വൃദ്ധരായവര്‍ക്ക് പ്രായത്തിന്റെ പേരില്‍ ചികിത്സ നിഷേധിക്കുന്ന ഡോക്ടര്‍മാര്‍ക്കും എന്‍എച്ച്എസ് മാനേജ്‌മെന്റിനും എതിരേ ഇനിമുതല്‍ നടപടി സ്വീകരിക്കും. ഇത്തരത്തില്‍ ചികിത്സ നിഷേധിക്കുന്നവര്‍ക്കെതിരേ വിലക്ക് ഏര്‍പ്പെടുത്താനാണ് ഗവണ്‍മെന്റിന്റെ തീരുമാനം. വൃദ്ധരുടെ അത്മാഭിമാനത്തെ ഹനിക്കുന്ന നടപടികള്‍ സ്വീകരിക്കുന്ന നഴ്‌സുമാര്‍ക്കും പരിചാരകര്‍ക്കും എതിരേ നിയമനടപടികള്‍ സ്വീകരിക്കാനും ഗവണ്‍മെന്റ് നിര്‍ദ്ദേശമുണ്ട്. മുതിര്‍ന്നവരോട് വിവേചനം കാണിക്കുന്നവര്‍ക്കെതിരെ വിലക്കേര്‍പ്പെടുത്താനുളള നിയമം ഒക്ടോബറോടെ നിലവില്‍ വരുമെന്ന് ഗവണ്‍മെന്റ് …
സക്കറിയ പുത്തന്‍കുളം അണക്കര മരിയന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ: ഡൊമിനിക് വാളംമനാല്‍ നയിക്കുന്ന റെസിഡെന്‍ഷ്യല്‍ ധ്യാനം ജൂലൈ 23, 24, 25 തിയതികളില്‍ ലണ്ടന്‍ നഗരത്തിനടുത്തുള്ള ഹൈ വൈകോംബ് വൈക്ലിഫ് സെന്ററില്‍ നടക്കും. ജൂലൈ 23 തിങ്കള്‍ രാവിലെ 8.30 മുതല്‍ 25 ബുധന്‍ വൈകുന്നേരം ആറുവരെയാണ് ധ്യാനം. കുട്ടികള്‍ക്ക് പ്രത്യേക ധ്യാനവും ഇതോടൊപ്പം ക്രമീകരിച്ചിട്ടുണ്ട്. …
മാത്യു ജോസഫ് മലയാളി കത്തോലിക്കരുടെ വിശ്വാസപൈതൃകം ഊട്ടിയുറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തില്‍ വളരാനും സന്ദര്‍ലാന്‍ഡിലെ മലയാളി കാത്തലിക് കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ജൂണ്‍ 16 ശനിയാഴ്ച 10.15ന് സെന്റ് ജോസഫ്‌സ് ദേവാലയത്തില്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. 9.45ന് ജപമാലയോടെ തുടങ്ങുന്ന തിരുക്കര്‍മങ്ങളില്‍ കുമ്പസാരത്തിനുള്ള സൗകര്യമുണ്ടായിരിക്കും. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പാരിഷ് ഹാളില്‍ നടക്കുന്ന സ്‌നേഹവിരുന്നിലേക്കും …
കൂട്ടാളികളില്ലാതെ നൂറിലേറെ മോഷണങ്ങള്‍ നടത്തിയ ഇടുക്കി സ്വദേശിയെ പോലീസ് അറസ്‌ററു ചെയ്തു.ഇടുക്കി വാത്തിക്കുടി തേക്കുഠകാട്ടില്‍ ജിജോ(33)യെയാണ് മൂവാററുപുഴ പോലീസ് അറസ്‌ററു ചെയ്തത്.20 വയസ്സില്‍ മേഷണഠ തുടങ്ങിയ ഇയാള്‍ 2005 ല്‍ പോലീസ് പിടിയിലായി.പിന്നിട് ജയില്‍ ചാടി. മോഷണ സ്ഥലഠ മുന്‍കൂട്ടി നിശ്ചയിക്കാതെ ബസ്സില്‍ കയറി രാത്രയില്‍ തോന്നുന്നിടത്തിറങ്ങി കാണുന്ന വീടുകളില്‍ കയറുകയാണ് ഇയാളുടെ പതിവ്.വാതില്‍ പൊളിക്കുന്ന …
ചെറിയ സ്‌പെഷ്യലിസ്റ്റ് കോളേജുകള്‍ക്കും കൂടുതല്‍ അധികാരം നല്‍കികൊണ്ടുളള ഗവണ്‍മെന്റിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്‌കാരം ഉടന്‍ നിലവില്‍ വരുമെന്ന് ഗവണ്‍മെന്റ് വൃത്തങ്ങള്‍ സ്ഥിരീകരിച്ചു. ആയിരം വിദ്യാര്‍ത്ഥികളുളള ഇതില്‍ തന്നെ എഴുനൂറ്റന്‍പത് വിദ്യാര്‍ത്ഥികളെങ്കിലും ഡിഗ്രിക്ക് പഠിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇനി മുതല്‍ യൂണിവേഴ്‌സിറ്റി പദവി നല്‍കാമെന്നതാണ് തീരുമാനങ്ങളില്‍ പ്രധാനം. ഇരുപത് വര്‍ഷത്തിനിടക്ക് ബ്രിട്ടനില്‍ നട്പ്പിലാക്കുന്ന ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്‌കാരമാണിത്. …
