1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഭര്‍ത്താവാണ് മകളെ കൊന്നതെന്ന് ഷഫീലയുടെ മാതാവ്
ഭര്‍ത്താവാണ് മകളെ കൊന്നതെന്ന് ഷഫീലയുടെ മാതാവ്
പാശ്ചാത്യ ജീവിതശൈലി പിന്തുടരുന്നുവെന്ന് ആരോപിച്ച് ഭര്‍ത്താവാണ് തന്റെ മകളെ കൊന്നതെന്ന് ഷഫീലയുടെ മാതാവ് ഫര്‍സാന അഹമ്മദ്. കഴിഞ്ഞദിവസമാണ് വിചാരണക്കിടെ ഫര്‍സാന നാടകീയമായി നിലപാട് മാറ്റിയത്. ഷഫീലയുടെ വസ്ത്രധാരണത്തെ ചൊല്ലിയുളള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഫര്‍സാന മൊഴിനല്‍കി. തടയാന്‍ ചെന്ന തന്നേയും ഭര്‍ത്താവ് മര്‍ദ്ദിച്ചെന്നും ഭയന്നുപോയ മറ്റ് കുട്ടികളുമായി താന്‍ മുകളിലത്തെ നിലയിലേക്ക് പോവുകയായിരുന്നുവെന്നും ഫര്‍സാന പറഞ്ഞു. …
നടാനൊരു കാലം,പറിക്കാനൊരു കാലം:UK മലയാളിക്കിതു പെരുന്നാള്‍ക്കാലം
നടാനൊരു കാലം,പറിക്കാനൊരു കാലം:UK മലയാളിക്കിതു പെരുന്നാള്‍ക്കാലം
മനോജ് മാത്യു ബ്രിട്ടണിലെ ഈ വര്‍ഷത്തെ സമ്മര്‍ സീസണ്‍ മഴയില്‍ കുതിര്‍ന്നുപോവുമ്പോള്‍ മലയാളികള്‍ക്കിത് ഉത്സവകാലമാണ്. ബൈബിളില്‍ സഭാപ്രസംഗകന്‍ പറയുന്നതുപോലെ എല്ലാത്തിനും ഒരു കാലമുണ്ട്; നടാനൊരു കാലം, നട്ടതു പറിക്കാനൊരു കാലം; കരയാന്‍ ഒരു കാലം, ചിരിക്കാന്‍ ഒരു കാലം; കീറാന്‍ ഒരു കാലം, തുന്നാന്‍ ഒരു കാലം. യു. കെയിലെ മലയാളി ക്രെസ്ഥവരെ സംബന്ധിച്ചിടത്തോളം ജൂലൈമാസം …
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ നേരിട്ടുളള അഭിമുഖം; പതിനായിരങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് പോകേണ്ടി വരും
വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഇനിമുതല്‍ നേരിട്ടുളള  അഭിമുഖം; പതിനായിരങ്ങള്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ച് പോകേണ്ടി വരും
ഈ ആഴ്ച പ്രഖ്യാപിക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ സ്റ്റുഡന്റ് വിസ നിയമം അനുസരിച്ച് ബ്രിട്ടനില്‍ പഠിക്കാനാഗ്രഹിക്കുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ ഇനി മുതല്‍ നേരിട്ടുളള ഇന്‍ര്‍വ്യൂവിന് തയ്യാറാകണം. ഇന്റര്‍വ്യൂവില്‍ പരാജയപ്പെടുന്നവര്‍ക്ക് ബ്രിട്ടനില്‍ പഠിക്കാനുളള അവസരം ലഭിക്കില്ല. ഇംഗ്ലീഷ് ഭാഷയില്‍ പ്രാവീണ്യം ഇല്ലാത്ത വിദ്യാര്‍ഥികള്‍ യു കെയില്‍ കടക്കുന്നത് തടയാന്‍ വേണ്ടിയാണ് പുതിയ പരിഷ്കാരം. ഇംഗ്ലീഷ് സംസാരിക്കാന്‍ അറിയാത്തവരെ ബ്രിട്ടനില്‍ …
ബ്രിട്ടനില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുമോ ?
ബ്രിട്ടനില്‍ കഞ്ചാവിന്റെ ഉപയോഗം നിയമവിധേയമാക്കുമോ ?
