ബാന്‍ബറി ബഥേല്‍ ക്രിസ്ത്യന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ സുവിശേഷ മഹായോഗം ഒക്ടോബര്‍ 13,14 തീയതികളില്‍ നടക്കും. വൈകുന്നേരം അഞ്ചു മുതല്‍ 9 വരെയാണ് സുവിശേഷ യോഗം. ബാന്‍ബറി ഓള്‍ഡ് പാര്‍ക്ക് റോഡിലുള്ള ഡൂപിന്‍സ് സെന്ററിലാണ് യോഗം നടക്കുക. ഡോ. കോശി വൈദ്യന്‍ സുവിശേഷ മഹായോഗത്തിന് നേതൃത്വം വഹിക്കും. പാസ്റ്റര്‍ ടൈറ്റസ് സാമുവല് സംഗീത ശ്രൂശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നു. …
ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. അന്വേഷണം പാതിവഴിക്ക് കൈമാറുന്നത് പ്രതികള്‍ രക്ഷപ്പെടാനിടയാക്കുമെന്നും സര്‍ക്കാരിന് ലഭിച്ച നിയമോപദേശത്തില്‍ പറയുന്നു. ടി.പി.വധത്തെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന് ടി.പി.ചന്ദ്രശേഖരന്‍റെ ഭാര്യ രമ ആവശ്യപ്പെട്ടിരുന്നു. രമയുടെ ആവശ്യത്തെ പിന്താങ്ങി പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനും രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം ടി.പിയുടെ ഭാര്യ രമയെ സന്ദര്‍ശിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ …
കോതമംഗലം മാര്‍ത്തോമാ ചെറിയ പള്ളിയില്‍ കബറടങ്ങിയ പരിശുദ്ധ എല്‍ദോ മാര്‍ ബസേലിയോസ് ബാവയുടെ 327-ാം ഓര്‍മ്മപെരുനാള്‍ ഒക്ടോബര്‍ ആറിന് ബര്‍മ്മിംഗ്ഹാം സെന്റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി പള്ളിയില്‍ വച്ച് ആഘോഷിക്കുന്നു. ബര്‍മ്മിംഗ്ഹാം ആള്‍ബെര്‍ട്ട് റോഡിലുള്ള ഓള്‍ സെയിന്റ്‌സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാനയോട് കൂടിയാകും ആഘോഷങ്ങള്‍ നടക്കുക. കുര്‍ബാനയ്ക്ക് ശേഷം പ്രദക്ഷിണവും ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ച സദ്യയും …
തിരിക്കഥാകൃത്ത് ടി.എ.ഷാഹിദ്(41) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. രാജമാണിക്യം, ബാലേട്ടന്‍, താന്തോന്നി, നാട്ടുരാജാവ്, ബസ് കണ്ടക്ടര്‍, പച്ചക്കുതിര, മാമ്പഴക്കാലം, അലിഭായ്, ബെന്‍ജോണ്‍സണ്‍, കാക്കി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.എം എല്‍ എ മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രത്തിനാണ് അവസാനം തിരക്കഥയെഴുതിയത്. തിരക്കഥാകൃത്ത് ടി എ റസാഖിന്‍റെ സഹോദരനാണ്. മോഹന്‍ലാലിനെ …
