വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കെതിരെ ആക്രമണമുണ്ടാകുമെന്ന വ്യാജപ്രചാരണം ദില്ലിയിലേയ്ക്കും പുനെയിലേയ്ക്കും വ്യാപിച്ചു. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയുണ്ടാവുമെന്ന് കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പറയുമ്പോഴും അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നില്ല.
വ്യാജപ്രചാരണത്തെ തുടര്‍ന്ന് ബാംഗ്ലൂരില്‍ നിന്നും ഹൈദരാബാദില്‍ നിന്നും വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൂട്ടപലായനം തുടരുകയാണ്. ബാംഗ്ലൂര്‍വിട്ട അസംകാരുമായി രണ്ട് തീവണ്ടി സംസ്ഥാനത്തെത്തി കഴിഞ്ഞു. 1700 പേരാണ് ഇരു തീവണ്ടികളിലുമായി നാട്ടിലെത്തിയത്. ഇവരില്‍ ഭൂരിഭാഗവും വിദ്യാര്‍ഥികളും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരുമാണ്.
അതേസമയം കലാപാന്തരീക്ഷത്തില്‍ നിന്ന് അസം മോചിതമാകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ രണ്ടുദിവസമായി സംസ്ഥാനത്ത് അക്രമസംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. അസമിലെ കലാപബാധിതപ്രദേശങ്ങളില്‍ സി.ബി.ഐ. സംഘം അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല