സ്വന്തം ലേഖകൻ: വന്ദേഭാരത് മിഷൻ ആറാം ഘട്ടത്തിൽ സൌദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ ടിക്കറ്റുകൾ ഓൺലൈൻ വഴി എടുക്കാൻ സൗകര്യം. ഏറെ നാളായുള്ള പ്രവാസികളുടെ ആവശ്യമാണ് ഇതോടെ അംഗീകരിക്കപ്പെട്ടത്. നേരത്തെ ദൂരദിക്കുകളിൽ ഉള്ളവർ പോലും റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലെ എയർലൈൻ ഓഫിസിൽ വന്ന് ടിക്കറ്റ് എടുക്കണമായിരുന്നു. ആറാം ഘട്ടത്തിൽ സൌദിയിൽനിന്ന് ഇന്ത്യയിലേക്കുള്ള 19 …
സ്വന്തം ലേഖകൻ: കൊവിഡ് മഹാമാരിയെ പിടിച്ചു കെട്ടാനുള്ള ലോക്ക്ഡൗൺ ഇംഗ്ലണ്ടിലെ വിദ്യാർഥികളെ മൂന്ന് മാസത്തോളം പിന്നോട്ടടിച്ചതായി സർവേ. ആൺകുട്ടികളെയും പാവപ്പെട്ട വിദ്യാർത്ഥികളെയുമാണ് ഈ ഇടവേള ഏറ്റവും കൂടുതൽ ബാധിച്ചതെന്നും അധ്യാപക സർവേ അഭിപ്രായപ്പെടുന്നു. മാർച്ചിൽ സ്കൂളുകൾ അടച്ചതിനുശേഷം സമ്പന്നരും ദരിദ്രരുമായ വിദ്യാർത്ഥികൾ തമ്മിലുള്ള പഠന വിടവ് പകുതിയോളം വർദ്ധിച്ചുവെന്ന് സർവേയിൽ പങ്കെടുത്ത അധ്യാപകർ പറഞ്ഞു. സാമൂഹ്യ …
സ്വന്തം ലേഖകൻ: മൂന്നു ദിവസം നീണ്ടു നിന്ന റിപ്പബ്ലിക്കൻ പാർട്ടി ദേശീയ കൺവൻഷനുശേഷം ബൈഡനു ലഭിച്ചിരുന്ന ലീഡിൽ കുറവ്. അതേ സമയം ട്രംപിന്റെ ലീഡ് മെച്ചപ്പെട്ടതായി മോണിങ്ങ് കൺസൽട്ട് സർവെയിൽ ചൂണ്ടികാണിക്കുന്നു. കൺവൻഷനു മുൻപ് ബൈഡന് 10 പോയിന്റ് ലീഡ് ഉണ്ടായിരുന്നത് കൺവൻഷനുശേഷം 6 പോയിന്റായി കുറഞ്ഞു. നിലവിൽ ബൈഡന് 50 പോയിന്റും ട്രംപിന് 44 …
സ്വന്തം ലേഖകൻ: ഇന്ത്യയിൽ നിന്ന് വിദേശങ്ങളിലേയ്ക്ക് എയർ ഇന്ത്യാ എക്സ്പ്രസ് സാധാരണ വിമാന സർവീസ് പുനരാരംഭിക്കുന്നത് വീണ്ടും നീട്ടി. നേരത്തെ ഇന്ന് (സെപ്റ്റംബർ 1) ആരംഭിക്കുമെന്നായിരുന്നു അധികൃതർ അറിയിച്ചിരുന്നത്. ഇൗ മാസം 30 വരെ നിരോധനം നീട്ടിയതായി ഡയറക്ടറേറ്റ് ജനറൽ ഒാഫ് സിവിൽ ഏവിയേഷൻ( ഡിജിസിഎ) അറിയിച്ചതായി എയർ ഇന്ത്യാ എക്സ്പ്രസ് ട്വീറ്റ് ചെയ്തു. അതേസമയം, …
സ്വന്തം ലേഖകൻ: യുഎഇയിൽ 6 മാസത്തെ ഇടവേളയ്ക്കു ശേഷം സ്കൂളുകൾ തുറന്നു. ചില സ്കൂളുകളിൽ മാത്രമാണ് കുട്ടികളെത്തിയത്. മുഖാവരണം ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള പുതിയ അനുഭവം ഉൾക്കൊള്ളാൻ കുട്ടികൾക്ക് ഏറെ സമയമെടുത്തു. മഹാമാരിയെക്കുറിച്ചുള്ള അറിവുപകർന്നും ഭയമകറ്റിയും കൂടുതൽ ആത്മവിശ്വാസമേകിയുമാണ് അധ്യാപകർ ക്ലാസ് തുടങ്ങിയത്. ഒരു ക്ലാസിൽ പകുതി വിദ്യാർഥികളെ മാത്രം ഉൾക്കൊള്ളിച്ചായിരുന്നു ആദ്യദിനം. താപനില …
