1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇറാന്‍ – അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ രംഗത്തിറങ്ങി ഗൾഫ് രാജ്യങ്ങൾ; പ്രകോപനം അരുതെന്ന് ആഹ്വാനം
ഇറാന്‍ – അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ രംഗത്തിറങ്ങി ഗൾഫ് രാജ്യങ്ങൾ; പ്രകോപനം അരുതെന്ന് ആഹ്വാനം
സ്വന്തം ലേഖകൻ: ഇറാന്‍ – അമേരിക്ക സംഘര്‍ഷം ഒഴിവാക്കാന്‍ നയതന്ത്ര നീക്കങ്ങൾ ശക്തമാക്കി ഖത്തർ ഉൾപ്പെടെ ഗൾഫ് രാജ്യങ്ങൾ. പ്രകോപനം ഒഴിവാക്കണമെന്ന് ഗൾഫ് രാജ്യങ്ങൾ ഇറാനോട് ആവശ്യപ്പെട്ടു. ഗൾഫിലെ ഇറാൻ അനുകൂല മിലീഷ്യ വിഭാഗങ്ങളുടെ ഏകോപനം ഉറപ്പാക്കാൻ ഇറാൻ സൈന്യവും ഖുദ്സ് സേനയും നീക്കം തുടങ്ങി. ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി …
“വിദേശികള്‍ പുതിയ സിവില്‍ ഐഡി നേടണ”മെന്ന പ്രചാരണം വ്യാജമെന്ന് കുവൈത്ത്
“വിദേശികള്‍ പുതിയ സിവില്‍ ഐഡി നേടണ”മെന്ന പ്രചാരണം വ്യാജമെന്ന് കുവൈത്ത്
സ്വന്തം ലേഖകൻ: കുവൈത്തിൽ പാസ്പ്പോർട്ടിൽ ഇഖാമ സ്റ്റിക്കർ ഉള്ള വിദേശികൾ പുതിയ സിവിൽ ഐഡി സ്വന്തമാക്കണമെന്ന പ്രചാരണം അധികൃതർ നിഷേധിച്ചു. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) ആണ് വ്യാജ പ്രചാരണം നിഷേധിച്ചു രംഗത്തെത്തിയത്. പാസ്പ്പോർട്ടിൽ പതിച്ചിട്ടുള്ള ഇഖാമ സ്റ്റിക്കറിനു ഇപ്പോഴും സാധുത ഉണ്ടെന്നും ഇത്തരത്തിൽ സ്റ്റിക്കർ പതിച്ച പാസ്സ്‌പോർട്ട് കൈവശമുള്ളവർക്കു യാത്ര ചെയ്യുന്നതിന് …
ബ്രിട്ടീഷ് രാജകുടുംബത്തില്‍ പൊട്ടിത്തെറി; രാജകീയ പദവികൾ ഉപേക്ഷിക്കുന്നതായി ഹാരിയും മേഗനും
ബ്രിട്ടീഷ് രാജകുടുംബത്തില്‍ പൊട്ടിത്തെറി; രാജകീയ പദവികൾ ഉപേക്ഷിക്കുന്നതായി ഹാരിയും മേഗനും
സ്വന്തം ലേഖകൻ: ബ്രിട്ടീഷ് രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍’ എന്ന പദവിയില്‍നിന്ന് പിന്മാറുന്നുവെന്ന് ഹാരി രാജകുമാരനും ഭാര്യ മേഗന്‍ മാര്‍ക്കലും. ഇനി കൂടുതല്‍ സമയം വടക്കേ അമേരിക്കയില്‍ ചിലവഴിക്കാന്‍ ഉദ്ദേശിക്കുന്നതായും ഇരുവരും ചേര്‍ന്ന് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. രാജ്ഞിക്ക് പൂര്‍ണ പിന്തുണ നല്‍കുന്നത് തുടരുന്നതിനൊപ്പം, രാജകുടുംബത്തിലെ ‘മുതിര്‍ന്ന അംഗങ്ങള്‍'(സീനിയര്‍ മെമ്പേഴ്‌സ്) എന്ന പദവിയില്‍നിന്ന് പിന്മാറാനും സാമ്പത്തിക സ്വാശ്രയത്വത്തിനു …
പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാൽ വെട്ടിമാറ്റുമെന്ന് ഇറാൻ; തങ്ങളൂടെ രാജ്യം യുദ്ധക്കളമാക്കരുതെന്ന് ഇറാഖ്
പശ്ചിമേഷ്യയിലെ അമേരിക്കയുടെ കാൽ വെട്ടിമാറ്റുമെന്ന് ഇറാൻ; തങ്ങളൂടെ രാജ്യം യുദ്ധക്കളമാക്കരുതെന്ന് ഇറാഖ്
