ട്വന്റി 20 ലോകകപ്പ് സൂപ്പര്‍ എട്ടിലെ രണ്ടാമത്തെ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരേ വെസ്‌റ്റിന്‍ഡീസിന് 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് അഞ്ചു വിക്കറ്റ് നഷ്‌ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇംഗ്ലണ്ടിന് നാലു വിക്കറ്റ് നഷ്‌ടത്തില്‍ 164 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍ ജോണ്‍സണ്‍ ചാള്‍സിന്റെ തകര്‍പ്പന്‍ ബാറ്റിംഗിന്റെ മികവില്‍ (56 പന്തില്‍ 84) …
ത്യശൂര്‍ ജില്ലയിലെ അന്തിക്കാട്ട് അച്ഛന്‍ രണ്ട് പെണ്‍മക്കളെ കുളത്തിലെറിഞ്ഞ് കൊന്നു. മണലൂര്‍ സ്വദേശി സുരേന്ദ്രനാണ് മക്കളെ കുളത്തിലെറിഞ്ഞ് കൊന്നത്. ആറു വയസ്സുള്ള ആദിത്യവേണിയും മൂന്നു വയസ്സുള്ള കൃഷ്ണവേണിയുമാണ് മരിച്ചത്.മാങ്ങാട്ടുകര ശ്രീരാമകൃഷ്ണ ക്ഷേത്ര കുളത്തിലാണ് സംഭവം നടന്നത്. കൊലയ്ക്ക് ശേഷം രക്ഷപ്പെടാന്‍ശ്രമിച്ച മാങ്ങാട്ടുകര സുരേന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്യ്തു. ഉച്ചയ്ക്ക് രണ്ട് മണിയോട്കൂടിയാണ് സംഭവം . ഉച്ചയ്ക്ക് …
മുന്‍ താരം സന്ദീപ് പാട്ടീലിനെ ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി നിയമിച്ചു. മുംബൈയില്‍ ചേര്‍ന്ന ബിസിസിഐ വാര്‍ഷിക പൊതുയോഗമാണ് സന്ദീപ് പാട്ടീലിനെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തത്. അഞ്ചംഗ കമ്മിറ്റിയില്‍ സാബാ കരീം, റോജര്‍ ബിന്നി, വിക്രം രാത്തോഡ്, രാജേന്ദര്‍ സിംഗ് ഹന്‍സ് എന്നിവരെയും പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.പടിഞ്ഞാറന്‍ മേഖലയെ പ്രതിനിധികരിച്ചായിരിക്കും സന്ദീപ് …
പൊതുസ്ഥലങ്ങളിലെ മലമൂത്ര വിസര്‍ജ്ജനം ഹൈക്കോടതി നിരോധിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതി അഭിഭാഷകനായ വി.ആര്‍ രാജേഷ് നല്‍കിയ പൊതുതാല്‍പര്യഹര്‍ജി പരിഗണിച്ച് ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവിട്ടത്. മലമൂത്ര വിസര്‍ജ്ജനത്തിനായി ജനവാസ കേന്ദ്രങ്ങളില്‍ സര്‍ക്കാരും തദ്ദേശഭരണസ്ഥാപനങ്ങളും കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നദികള്‍ അടക്കമുള്ള കുടിവെള്ള സ്രോതസുകള്‍ മലീമസമാകാന്‍ പൊതുസ്ഥലത്തെ മലമൂത്ര വിസര്‍ജ്ജനം ഇടയാക്കുന്നുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ഇതുമൂലം …
ചലചിത്രനടന്‍ മോഹന്‍ലാലിന്‍റെ കൊച്ചിയിലെ വീട്ടില്‍ നിന്ന് ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനിടെ ആനക്കൊമ്പ് കണ്ടെത്തിയ സംഭവത്തില്‍ വനം വകുപ്പ് മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ അടക്കമുള്ള എതിര്‍കക്ഷികളോട് വിജിലന്‍സ് കോടതി വിശദീകരണം തേടി. അന്വേഷണം വൈകിപ്പിച്ചെന്ന് ആരോപിച്ചുള്ള ഹര്‍ജിയിലാണ് കോടതി വിശദീകരണം തേടിയത്. കോട്ടയം ചെമ്പ് സ്വദേശി ബി. അനില്‍ കുമാറാണ് ഹര്‍ജിക്കാരന്‍. …
