ത പങ്കെടുക്കും. പൊതു സമ്മേളനത്തില്‍ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. സെപ്റ്റംബര്‍ 14ന് യുകെയില്‍ എത്തിച്ചേരുന്ന അദേഹത്തെ ക്നാനായ സഭാ വിശ്വാസികള്‍ ചേര്‍ന്ന് സ്വീകരിക്കും. ബെര്‍മിങ്ഹാം സെന്റ് …
വിദ്യാഭ്യാസ വായ്പ വിദ്യാര്‍ഥികളുടെ അവകാശമാണെന്ന് കേന്ദ്ര ധനമന്ത്രി പി ചിദംബരം. വിദ്യാര്‍ഥികള്‍ക്ക് വായ്പ നിഷേധിക്കാന്‍ ബാങ്കുകള്‍ക്ക് കഴിയില്ല. ഏതെങ്കിലും സാഹചര്യത്തില്‍ വായ്പ നിഷേധിക്കേണ്ടി വന്നാല്‍ അത് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥന്‍ പരിശോധിച്ച ശേഷമായിരിക്കണമെന്നും ചിദംബരം നിര്‍ദേശിച്ചു. വിദ്യാഭ്യാസ വായ്പകളുടെ കാര്യത്തില്‍ അനാസ്ഥയുണ്ടായാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവുമെന്നും ചിദംബരം അറിയിച്ചു. വായ്പകളുടെ മാസഅടവ് തുക കുറയ്ക്കാന്‍ നടപടി …
വിവാഹവും വിവാഹമോചനവും ആരോഗ്യത്തിന് ഹാനികരം ?!
അടിക്കടിയുണ്ടാകുന്ന ഇന്ധന വിലവര്‍ദ്ധനവ് ബ്രിട്ടനിലെ കുടുംബങ്ങളുടെ ബഡ്ജറ്റിനെ ....
വചന പ്രഘോഷകനായ ഫാ. സോജി ഓലിക്കലും ബര്‍മിങ്ഹാം ടീമും നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 25 ശനിയാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തിലും സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തിലുമായാണ് ധ്യാനം ക്രമികരിച്ചിരിക്കുന്നത്. സെന്റ് ജോണ്‍സ് സ്കൂളില്‍ കുട്ടികള്‍ക്കായുള്ള ധ്യാനമാണ് നടക്കുക. കണ്‍വന്‍ഷന് എത്തുന്നവര്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ കുട്ടികളെ …
മധുര ജില്ലയിലെ സമയനെല്ലൂര്‍ പ്രദേശത്തെ വീട്ടമ്മമാരും പെണ്‍കുട്ടികളും ഇപ്പോഴും ഞെട്ടലിലാണ്. തങ്ങളുടെ ചുറ്റിലും ഒളിക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടോ എന്ന സംശയത്തിലാണ് അവര്‍ ഓരോ നിമിഷവും തള്ളിനീക്കുന്നത്. ഈ പ്രദേശത്തുനിന്ന്, സ്ത്രീകളുടെ സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തുന്ന ‘ഒളിക്യാമറാ വിദഗ്ധരെ’ പൊലീസ് അറസ്റ്റ് ചെയ്തതിന്‍റെ നടുക്കം ഇവരെ വിട്ടൊഴിയുന്നില്ല. ലൈംഗിക വൈകൃതം ബാധിച്ച ഒരുപറ്റം ആളുകളാണ് സ്ത്രീകളുടെ കെടുത്തിയിരുന്നത്. കുളിമുറിയിലും …