സ്വന്തം ലേഖകന്‍: കര്‍ശന വ്യവസ്ഥകള്‍ അടങ്ങിയ ഭീകരവിരുദ്ധ നിയമവുമായി ഫ്രാന്‍സ്, പ്രതിഷേധവുമായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍. ഫ്രഞ്ച് പാര്‍ലമെന്റ് ബില്ലിന് അംഗീകാരം നല്‍കിയതായി ആഭ്യന്തരമന്ത്രി ജെറാര്‍ഡ് കൊളംബ് പറഞ്ഞു. നമ്മള്‍ ഇപ്പോഴും യുദ്ധത്തിന്റെ അവസ്ഥയിലാണെന്നും രാജ്യം വളരെ ഗുരുതരമായി ഭീഷണികള്‍ നേരിടുകയാണെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പാക്കുന്നതിലൂടെ മുന്‍കൂര്‍ വാറന്റില്ലാതെ പോലീസിനു രാത്രിയും വീടുകളില്‍ പരിശോധന നടത്താനും …
സ്വന്തം ലേഖകന്‍: ലാസ് വേഗാസില്‍ കൂട്ടക്കൊല നടത്തിയ പ്രതിയുടേത് കൃത്യമായ ആസൂത്രണമെന്ന് പോലീസ്, അന്വേഷണം ഫിലിപ്പിനോ വംശജയായ പ്രതിയുടെ കാമുകിയിലേക്കും. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയെന്ന് വിശേഷിപ്പിക്കപ്പെട്ട ലാസ് വേഗസ് വെടിവെപ്പ് നടന്നത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. പ്രതി സ്റ്റീഫന്‍ പാഡക് തന്റെ റൂമിന് ചുറ്റും കാമറകള്‍ സ്ഥാപിച്ചിരുന്നതായും ലക്ഷം ഡോളര്‍ …
സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടി, പുതിയ നിയമവുമായി ജര്‍മന്‍ സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണം ശക്തമായതോടെയാണ് ഇതിന് നിയന്ത്രണം ഏര്‍ടുത്തണമെന്നുള്ള ആവശ്യവും സജീവമായി ഉയര്‍ന്നത്. തുടര്‍ന്ന് ഓണ്‍ലൈനിലൂടെയുള്ള വിദ്വേശ പ്രചരണം ശക്തമായി നിയന്ത്രിക്കാനുള്ള നിയമവുമായി എത്തിയിരിക്കുകയാണ് ജര്‍മന്‍ സര്‍ക്കാര്‍. ഇതിനായി പുതിയ നിയമത്തിനു തന്നെ സര്‍ക്കാര്‍ രൂപം …
സ്വന്തം ലേഖകന്‍: ബ്രിട്ടനിലെ മൊണാര്‍ക്ക് വിമാനങ്ങള്‍ പറക്കല്‍ അവസാനിപ്പിക്കുമ്പോള്‍ വഴിയാധാരമാകുന്നത് രണ്ടായിരത്തോളം ജീവനക്കാര്‍, വിദേശ വിമാനത്താവളങ്ങളില്‍ കുടുങ്ങിയ ലക്ഷക്കണക്കിന് യാത്രക്കാരെ മടക്കിക്കൊണ്ടു വരാന്‍ സമാധാന കാലത്തെ ഏറ്റവും വലിയ രക്ഷാ പ്രവര്‍ത്തനം. തിങ്കളാഴ്ച രാവിലെയാണ് സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ബ്രിട്ടണിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് പ്രവര്‍ത്തനം നിര്‍ത്തിയതായും സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായും ട്വിറ്ററിലൂടെ അറിയിപ്പുണ്ടായത്. മുന്നറിയിപ്പില്ലാതെ കമ്പനി സര്‍വീസുകള്‍ നിര്‍ത്തിയതോടെ …
സ്വന്തം ലേഖകന്‍: സൗദിയില്‍ പ്രവാസികള്‍ക്ക് പേടിസ്വപ്നമായി സ്വദേശിവല്‍ക്കരണം മുന്നോട്ട്, മൂന്നു മാസത്തിനിടെ തൊഴില്‍ നഷ്ടമായത് 61,500 പ്രവാസികള്‍ക്ക്. സൗദി തൊഴില്‍ മന്ത്രാലയം സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കിയതിനു ശേഷമുള്ള മൂന്നു മാസത്തിനിടെയാണ് 61,500 പ്രവാസികളെ പിരിച്ചുവിട്ടത്. തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപ്പാക്കുന്ന സൗദിവല്‍ക്കരണ ശ്രമങ്ങള്‍ ഫലം കാണുന്നതിന് തെളിവാണ് ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട പുതിയ …