കൊല്ലപ്പെട്ട ആര്‍ എം പി നേതാവ് ടി.പി. ചന്ദ്രശേഖരന്റെ കുടുംബത്തെ സഹായിക്കാന്‍ ഫണ്ട് ശേഖരണം നടത്തിയതിന് മൂന്നുപേരെക്കൂടി സി.പി.എം പുറത്താക്കി. ഉള്ള്യേരി ലോക്കല്‍കമ്മിറ്റിയാണ് പാര്‍ട്ടി അംഗങ്ങളായ മൂന്നുപേരെ പുറത്താക്കിയത്. ഉള്ള്യേരി 19 ബ്രാഞ്ച് അംഗവും എസ്.എഫ്.ഐ. മുന്‍ ജില്ലാ കമ്മിറ്റിയംഗവുമായ മുരുകേശ്, ഡി.വൈ.എഫ്.ഐ. മേഖലാ ജോയിന്റ് സെക്രട്ടറിയും സി.പി.എം. ഉള്ള്യേരി സൗത്ത് ബ്രാഞ്ച് അംഗവുമായ സാജിത്, …
അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പിടിയിലായ ബിഹാര്‍ സ്വദേശി സത്‌നം സിംഗ് മരിച്ചത് കസ്റ്റഡിയിലെ പീഡനം മൂലമെന്ന് സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സത്‌നമിന്റെ ദേഹത്ത് 77 മുറിവുകള്‍ ഉണ്ടായിരുന്നു. ഇവയില്‍ പ്രധാന പരിക്കുകള്‍ മര്‍ദിക്കാന്‍ ഉപയോഗിച്ച കേബിള്‍, വടി എന്നിവ മൂലമാണെന്നാണ് വൈദ്യപരിശോധനാ റിപ്പോര്‍ട്ടെന്നും ചൂണ്ടിക്കാട്ടി. സത്‌നം സിംഗ് മരിച്ച കേസില്‍ തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തിലെ …
കേരള കോണ്‍ഗ്രസ് ഓസ്ട്രിയന്‍ ഘടകത്തിന്റെ വിപുലികരണത്തിന്റെ ഭാഗമായി പത്ത് പേരടങ്ങുന്ന പുതിയ കോര്‍ കമ്മിറ്റിയ്ക്ക് രൂപം കൊടുത്തു. മുതിര്‍ന്നവരും യുവാക്കളും ഉള്‍പ്പെടുന്നതാണ് പുതുതായി തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി.
സംസ്ഥാനത്ത് രാവിലെയും വൈകീട്ടും ഇന്ധന ടാങ്കറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം. രാവിലെ എട്ട് മുതല്‍ പത്ത് വരെയും വൈകീട്ട് നാല് മുതല്‍ ആറ് വരെയുമാണ് നിയന്ത്രണം. മുഖ്യമന്ത്രി ബുധനാഴ്ച വിളിച്ച യോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടായത്.
കോണ്‍ഗ്രസില്‍ ഗ്രൂപ്പുരാഷ്ട്രീയവുമായി മുരളീപക്ഷം സജീവമാകുന്നു. കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കാത്ത സാഹചര്യത്തിലാണ് മുരളീപക്ഷം ഗ്രൂപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നത്. കരുണാകര അനുസ്മരണ സമിതിയെന്ന പേരില്‍ ഗ്രൂപ്പിന്റെ പ്രാദേശിക ഘടകങ്ങള്‍ രൂപീകരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.കെ കരുണാകരനൊപ്പം ഉറച്ചു നിന്നവരും മുരളി അനുകൂലികളുമാണ് കരുണാകര അനുസ്മരണ സമിതിയെന്ന പേരില്‍ ഗ്രൂപ്പ് പ്രവര്‍ത്തനം സജീവമാക്കിയിരിക്കുന്നത്. ആദ്യഘട്ടമെന്ന …