സ്വന്തം ലേഖകൻ: അമേരിക്കയുടെ ചരിത്രത്തിൽ തന്നെ ഒരു മാസത്തിനുള്ളിൽ മറ്റൊരു പ്രസിഡന്റിനും സംഭവിച്ചിട്ടില്ലാത്ത ഭരണ തകർച്ചയാണു ജോ ബൈഡൻ ഭരണത്തിന് ഉണ്ടായിരിക്കുന്നതെന്നു മുൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഫ്ലോറിഡാ ഒർലാന്റോയിൽ നടന്ന കൺസർവേറ്റീവ് പൊളിറ്റിക്കൽ ആക്‌ഷൻ കോൺഫറൻസിൽ മുഖ്യപ്രസംഗം നടത്തുകയായിരുന്നു ട്രംപ്. ട്രംപിൻ്റെ ഓരോ വാക്കുകളും ഹർഷാരവത്തോടെയാണ് അംഗങ്ങൾ സ്വീകരിച്ചതെന്നതും ശ്രദ്ധേയമായി. നാം എല്ലാവരും …
സ്വന്തം ലേഖകൻ: ചരിത്രത്തിൽ ആദ്യമായി ഒരു മാർപാപ്പ ഇറാഖിലേക്ക്. ഫ്രാൻസിസ് മാർപാപ്പയുടെ ഇറാഖ് പര്യടനം വെള്ളിയാഴ്ച ആരംഭിക്കും. കൊവിഡ് വീണ്ടും പിടിമുറുക്കിയ രാജ്യത്ത് കടുത്ത നിയന്ത്രണങ്ങൾക്ക് ഒരിക്കലൂടെ ആരംഭമായ ഘട്ടത്തിലാണ് സന്ദർശനം. ഇറാഖിലേക്ക് പുറപ്പെടുംമുമ്പ് പോപിന്‍റെ സംഘത്തിലെ എല്ലാവർക്കും കുത്തിവെപ്പ് നൽകും. മൂന്നു ദിവസം സന്ദർശനം നീളും. അടുത്തിടെ തീവ്രവാദി ആക്രമണങ്ങൾക്ക് ശമനമുള്ള രാജ്യത്ത് എത്തുന്ന …
സ്വന്തം ലേഖകൻ: മ്യാൻമറിലെ പട്ടാള ഭരണകൂടത്തിനെതിരേ പ്രതിഷേധിച്ച ജനങ്ങൾക്കു നേർക്കു പോലീസ് നടത്തിയ വെടിവയ്പിൽ കുറഞ്ഞതു 18 പേർ കൊല്ലപ്പെട്ടതായി യുഎൻ മനുഷ്യാവകാശ ഓഫീസ് അറിയിച്ചു. മുപ്പതിലധികം പേർക്കു പരിക്കേറ്റു. 20 പേർ മരിച്ചെന്ന റിപ്പോർട്ടുകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതേസമയം, പ്രതിഷേധക്കാർ പിന്തിരിയാൻ കൂട്ടാക്കിയിട്ടില്ല. ആഴ്ചകളായി തുടരുന്ന പ്രതിഷേധത്തിനു ശമനമില്ലാത്ത സാഹചര്യത്തിൽ പട്ടാളം ഉരുക്കുമുഷ്ടി പ്രയോഗിക്കാൻ …
സ്വന്തം ലേഖകൻ: ദുബായിൽ തൊഴിലാളികൾക്ക് ശമ്പളം നിഷേധിച്ചാൽ പിഴ ഈടാക്കുമെന്ന് മുന്നറിയിപ്പ്. ജീവനക്കാരുടെ ശമ്പളം ഉറപ്പാക്കാൻ നടപ്പാക്കുന്ന വേജ് പ്രൊട്ടക്ഷൻ സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത കമ്പനികൾക്കാണ് അധികൃതരുടെ മുന്നറിയിപ്പ്. ശമ്പളം നൽകുന്നതിൽ വീഴ്ചവരുത്തിയാൽ ജീവനക്കാരന് 1000 ദിർഹം എന്ന നിരക്കിൽ പിഴ ഈടാക്കും. തൊഴിലാളികളുടെ പരാതി ലഭിച്ചാൽ തൊഴിലുടമ നടപടി നേരിടേണ്ടി വരും. യു.എ.ഇ ഫെഡറൽ …
സ്വന്തം ലേഖകൻ: ഖത്തറിൽനിന്ന് അബൂംസറ അതിർത്തി വഴി സൗദിയിലേക്ക് പോകുന്ന എല്ലാവരും സൗദി കസ്റ്റംസിെൻറ നടപടിക്രമങ്ങളും ചട്ടങ്ങളും പാലിക്കണം. ഖത്തർ വിദേശകാര്യ മന്ത്രാലയത്തിലെ കോൺസുലാർ വിഭാഗമാണ് ഇക്കാര്യം അറിയിച്ചത്. ഖത്തറിൽനിന്ന് സൗദിയിലേക്ക് പോകുന്ന ഖത്തരി പൗരൻമാരും താമസക്കാരും സന്ദർശകരും പാലിക്കേണ്ട നിബന്ധനകൾ സൗദി കസ്റ്റംസിെൻറ https://www.customs.gov.sa/ar/declare എന്ന വെബ്സൈറ്റ് ലിങ്കിൽ ലഭ്യമാണ്. കസ്റ്റംസ് ഡ്യൂട്ടി അടക്കുന്നതടക്കമുള്ളവ …