സ്വന്തം ലേഖകൻ: ഇന്ത്യ-യുഎഇ എയർബബിൾ കരാർ ഒപ്പുവച്ചതു മൂലം നാട്ടിലേക്ക് മടങ്ങേണ്ടവർക്ക് എംബസ്സിയിലോ കോൺസുലേറ്റിലോ പേര് റജിസ്റ്റർ ചെയ്യേണ്ട ആവശ്യമില്ലെന്ന് അധികൃതർ വ്യക്തമാക്കി. വിമാനക്കമ്പനികളുമായി നേരിട്ടു ടിക്കറ്റ് ബുക്കിങ് നടത്തുകയും ചെയ്യാം. അതേ സമയം എയർ സുവിധയിൽ റജിസ്ട്രേഷൻ നടത്തണം. ഇന്ത്യയിലേക്ക് ദുബായ് രാജ്യാന്തരവിമാനത്താവളം വഴി പോകുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമില്ലെന്ന് എയർ ഇന്ത്യ എക്സ്പ്രസ് …
സ്വന്തം ലേഖകൻ: യുഎസ്–ഇസ്രയേലി പ്രതിനിധി സംഘവുമായി ആദ്യ ഇസ്രയേലി വാണിജ്യ വിമാനം അബുദാബി പ്രസിഡൻഷ്യൽ വിമാനത്താവളത്തിൽ പറന്നിറങ്ങി. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മരുമകനും സീനിയർ ഉപദേഷ്ടാവുമായ ജറീദ് കഷ്നർ നയിക്കുന്ന പ്രതിനിധി സംഘത്തിൽ ഇസ്രായേലി ദേശീയ സുരക്ഷാ ഉപദേഷ്ടാവും ദേശീയ സുരക്ഷാ കൗൺസിൽ തലവനുമായ മീർ ബെന്‍ ഷാബതുമുണ്ട്. നിക്ഷേപം, ധനകാര്യം, ആരോഗ്യം, വ്യോമവിഭാഗം, …
സ്വന്തം ലേഖകൻ: മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ഭൗതികശരീരം പൂര്‍ണ സൈനിക ബഹുമതികളോടെ സംസ്‌കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെ ലോധി റോഡിലെ ശ്മശാനത്തിലായിരുന്നു സംസ്‌കാരചടങ്ങുകള്‍. കൊവിഡ് പ്രോട്ടോക്കോള്‍ നിലനില്‍ക്കുന്നതിനാല്‍ ഔദ്യോഗിക ഗണ്‍ക്യാരിയേജ് സംവിധാനത്തിനു പകരം വാനിലാണ് മൃതദേഹം ശ്മശാനത്തിലേക്കെത്തിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ എല്ലാ കൊവിഡ് മാര്‍ഗനിര്‍ദേശങ്ങളും സംസ്‌കാര ചടങ്ങില്‍ പാലിച്ചതായി പ്രതിരോധമന്ത്രാലയം വ്യക്തമാക്കി. ഡല്‍ഹിയിലെ സൈനിക …
സ്വന്തം ലേഖകൻ: ശൈത്യകാലത്ത് സമ്പൂർണ്ണ ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന മുന്നറിയിപ്പുമായി ആരോഗ്യ മന്ത്രി മാറ്റ് ഹാൻകോക്. ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ഇതിനകം തന്നെ രണ്ടാം തരംഗം നേരിടുന്നുണ്ടെന്നും ഇത് വളരെ ഗുരുതരമായ ഭീഷണിയാണെന്നും ഹാൻകോക്ക് പറഞ്ഞു. അതേസമയം, പൊതുജനങ്ങൾ സാമൂഹിക അകലം പാലിക്കുന്ന നിയമങ്ങളിൽ ഉറച്ചുനിൽക്കുന്നില്ലെങ്കിൽ, കർശന നടപടി ആവശ്യമാണെന്ന് കൺസർവേറ്റീവ് എംപി തോബിയാസ് എൽവുഡ് …
സ്വന്തം ലേഖകൻ: കൊവിഡ് ബാധിച്ച് 147 ദിവസം ബ്രിട്ടനിലെ വിവിധ ആശപത്രികളിൽ ചികിൽസയിലായിരുന്ന മലയാളി യുവാവ് മരിച്ചു. ബ്രിട്ടനിലെ അറിയപ്പെടുന്ന ബിസിനസ് സംരംഭകനും സമൂഹിക പ്രവർത്തകനുമായ ജിയോമോൻ ജോസഫാണ് ഇന്നലെ രാത്രി എട്ടരയോടെ ലണ്ടനിലെ പാപ്വർത്ത് ആശുപത്രിയിൽ മരിച്ചത്. 44 വയസ്സായിരുന്നു. കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗം സ്വദേശിയായ പന്തിരുവേലിൽ ജിയോമോൻ ജോസഫ് കൊവിഡ് ബാധിച്ച് ലണ്ടനിലെ …