സ്വന്തം ലേഖകന്‍: ഇറാഖിലെ അവസാന ഇസ്ലാമിക് സ്റ്റേറ്റ് നഗരമായ ഹവിജയില്‍ 78,000 പേര്‍ ഭക്ഷണവും വെള്ളവുമില്ലാതെ കുടുങ്ങിയതായി യുഎന്‍. വടക്കന്‍ ഇറാഖില്‍ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പിടിയിലുള്ള ഹവിജ തിരിച്ചു പിടിക്കാന്‍ സുരക്ഷാ സേന ഒരുങ്ങുമ്പോഴാണ് യുഎന്‍ വാര്‍ത്ത പുറത്തുവിട്ടത്. ഹവിജ തിരിച്ചുപിടിക്കാന്‍ സെപ്റ്റംബര്‍ 21 മുതല്‍ ഇറാഖ് സൈന്യം കടുത്ത ശ്രമത്തിലാണ്. ഏതു വിധേനയും നഗരം …
സ്വന്തം ലേഖകന്‍: സാമ്പത്തിക പ്രതിസന്ധി രൂക്ഷം, ബ്രിട്ടനിലെ മൊണാര്‍ക്ക് എയര്‍ലൈന്‍സ് മുന്നറിയിപ്പില്ലാതെ പ്രവര്‍ത്തനം നിര്‍ത്തി, ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ വിമാനത്താവളങ്ങളില്‍ കുടുങ്ങി. ബ്രിട്ടനിലെ ഏറ്റവും പഴക്കമുള്ള വിമാന കമ്പനിയായ മൊനാര്‍ക്ക് എയര്‍ലൈന്‍സിനെയാണ് വിനോദ സഞ്ചാരികള്‍ കൂടുതലായി ആശ്രയിച്ചിരുന്നത്. എന്നാല്‍ കമ്പനി സര്‍വീസ് നിര്‍ത്തിയതോടെ ഒരു ലക്ഷത്തോളം യാത്രക്കാര്‍ വിവിധ രാജ്യങ്ങളിലെ വിമാനത്താവളങ്ങളില്‍ കുടുങ്ങി. അടുത്ത …
സ്വന്തം ലേഖകന്‍: ബ്രിട്ടീഷ് സുപ്രീം കോടതിക്ക് ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ്. 77 കാരിയായ ബ്രെന്‍ഡ ഹേലാണ് ബ്രിട്ടനിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയായി സത്യവാചകം ചൊല്ലി അധികാരമേറ്റത്. ഡേവിഡ് നീബേര്‍ഗറിന് പിന്‍ഗാമിയായാണ് ഹേല്‍ സുപ്രീം കോടതി പ്രസിഡന്റാകുന്നത്. സര്‍ക്കാറും എലിസബത്ത് രാജ്ഞിയും നിയമനത്തിന് നേരത്തെ അംഗീകാരം നല്‍കിയിരുന്നു. 1945ല്‍ യോര്‍ക്‌ഷെയറില്‍ ജനിച്ച ഹേല്‍ കേംബ്രിജ് …
സ്വന്തം ലേഖകന്‍: കറ്റാലന്‍ ഹിതപരിശോധനയില്‍ കാറ്റലോണിയന്‍ സ്വതന്ത്ര രാഷ്ട്രത്തിനായി വോട്ട് ചെയ്തത് 90% പേര്‍, വെറും സ്വപ്നം മാത്രമെന്ന് സ്‌പെയിന്‍, പ്രതിസന്ധി രൂക്ഷമാകുന്നു. സ്‌പെയിനില്‍നിന്ന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയയില്‍ ഞായറാഴ്ച നടന്ന വിവാദ ഹിതപരിശോധനയില്‍ 90 ശതമാനവും വോട്ടു ചെയ്തത് അനുകൂലമായാണെന്ന് കാറ്റലോണിയന്‍ നേതാക്കള്‍ വ്യക്തമാക്കി. ഫലം കാറ്റലോണിയന്‍ പാര്‍ലമമെന്റിനു സമര്‍പ്പിക്കുമെന്നും അന്തിമ തീരുമാനം സഭ …
സ്വന്തം ലേഖകന്‍: ഒമാനില്‍ കുടുംബ വിസ അനുവദിക്കുന്നതിനുള്ള ശമ്പള പരിധി കുറച്ചു, കുറഞ്ഞ വരുമാനമുള്ളവര്‍ക്കും ഇനി കുടുംബ വിസ. ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കിയതായി മജ്‌ലിസ് ശൂറ അംഗം സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രി ട്വീറ്റ് ചെയ്തു. വിസാ നടപടികള്‍ കൈകാര്യം ചെയ്യുന്ന പോലീസ് അധികൃതര്‍ വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്. …