മൂന്നാം നോര്‍ത്ത് ഈസ്റ്റ് കണ്‍വെന്‍ഷന് ഒരുക്കമായിട്ടുള്ള പ്രത്യേക നൈറ്റ് വിജില്‍ സെപ്റ്റംബര്‍ 30 ന് നടക്കും. നോര്‍തര്‍ല്ലെട്ടണിലെ സേക്രട് ഹാര്‍ട് ചര്‍ച്ചില്‍ വെകുന്നേരം അഞ്ച് മണി മുതല്‍ വെകുന്നേരം പത്ത് മണിവരെയാകും നൈറ്റ് വിജില്‍ നടക്കുക. ഫാ. സജി തോട്ടത്തില്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കും. നെറ്റ് വിജിലിന്റെ ഭാഗമായി നടക്കുന്ന വിശുദ്ധ കുര്‍ബാനയിലും മറ്റ് മധ്യസ്ഥ …
പാചകവാതകവില വീണ്ടും കൂട്ടണമെന്ന് കേല്‍ക്കര്‍ സമിതിയുടെ ശുപാര്‍ശ. കുറഞ്ഞത് 50 രൂപ ഉടനടി കൂട്ടണമെന്നാണ് സമിതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോഴത്തെ നിലയില്‍ സബ്സിഡി തുടരാനാവില്ലെന്നും സമിതി ധനമന്ത്രാലയത്തെ അറിയിച്ചു . മണ്ണെണ്ണക്ക് ലിറ്ററിന് 2 രൂപയെങ്കിലും കൂട്ടണമെന്നും സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. എന്നാല്‍ സമിതിയുടെ ശുപാര്‍ശകളെക്കുറിച്ച് പഠിച്ചശേഷം മാത്രമെ തീരുമാനമെടുക്കൂവെന്ന് ധനമന്ത്രാലയം അറിയിച്ചു. “സര്‍ക്കാര്‍ ഇപ്പോള്‍ …
ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം സംഘടിപ്പിച്ച ഓണാഘോഷം ഗംഭീരമായി. അംഗങ്ങളുടെ സജീവ പങ്കാളിത്തവും എക്‌സിക്യൂട്ടീവ് കമ്മറ്റിയുടെ സംഘാടന മികവും ഇത്തവണത്തെ ഓണാഘോഷ പരിപാടികള്‍ മികവുറ്റതാക്കി. അത്തപ്പൂക്കളം, കുട്ടികളുടേയും മുതിര്‍ന്നവരുടേയും കസേര കളി, നാരങ്ങാ സ്പൂണ്‍, വെള്ളം കുടി മത്സരം എന്നീ മത്സരങ്ങള്‍ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ആവേശമായി. ഒക്‌സ്മാസ് സംഘടിപ്പിച്ച മലയാളി മങ്ക മത്സരം വേറിട്ട കാഴ്ചയായി. …
മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഈ വര്‍ഷത്തെ ട്യൂഷന്‍ ക്ലാസുകള്‍ക്ക് ശനിയാഴ്ച മുതല്‍ തുടക്കമാകും. വിഥിന്‍ഷോ സെന്റ് ജോണ്‍സ് സ്‌കൂളില്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ നാല് വരെയാണ് ട്യൂഷന്‍ നടക്കുക. രണ്ടാം ക്ലാസ് മുതല്‍ ജിസിഎസ് സി വരെയുള്ള കുട്ടികള്‍ക്കാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വിവിധ പരീക്ഷകള്‍ക്ക് …
മാന്‍ചെസ്റ്ററില്‍ നടക്കുന്ന യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ യു.കെ. റിജീയന്റെ നാലാമതു ഫാമിലി കോണ്‍ഫറന്‍സിനായി യു. കെ. മേഖലയുടെ പാത്രയാര്‍ക്കല്‍ വികാരിയും, അങ്കമാലി ഭദ്രാസനത്തിന്റെ പെരുമ്പാവൂര്‍, ഹൈറേഞ്ച് മേഖലകളുടെ മെത്രാപ്പൊലീത്തയുമായ അഭി. മാത്യൂസ്സ് മോര്‍ അപ്രേം തിരുമനസ്സ് യുകെ യില്‍ എത്തിച്ചേര്‍ന്നു. രണ്ടാഴ്ചത്തെ സന്ദര്‍ശനത്തിനെത്തിനെത്തിച്ചേര്‍ന്ന അഭി. തിരുമേനിക്ക് മാന്‍ചെസ്റ്റര്‍ ഇന്റര്‍നാഷണല്‍ ഏയര്‍പോര്‍ട്ടില്‍ ബഹു. ഇടവക വികാരി …