തിരിക്കഥാകൃത്ത് ടി.എ.ഷാഹിദ്(41) അന്തരിച്ചു. കരള്‍സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു . കോഴിക്കോട്ടെ സ്വകാര്യആശുപത്രിയിലായിരുന്നു അന്ത്യം. രാജമാണിക്യം, ബാലേട്ടന്‍, താന്തോന്നി, നാട്ടുരാജാവ്, ബസ് കണ്ടക്ടര്‍, പച്ചക്കുതിര, മാമ്പഴക്കാലം, അലിഭായ്, ബെന്‍ജോണ്‍സണ്‍, കാക്കി തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതി.എം എല്‍ എ മണി പത്താംക്ലാസും ഗുസ്തിയും എന്ന ചിത്രത്തിനാണ് അവസാനം തിരക്കഥയെഴുതിയത്. തിരക്കഥാകൃത്ത് ടി എ റസാഖിന്‍റെ സഹോദരനാണ്.
മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനിരിക്കുകയായിരുന്നു ഷാഹിദ്.ഇതിന്‍റെ കഥയും മറ്റ് വിശദാംശങ്ങളും മോഹന്‍ലാലുമായി സംസാരിച്ച് ധാരണയിലെത്തിയിരുന്നു. വി എം വിനുവുമായി ചേര്‍ന്ന് ഒരു മോഹന്‍ലാല്‍ ചിത്രത്തിനും പദ്ധതിയിട്ടിരുന്നു.











നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല