1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

മാത്തുക്കുട്ടി ആനകുത്തിക്കല്‍

മാല്‍വന്‍ഹില്‍സ് ക്‌നായിത്തൊമ്മന്‍ നഗറില്‍ നടത്തപ്പെടുന്ന യു.കെ.കെ.സി.എയുടെ 11ാമത് കണ്‍വെന്‍ഷനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തീകരിച്ച് വരുമ്പോള്‍ റാലിക്കു വേണ്ടിയുള്ള അവസാനവട്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് യൂണിറ്റ് ഭാരവാഹികള്‍. കഴിഞ്ഞ ആഴ്ചകളില്‍ റാലിയില്‍ അണിനിരക്കുന്നവര്‍ക്ക് അത്യാകര്‍ഷകമായി മാറ്റുവാനുള്ള ഡ്രസ്‌കോഡായിരുന്നു ചര്‍ച്ചാവിഷയമെങ്കില്‍ ഈ ആഴ്ചയില്‍ കോട്ടയത്തെ പ്രമുഖ കടകളില്‍ നിന്നും ഡ്രസ് വാങ്ങുന്ന തിരക്കിലായിരുന്നു നാട്ടിലുള്ള ബന്ധുക്കളായ ഓരോരുത്തരും.

വളരെ ദൂരെ സ്ഥലങ്ങളില്‍ നിന്ന് വരെ കോട്ടയത്ത് എത്തി വസ്ത്രങ്ങള്‍ വാങ്ങുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. മക്കളെയും മരുമക്കളെയും കുഞ്ഞുമക്കളെയും ഒരുക്കിയും അണിയിച്ചും നടത്തുവാനുള്ള മാതാപിതാക്കളുടെ വ്യഗ്രതയെയും ഇതില്‍ നിന്നും ്മനസിലാക്കുവാന്‍ കഴിയും. കണ്‍വെന്‍ഷനു വേണ്ടിയുള്ള മാല്‍വന്‍ഹില്‍സിലെ ഒരുക്കം നാട്ടിലുള്ള ക്‌നാനായ മക്കളുടെ ഒരുക്കം കൂടിയാണെന്ന് തിരിച്ചറിയുമ്പോഴാണ് ഓരോ ക്‌നാനായക്കാരിലും തുടിക്കുന്ന ഹൃദയ ബന്ധത്തിന്റെ ആഴം മനസിലാകുക.

സ്‌കോട്ടിഷ് ബാന്റ് മേളത്തിന്റെ അകമ്പടിയോടെ വിവിധ യൂണിറ്റുകളില്‍ നിന്നും അണിനിരക്കുന്ന വര്‍ണശബളമായ റാലി ഉച്ചകഴിഞ്ഞ് 1മണിക്കാരംഭിച്ച് 4മണിക്ക് സമാപിക്കും. കോട്ടയം അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ പങ്കെടുക്കുന്ന റാലിക്ക് യു.കെ.കെ.സി.എ പ്രസിഡന്റ് ലേവി പടപ്പുരക്കല്‍, കെ.സി.സി. പ്രസിഡന്റ് ജോയി മുപ്രാപള്ളിയില്‍, ജനറല്‍ കണ്‍വീനറും സെക്രട്ടറിയുമായ മാത്തുക്കുട്ടി ആനകുത്തിക്കല്‍, ട്രഷറര്‍ സാജന്‍ പടിക്കമാലില്‍,വൈസ്‌പ്രസിഡന്റ്‌ ജിജോ മാധവപ്പിള്ളി,ജോയിന്റ് സെക്രട്ടറി ജോബി ഐത്തില്‍,ജോയിന്റ് ട്രഷറര്‍ തങ്കച്ചന്‍ കനകാലയം എന്നിവര്‍ നേതൃത്വം നല്‍കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.