സ്വന്തം ലേഖകൻ: പശ്ചിമേഷ്യയിൽനിന്ന് അമേരിക്കയുടെ കാൽ വെട്ടിമാറ്റുതാണ് ജനറൽ ജനറൽ ഖാസിം സുലൈമാനിയെ വധിച്ചതിനുള്ള ഏറ്റവും വലിയ പ്രതികാരമെന്ന് ഇറാൻ പ്രസിഡന്റ് ഹസൻ റൂഹാനി. “യുഎസ് ഒരു കുറ്റകൃത്യം ചെയ്തിട്ടുണ്ടെങ്കിൽ, അതിനുള്ള തക്കതായ മറുപടി കിട്ടുമെന്ന് അവർ അറിയണം. അവർക്കു ബോധമുണ്ടെങ്കിൽ ഈ ഘട്ടത്തിൽ അവർ അനങ്ങാതിരിക്കും. ഞങ്ങളുടെ പ്രിയപ്പെട്ട സുലൈമാനിയുടെ കൈ നിങ്ങൾ വെട്ടി. …
176 പേരുമായി യുക്രെയ്ൻ വിമാനം തകർന്നു വീണത് ഇറാന്റെ മിസൈൽ ആക്രമണത്തിലോ? ദുരൂഹത
176 പേരുമായി യുക്രെയ്ൻ വിമാനം തകർന്നു വീണത് ഇറാന്റെ മിസൈൽ ആക്രമണത്തിലോ? ദുരൂഹത
സ്വന്തം ലേഖകൻ: ഇറാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്നയുടനെ യുക്രെയ്ൻ വിമാനം തകർന്നുവീണ സംഭവത്തിനു പിന്നിൽ നാലു സാധ്യതകളാണ് കാണുന്നതെന്ന് യുക്രെയ്ൻ. ദേശീയ സുരക്ഷാ പ്രതിരോധ കൗൺസിൽ സെക്രട്ടറി ഒലെക്സി ഡാനിലോവ് സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ടെഹ്റാനിലെ വിമാനത്താവളത്തിൽനിന്നു പറന്നുയർന്ന ഉടനെ തകർന്നുവീണ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരുമായി 176 പേരാണു മരിച്ചത്. മിസൈൽ ആക്രമണം, കൂട്ടിയിടി, എൻജിൻ …
ദുബായ് സുരക്ഷിതം; ഇറാന്റെ ഭാഗത്തുനിന്ന് ഭീഷണിയില്ലെന്ന് മീഡിയാ ഓഫീസ്; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്
ദുബായ് സുരക്ഷിതം; ഇറാന്റെ ഭാഗത്തുനിന്ന് ഭീഷണിയില്ലെന്ന് മീഡിയാ ഓഫീസ്; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്
സ്വന്തം ലേഖകൻ: ഇറാന്‍-അമേരിക്ക സംഘര്‍ഷാവസ്ഥ രൂക്ഷമായതോടെ യുഎഇയും ഇസ്രായേലും ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. ഇറാഖിലെ സൈനിക താവളങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമങ്ങളില്‍ അമേരിക്ക തിരിച്ചടിച്ചാല്‍ ദുബായിയേയും ഇസ്രയേലിനേയും ആക്രമിക്കുമെന്ന് ഇറാന്‍ റവല്യൂഷണറി ഗാര്‍ഡായിരുന്നു ഭീഷണിപ്പെടുത്തിയത്. ഇതോടെയാണ് യുഎഇയിലേക്ക് യാത്രചെയ്യുന്നത് സുരക്ഷിതമല്ലെന്ന് വിവിധ രാജ്യങ്ങളുടെ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. ദുബായിക്ക് യാതൊരു സുരക്ഷാ ഭീഷണിയും ഇല്ലെന്നാണ് …
സൗദി അരാംകോ ആക്രമണത്തിനു പിന്നിൽ ഹൂത്തികളല്ലെന്ന് യുഎന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സൗദി അരാംകോ ആക്രമണത്തിനു പിന്നിൽ ഹൂത്തികളല്ലെന്ന്  യുഎന്‍  രഹസ്യാന്വേഷണ റിപ്പോര്‍ട്ട്
സ്വന്തം ലേഖകൻ: ഇറാൻ – യുഎസ് സംഘർഷം അശാന്തമാക്കിയ ഗള്‍ഫിലെ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കുന്നതായിരുന്നു സൗദി അരാംകോ കേന്ദ്രത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണം. യമനിലെ ഹൂത്തി വിമതരാണ് ആക്രമണത്തിന് പിന്നില്‍ എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ആക്രമണം നടത്തിയത് തങ്ങളാണെന്ന് അവകാശപ്പെട്ട് ഹൂത്തികള്‍ രംഗത്തുവരികയും ചെയ്തിരുന്നു. എന്നാല്‍ ഇതുസംബന്ധിച്ച ഐക്യരാഷ്ട്ര സഭാ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവന്നു. …
