1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 11, 2012

ആയിരങ്ങളെ ആത്മീയ നിറവിലേക്ക് നയിക്കുന്ന രണ്ടാമത് ലണ്ടന്‍ കണ്‍വന്‍ഷന്‍ ജൂണ്‍ 16 ശനിയാഴ്ച രാവിലെ എട്ടുമുതല്‍ വൈകുന്നേരം നാലുവരെ റോംഫോര്‍ഡിലെ കോര്‍പസ് ക്രിസ്റ്റി ദേവാലയത്തില്‍ നടക്കും; കുട്ടികള്‍ക്കുള്ള ശുശ്രൂഷകള്‍ സമീപത്തുള്ള അസന്‍ഷന്‍ പള്ളിയിലും ബാപ്ടിസ്റ്റ് പള്ളിയിലുമാണ് ഇക്കുറി ക്രമീകരിച്ചിട്ടുള്ളത്. ഏപ്രിലില്‍ നടന്ന മൂന്നാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ആയിരങ്ങളുടെ സാന്നിധ്യം കൊണ്ടും രോഗശാന്തികള്‍കൊണ്ടും ഏറെ അനുഗ്രഹപൂര്‍ണമായിരുന്നു.

റവ ഫാ സോജി ഓലിക്കല്‍, റവ ഫാ ഇന്നസന്‍റ് പുത്തന്‍തറയില്‍ വി സി എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. ഐനിഷ് ജോണിന്റെ നേതൃത്വത്തില്‍ ഒരു സംഘം അധ്യാപകര്‍ കുട്ടികളുടെ ക്ലാസുകള്‍ നയിക്കും.

കുട്ടികളെ അസന്‍ഷന്‍ പള്ളിയിലും ബാപ്ടിസ്റ്റ് പള്ളിയിലും ആക്കിയതിന് ശേഷം മാതാപിതാക്കള്‍ കോര്‍പസ് ക്രിസ്റ്റി ദേവാലയത്തില്‍ എത്തുന്നതാവും ഉചിതം. പ്രധാന വേദിയായ കോര്‍പസ് ക്രിസ്റ്റി ദേവാലയത്തിന്റെ വിലാസം ചുവടെ: Catholic Parish of Corpus Christi, Lowshoe Lane, Romford RM5 2AP.

അഞ്ചുമുതല്‍ പന്ത്രണ്ടു വയസ് വരെ പ്രായമുള്ള കുട്ടികളെ ബാപ്ടിസ്റ്റ് പള്ളിയില്‍ എത്തിക്കണം: Chase Cross Baptist Church, 83 Chase Cross Rd, Romford, Essex RM5 3PL.

പന്ത്രണ്ടു വയസ്സില്‍ കൂടുതല്‍ പ്രായമുള്ള കുട്ടികളെ അസന്‍ഷന്‍ പള്ളിയിലാണ് എത്തിക്കേണ്ടത്‌: Ascension Church, Collier Row Road, Romford, Essex RM5 2BA

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.