സ്വന്തം ലേഖകൻ: ഇന്ത്യയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് നേരെ 2020 ല്‍ വലിയ രീതിയിലുള്ള ഹാക്കിങ് ശ്രമങ്ങള്‍ നടന്നുവെന്ന് പഠന റിപ്പോര്‍ട്ട്. പ്രധാനമായും ഊര്‍ജവിതരണ സ്ഥാപനങ്ങളെ ലക്ഷ്യമിട്ട് നടന്ന സൈബർ ആക്രമണത്തിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്ന് യുഎസ് ആസ്ഥാനമായ സൈബര്‍ സുരക്ഷാ സ്ഥാപനം റെക്കോര്‍ഡഡ് ഫ്യൂച്ചര്‍ പുറത്തുവിട്ട പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ചൈനീസ് ഹാക്കര്‍മാര്‍ നിക്ഷേപിച്ച മാല്‍വെയര്‍ …
സ്വന്തം ലേഖകൻ: രൂപയ്ക്കെതിരെ ദിർഹത്തിന്റെയും റിയാലിന്റെയും മൂല്യം വീണ്ടും ഉയരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി യുഎഇ ദിർഹത്തിന് 20 രൂപയിലേറെ വിലയുണ്ട്. ആയിരം രൂപ നാട്ടിൽ കിട്ടാൻ അൻപത് ദിർഹം അയച്ചാൽ മതിയെന്നു ചുരുക്കം. കഴിഞ്ഞ നവംബറിലാണ് ദിർഹം റെക്കോർഡ് ഉയരത്തിലെത്തിയത്. ഒരു ദിർഹത്തിന് 20.350 രൂപ വരെയാരുന്നു അന്നത്തെ നില. പുതിയ സാഹചര്യം തുടർന്നാൽ …
സ്വന്തം ലേഖകൻ: ബ്രിട്ടനിൽ അടുത്ത ബുധനാഴ്ച ബജറ്റ് പ്രഖ്യാപിക്കാനിരിക്കെ കൊവിഡ് സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നികുതി വർധനയ്ക്ക് റിഷി സുനകിനു മേൽ സമ്മർദ്ദമേറുന്നു. മഹാമാരി മൂലം തകർന്നിടിഞ്ഞ സാമ്പത്തിക രംഗം തിരിച്ചു പിടിക്കാനുള്ള ചാൻസലറുടെ ബഡ്ജറ്റ് ജനങ്ങൾക്ക് മേൽ അധിക നികുതി ചുമത്താൻ ഇടയുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന. കോർപ്പറേഷൻ ടാക്സ്, ഇൻകം ടാക്സ് …
സ്വന്തം ലേഖകൻ: അമേരിക്കൻ ജനതയെകൊവിഡ് ദുരിതത്തിൽനിന്ന് കരകയറ്റാൻ പ്രസിഡൻറ് ജോ ബൈഡൻ പ്രഖ്യാപിച്ച 1.9 ട്രില്യൺ ഡോളറിെൻറ സാമ്പത്തിക പാക്കേജിന് ജനപ്രതിനിധി സഭയുടെ അംഗീകാരം. 212നെതിരെ 219 വോട്ടുകൾക്കാണ് പാക്കേജ് പാസാക്കിയത്. ഇനി സെനറ്റ് കൂടി അംഗീകരിച്ചാൽ സാമ്പത്തിക പാക്കേജ് പ്രാബല്യത്തിലാകും. ജനപ്രതിനിധി സഭയിൽ നടന്ന വോട്ടെടുപ്പിൽ രണ്ട് ഡെമോക്രാറ്റിക് അംഗങ്ങൾ റിപ്പബ്ലിക്കൻ പാർട്ടിക്കൊപ്പം പാക്കേജ് …
സ്വന്തം ലേഖകൻ: മാധ്യമ പ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ കൊലപാതകത്തില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന് പങ്കുണ്ടെന്ന റിപ്പോര്‍ട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ശനിയാഴ്ച പുറത്തുവിട്ടതിന് പിന്നാലെ വലിയ ചര്‍ച്ചകളാണ് അന്താരാഷ്ട്ര തലത്തില്‍ നടക്കുന്നത്. റിപ്പോര്‍ട്ട് ലോകത്തിന് മുന്നില്‍ വെച്ചതിന് പിന്നാലെ കൊലപാതകത്തിന് ഉത്തരവിട്ട മുഹമ്മദ് ബിന്‍ സല്‍മാന് എന്തുകൊണ്ടാണ് ഉപരോധം ഏര്‍പ്പെടുത്താത്തത് എന്ന …