അന്താരാഷ്ട്ര സംഘത്തിന്റെ കശ്മീർ സന്ദർശനത്തിന് തുടക്കം; യൂറോപ്യൻ യൂണിയൻ പിന്മാറി
അന്താരാഷ്ട്ര സംഘത്തിന്റെ കശ്മീർ സന്ദർശനത്തിന് തുടക്കം; യൂറോപ്യൻ യൂണിയൻ പിന്മാറി
സ്വന്തം ലേഖകൻ: അമേരിക്ക അടക്കമുള്ള 15 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെ ജമ്മു കശ്മീര്‍ സന്ദര്‍ശനം തുടങ്ങി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മുകശ്മീര്‍ സംസ്ഥാനത്തിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കുകയും ചെയ്തതിന് ശേഷമെത്തുന്ന രണ്ടാമത്തെ വിദേശ സംഘമാണ് ഇത്. കരുതല്‍ തടങ്കലില്‍ അല്ലാത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായാണ് വിദേശ സംഘം കൂടിക്കാഴ്ച നടത്തുന്നത്. മുന്‍ മന്ത്രി അല്‍താഫ് ബുഖാരിയാണ് …
ഇറാൻ – യുഎസ് സംഘർഷം; ഇന്ത്യയുടെ നീക്കങ്ങൾ കരുതലോടെ; ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കും
ഇറാൻ – യുഎസ് സംഘർഷം; ഇന്ത്യയുടെ നീക്കങ്ങൾ കരുതലോടെ; ആവശ്യമെങ്കിൽ ഇന്ത്യക്കാരെ ഒഴിപ്പിക്കും
സ്വന്തം ലേഖകൻ: ആവശ്യമെങ്കില്‍ ഇറാനിലുള്ള ഇന്ത്യക്കാരെ നാവികസേനാ കപ്പല്‍ ഉപയോഗിച്ച് രക്ഷപ്പെടുത്തുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഐഎന്‍എസ് ത്രിഖണ്ഡ് എന്ന യുദ്ധക്കപ്പലായിരിക്കും ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനായി നിയോഗിക്കുക. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഒമാന്‍ കടലിടുക്കിന് സമീപം ചരക്കുകപ്പലുകളുടെ സുരക്ഷയ്ക്കായി ഇന്ത്യ വിന്യസിച്ചിരിക്കുന്ന യുദ്ധക്കപ്പലാണ് ഐഎന്‍എസ് ത്രിഖണ്ഡ്. ആവശ്യമായി വരികയാണെങ്കില്‍ നാവികസേനാ കപ്പലുപയോഗിച്ച് ഇറാനിലുള്ള ഇന്ത്യക്കാരെ …
മിസൈല്‍ ആക്രമണം: ഇറാന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികൾ; യാത്രാസമയത്തിൽ വർധനവ്
മിസൈല്‍ ആക്രമണം: ഇറാന്‍ വ്യോമപാത ഒഴിവാക്കി വിമാന കമ്പനികൾ; യാത്രാസമയത്തിൽ വർധനവ്
സ്വന്തം ലേഖകൻ: ഇറാഖിലെ യു.എസ് എയര്‍ ബേസുകളിലേക്ക് ഇറാന്‍ മിസൈല്‍ ആക്രമണം നടത്തിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ വിമാനങ്ങളുടെ റൂട്ടുകളില്‍ മാറ്റം വരുത്തി. ഇറാന്‍ വഴി പോകുന്ന വിമാനങ്ങളുടെ യാത്ര മാര്‍ഗത്തിലാണ് മാറ്റം വരുത്തിയത്. അമേരിക്കയിലേക്കും യൂറോപ്പിലേക്കുമുള്ള വിമാനങ്ങള്‍ ഇറാന്‍ വഴി പോകുന്നതാണ് നിര്‍ത്തലാക്കിയിരിക്കുന്നത്. ഇറാനിന്റെ വ്യോമപാതയിലൂടെ പോകുന്നതില്‍ മാറ്റം വരുത്തുന്നതോടെ യാത്ര സമയം കൂടുമെന്നും …