സെര്‍ബിയയുടെ നൊവാക്ക് ദ്യോക്കൊവിച്ചിനെ തോല്‍പ്പിച്ച് സ്പെയിനിന്റെ റാഫേല്‍ നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്വന്തമാക്കി. ലോക ഒന്നാം നമ്പര്‍ താരമായ നൊവാക്ക് ദ്യോക്കൊവിച്ചിനെ 6-4, 6-3, 2-6, 7-5 എന്ന സ്കോറിനാണ് നദാല്‍ തോല്‍പ്പിച്ചത്. ഇത് ഏഴാമത്തെ തവണയാണ് നദാല്‍ ഫ്രഞ്ച് ഓപ്പണ്‍ നേടുന്നത്. ഏഴുതവണ ഫ്രഞ്ച് ഓപ്പണ്‍ നേടുന്ന ആദ്യ ടെന്നീസ് …
ആയിരങ്ങളെ ആത്മീയ നിറവിലേക്ക് നയിക്കുന്ന രണ്ടാമത് ലണ്ടന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 16 ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെ റോംഫോര്‍ഡിലെ കോര്‍പസ് ക്രിസ്റ്റി ദേവാലയത്തില്‍ നടക്കും; കുട്ടികള്‍ക്കുള്ള ശുശ്രൂഷകള്‍ സമീപത്തുള്ള അസന്‍ഷന്‍ പള്ളിയിലും ബാപ്ടിസ്റ്റ് പള്ളിയിലുമാണ് ഇക്കുറി ക്രമീകരിച്ചിട്ടുള്ളത്. ഏപ്രിലില്‍ നടന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ആയിരങ്ങളുടെ സാന്നിധ്യം കൊണ്ടും രോഗശാന്തികള്‍കൊണ്ടും ഏറെ അനുഗ്രഹപൂര്‍ണമായിരുന്നു. റവ …
ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ വിജയത്തിന്റെ നൂറു കഥകളുമായി യുഡിഎഫ് സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ഇനിയും കൂടുതല്‍ കൂടുതല്‍ നേട്ടങ്ങളുമായി വ്യത്യസ്തമായി മുന്നേറട്ടെയെന്നാണ് യുകെ മലയാളികളുടെ ആശംസ. മുന്‍കാലഗവണ്‍മെന്റുകളില്‍ നിന്നും വ്യത്യസ്തമായ ഭരണ തന്ത്രങ്ങളുമായി ഈ സര്‍ക്കാരിന് ഒരു വര്‍ഷം കൊണ്ട് കൂടുതല്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടി അതിവേഗം ബഹുദൂരത്തില്‍ എത്തുവാനും …
സാബു ചൂണ്ടക്കാട്ടില്‍ മാഞ്ചസ്റ്റര്‍ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നോര്‍ത്ത് വെയില്‍സിലേക്ക് നടത്തിയ ഏകദിന വിനോദയാത്ര ഏവര്‍ക്കും നവ്യാനുഭവം പകര്‍ന്നു. ക്രിക്കറ്റ്, ഫുട്‌ബോള്‍, വോളിബോള്‍, കബഡി ഉള്‍പ്പെടെയുള്ള ഇഷ്ടവിനോദങ്ങളില്‍ മുതിര്‍ന്നവരും കുട്ടികളും ഒത്തുചേര്‍ന്നതോടെ ്‌സോസിയേഷന്‍ കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധം ഭദ്രമാക്കുവാന്‍ ഉപകരിച്ചതായി ഭാരവാഹികള്‍ പറഞ്ഞു. രാവിലെ 9മണിക്ക് മാഞ്ചസ്റ്ററില്‍ നിന്നും കോച്ചില്‍ യാത്ര തിരിച്ച സംഘം നോര്‍ത്ത് …
മാത്തുക്കുട്ടി ആനകുത്തിക്കല്‍ മാല്‍വന്‍ഹില്‍സ് ക്‌നായിത്തൊമ്മന്‍ നഗറില്‍ നടത്തപ്പെടുന്ന യു.കെ.കെ.സി.എയുടെ 11ാമത് കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരുമ്പോള്‍ റാലിക്കു വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് യൂണിറ്റ് ഭാരവാഹികള്‍. കഴിഞ്ഞ ആഴ്ചകളില്‍ റാലിയില്‍ അണിനിരക്കുന്നവര്‍ക്ക് അത്യാകര്‍ഷകമായി മാറ്റുവാനുള്ള ഡ്രസ്‌കോഡായിരുന്നു ചര്‍ച്ചാവിഷയമെങ്കില്‍ ഈ ആഴ്ചയില്‍ കോട്ടയത്തെ പ്രമുഖ കടകളില്‍ നിന്നും ഡ്രസ് വാങ്ങുന്ന തിരക്കിലായിരുന്നു നാട്ടിലുള്ള ബന്ധുക്കളായ ഓരോരുത്തരും. …