1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2012


ലിവര്‍പൂള്‍ സെന്‍റ് മേരീസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയി ല്‍ വിശുദ്ധ ദൈവമാതാവിന്‍റെ വാങ്ങിപ്പു (ശൂനോയൊ ) പെരുന്നാളും ഇടവക വാര്‍ഷികവും 2012. ആഗസ്റ്റ്‌ 24, വെള്ളി ആഗസ്റ്റ്‌ 25, ശനി തിയതികളില്‍ നടത്തപ്പെടുന്നു.

വെള്ളിയാഴ്ച വൈകിട്ട് 5.00 നു കോടി ഉയര്‍ത്തലോടുകുടി ആഘോഷപരിപാടിക ള്‍ ആരംഭിക്കുന്നു. 6.00 നു സന്ധ്യാപ്രാര്‍ത്ഥന 6.30 നു സുവിശേഷ പ്രസംഗം 7.30 ആശിര്‍വാദം.ശനിയാഴ്ച രാവിലെ 9.00 നു പ്രഭാത പ്രാര്‍ത്ഥന 10.15 ഫാ. എല്‍ദോസ് .വട്ടപറമ്പിലിന്‍റ് കാര്‍മികത്വത്തി ല്‍ വിശുദ്ധ കുര്‍ബ്ബാന 11.30 നു വിശുദ്ധ ദൈവമാതാവിനൊടുള്ള പ്രത്യേക മധ്യസ്ഥ പ്രാര്‍ത്ഥന 12.30 നു ധുപ പ്രാര്‍ത്ഥന,പ്രദക്ഷിണം 1.00 നു ആശിര്‍വാദം, നേര്‍ച്ച 2.30 ഇടവക വാര്‍ഷികത്തോടനുബന്ധിചുള്ള കലാപരിപാടിക ള്‍ 5.00 മണിക്ക് സമാപനം.

വിശ്വാസികളെവരും പ്രാര്‍ത്ഥനയോടെ നേര്‍ച്ച കാഴ്ചകളുമായി വന്നു കുര്‍ബാനയിലും പെരുന്നാളിലും പങ്കെടുത്ത് അനുഗ്രഹീതരാകേണ്ടാതാണ്.2004 ല്‍ സ്ഥാപിതമായ നോര്‍ത്ത് വെസ്റ്റിലെ പ്രഥമ ദേവാലയമായ ഇവിടെ എല്ലാ മാസവും രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച്ച വിശുദ്ധ കുര്‍ബ്ബാന നടത്തപ്പെടുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്

വികാരി ഫാ. രാജു ചെറുവിള്ളി ടെലി. 07946557954
സെക്രട്ടറി, തൊമ്മച്ചന്‍ സ്കറിയ ടെലി. 07939089420
വൈസ് പ്രസിഡണ്ട്‌. രാജു പൗലോസ്‌. ടെലി. 07875665520
പള്ളിയുടെ അഡ്രസ്സ് : സെന്‍റ് ഡേവിഡ് ചര്‍ച്, റോക്കി ലയിന്‍, ചില്‍ഡ് വാ ള്‍ ലിവര്‍പൂ ള്‍ L16 1JA

ജോസ് മാത്യു – ലിവര്‍പൂള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.