1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012

വചന പ്രഘോഷകനായ ഫാ. സോജി ഓലിക്കലും ബര്‍മിങ്ഹാം ടീമും നേതൃത്വം നല്‍കുന്ന മാഞ്ചസ്റ്റര്‍ ബൈബിള്‍ കണ്‍വന്‍ഷന്‍ 25 ശനിയാഴ്ച്ച മാഞ്ചസ്റ്ററില്‍ നടക്കും. വിഥിന്‍ ഷോ സെന്റ് ആന്റണീസ് സ്കൂള്‍ ഓഡിറ്റോറിയത്തിലും സെന്റ് ജോണ്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തിലുമായാണ് ധ്യാനം ക്രമികരിച്ചിരിക്കുന്നത്. സെന്റ് ജോണ്‍സ് സ്കൂളില്‍ കുട്ടികള്‍ക്കായുള്ള ധ്യാനമാണ് നടക്കുക. കണ്‍വന്‍ഷന് എത്തുന്നവര്‍ സെന്റ് ജോണ്‍സ് സ്കൂളില്‍ കുട്ടികളെ എത്തിച്ചശേഷം സെന്റ് ആന്റണീസ് സ്കൂളില്‍ എത്തി ധ്യാനത്തില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കണ്‍വന്‍ഷന്‍ രാവിലെ ഒന്‍പത് മുതല്‍ ആരംഭിക്കും. കുമ്പസാരത്തിനും കൌണ്‍സിലിങിനും സൌകര്യം ഉണ്ടായിരിക്കും. ബൈബിള്‍ കണ്‍വന്‍ഷനില്‍ പങ്കെടുക്കുവാന്‍ ഏവരേയും ഷൂഷ്ബറി രൂപതാ ചാപ്ളെയിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:
അലക്സ് വര്‍ഗീസ് – 07985641921
മാര്‍ട്ടിന്‍ മലയില്‍ – 07951745564

പ്രധാന വേദി: സെന്റ് ആന്റണീസ് ആര്‍.സി. സ്കൂള്‍
ഡുന്‍ക്കറി റോഡ്
വിഥിന്‍ഷോ
മാഞ്ചസ്റ്റര്‍, എം220 എന്‍റ്റി

കുട്ടികള്‍ക്കായുള്ള കണ്‍വന്‍ഷന്‍ വേദി:
സെന്റ് ജോണ്‍സ് സ്കൂള്‍
വുഡ് ഹൌസ് ലെയ്ന്‍
ബെന്‍ച്ചില്‍
എം22 9എന്‍ഡബ്ല്യു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.