1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 5, 2017

സ്വന്തം ലേഖകന്‍: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചരണം നടത്തിയാല്‍ കടുത്ത നടപടി, പുതിയ നിയമവുമായി ജര്‍മന്‍ സര്‍ക്കാര്‍. സമൂഹ മാധ്യമങ്ങളിലൂടെയുള്ള വിദ്വേഷ പ്രചരണം ശക്തമായതോടെയാണ് ഇതിന് നിയന്ത്രണം ഏര്‍ടുത്തണമെന്നുള്ള ആവശ്യവും സജീവമായി ഉയര്‍ന്നത്. തുടര്‍ന്ന് ഓണ്‍ലൈനിലൂടെയുള്ള വിദ്വേശ പ്രചരണം ശക്തമായി നിയന്ത്രിക്കാനുള്ള നിയമവുമായി എത്തിയിരിക്കുകയാണ് ജര്‍മന്‍ സര്‍ക്കാര്‍.

ഇതിനായി പുതിയ നിയമത്തിനു തന്നെ സര്‍ക്കാര്‍ രൂപം നല്‍കുകയായിരുന്നു. ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വിദ്വേഷ സന്ദേശങ്ങള്‍ നീക്കം ചെയ്യുന്നത് നിര്‍ബന്ധിതമാക്കുന്ന നിയമത്തിനാണ് ജര്‍മനി അംഗീകാരം നല്‍കിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഓണ്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്‌സ് എന്നാണ് നിയമം അറിയപ്പെടുക. വിദ്വേഷ പ്രചരണ നടക്കുന്നതായി പരാതി ലഭിച്ചാല്‍ ഉടനടി നീക്കം ചെയ്യാനുള്ള അധികാരമാണ് നിയമം നല്‍കുന്നത്.

മാത്രമല്ല ഇത്തരം പ്രചരണം നടത്തുന്നവരില്‍ നിന്ന് അഞ്ച് കോടി യൂറോ പിഴ ഈടാക്കാമെന്നും നിയമം അനുശാസിക്കുന്നു. 50 പേരടങ്ങുന്ന സംഘത്തെയാണ് നിയമ നിര്‍വ്വഹണത്തിനായി ജര്‍മ്മന്‍ ഭരണകൂടം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഓണ്‍ലൈനുകളില്‍ പ്രത്യക്ഷപ്പെടുന്ന വിദ്വേഷ സന്ദേശങ്ങള്‍ പരാതി ലഭിച്ച് നിശ്ചിത സമയത്തിനുള്ളില്‍ നീക്കം ചെയ്തിരിക്കണം എന്ന് നിയമം പറയുന്നു.

വിദ്വേഷ സന്ദേശമാണെന്ന് ഒറ്റനോട്ടത്തില്‍ തിരിച്ചറിയുന്നവ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്തിരിക്കണമെന്നും കൂടുതല്‍ വിശകലനം ആവശ്യമുള്ളവ പരിശോധിച്ച് ഏഴ് ദിവസത്തിനുള്ളില്‍ നീക്കം ചെയ്തിരിക്കണം എന്നുമാണ് നിബന്ധന. അഞ്ച് കോടി യൂറോ (ഏകദേശം 300 കോടിയിലധികം രൂപ)വരെയുള്ള പിഴ നിയമലംഘനം നടത്തുന്ന സമൂഹ മാധ്യമങ്ങള്‍ അടയ്‌ക്കേണ്ടി വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.