ബ്രിട്ടനില്‍ മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന് സര്‍വ്വേ. ആദ്യമായാണ് ഇത്രയും ഞെട്ടിക്കുന്ന ഒരു സര്‍വ്വേഫലം പുറത്തുവരുന്നത്. സര്‍വ്വേയില്‍ പങ്കെടുത്തവരില്‍ പത്തില്‍ ആറു പേരും മയക്കുമരുന്നിന്റെ ഉപയോഗം നിയമവിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ചു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വിചാരണയില്‍ നിന്ന ഒഴിവാക്കണമെന്നാണ് ഇവരുടെ ആവശ്യം. എന്നാല്‍ ഇത്തരക്കാര്‍ക്ക് മികച്ച ചികിത്സ നല്‍കി അവരെ മയക്കുമരുന്നിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്താവുന്നതാണ്. പോര്‍ച്ചുഗലിലും മറ്റും …
വരുമാനത്തില്‍ വന്‍ ഇടിവ്; വിദേശവിദ്യാര്‍ത്ഥികളെ ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കും
വരുമാനത്തില്‍ വന്‍ ഇടിവ്; വിദേശവിദ്യാര്‍ത്ഥികളെ  ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കിയേക്കും
ആഭ്യന്തര വരുമാനത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയതിനാല്‍ വിദേശ വിദ്യാര്‍ത്ഥികളെ കടുത്ത ഇമിഗ്രേഷന്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത. എന്നാല്‍ ഇത്തരമൊരു തീരുമാനം കുടിയേറ്റക്കാരുടെ എണ്ണം കുറക്കാനുളള സഖ്യകക്ഷി ഗവണ്‍മെന്റിന്റെ തീരുമാനത്തെ ദോഷകരമായി ബാധിക്കുമെന്നാണ് കരുതുന്നത്. നിലിവിലുളള കടുത്ത നിയന്ത്രണങ്ങള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുളള സമ്പന്നരായ വിദ്യാര്‍ത്ഥികളെ ബ്രട്ടീഷ് യൂണിവേഴ്‌സിറ്റികളില്‍ നിന്ന് അകറ്റുന്നതായി പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന് …
ബിസിനസുകാരെയും സംഘടനകളെയും തമ്മിലടിപ്പിച്ച മാധ്യമ മുഖംമൂടി അഴിഞ്ഞു വീഴുന്നു
ബിസിനസുകാരെയും സംഘടനകളെയും തമ്മിലടിപ്പിച്ച മാധ്യമ മുഖംമൂടി അഴിഞ്ഞു വീഴുന്നു
കഴിഞ്ഞ രണ്ടു വര്‍ഷമായി യു കെയിലെ ബിസിനസുകാരെയും വായനക്കാരെയും തമ്മിലടിപ്പിച്ച മാധ്യമ സിണ്ടിക്കേറ്റ് തട്ടിപ്പ് പൊളിഞ്ഞു.വ്യക്തിഹത്യക്ക് പേര് കേട്ട യു കെയിലെ ഒരു മലയാള ഓണ്‍ലൈന്‍ പത്രവും അതിന്‍റെ ഉടമകള്‍ തന്നെ നടത്തിപ്പോന്ന ബിനാമി പത്രവുമാണ്
ദൈവകണം വെളിപ്പെടുന്നു; ഉത്പത്തി രഹസ്യം വൈകില്ല
ദൈവകണം വെളിപ്പെടുന്നു; ഉത്പത്തി രഹസ്യം വൈകില്ല
പ്രപഞ്ചോല്‍പ്പത്തിക്ക് കാരണമായ പുതിയ കണിക കണ്ടെത്തിയതായി ശാസ്ത്രലോകം. ഹിഗ്‌സ് ബോസോണ്‍ (Higgs Boson)അഥവാ ദൈവ കണത്തിന് സമാനമായ കണികയാണ് കണ്ടെത്തിയതെന്ന് സൂചനയുണ്ട്. യൂറോപ്യന്‍ ആണവോര്‍ജ ഗവേഷണഏജന്‍സി(സേണ്‍) യിലെ ശാസ്ത്രജ്ഞര്‍ ബുധനാഴ്ച സംഘടിപ്പിച്ച സെമിനാറിലാണ് സുപ്രധാന വെളിപ്പെടുത്തല്‍ നടന്നത്. മൗലിക കണങ്ങളിലെ പിണ്ഡമുള്ള സാങ്കല്‍പിക കണമായ ഹിഗ്‌സ് ബോസോണാണ് ‘ദൈവ കണം’ എന്ന പേരില്‍ അറിയപ്പെടുന്നത്. ദ്രവ്യകണികകള്‍ക്ക് …
എംഎം മണി ഹാജരായി; ചോദ്യം ചെയ്തശേഷം വിട്ടയച്ചു
എംഎം മണി ഹാജരായി;  ചോദ്യം ചെയ്തശേഷം വിട്ടയച്ചു
വിവാദ പ്രസംഗത്തിന്റെ പേരില്‍ ചോദ്യം ചെയ്യലിന് സിപിഐ(എം) ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി എം.എം മണി അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായി. 5 മണിക്കൂര്‍ സംഘം മണിയെ ചോദ്യം ചെയ്തതിനുശേഷം വിട്ടയച്ചു. തൊടുപുഴ ഡി വൈ എസ് പി ഓഫീസിലായിരുന്നു ചോദ്യംചെയ്യല്‍….. എം എം മണിയുടെ ഇന്നത്തെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. സര്‍ക്കാര്‍ രാഷ്ട്രീയ ലക്ഷ്യം വെച്ച് …
ആഹാരം കുറക്കൂ; ആയുസ്സു കൂട്ടു
ആഹാരം കുറക്കൂ; ആയുസ്സു കൂട്ടു
ഒരു മനുഷ്യന്‍ സാധാരണ കഴിക്കുന്നതിനേക്കാള്‍ നാല്പത് ശതമാനം ആഹാരം കുറച്ച് കഴിച്ചാല്‍ ഇരുപത് വര്‍ഷത്തോളം അധികം ജീവിക്കാനാകുമെന്ന് ശാസ്ത്രജ്ഞര്‍. .മനുഷ്യന്‍ പ്രായമാകുന്നത് തടയാനുളള ചികിത്സാരീതികള്‍ വികസിപ്പിച്ചെടുക്കുന്നതിനുളള ശ്രമത്തിനിടയിലാണ് ശാസ്ത്രജ്ഞര്‍ ആഹാരവും ആയുസ്സും തമ്മിലുളള ബന്ധം കണ്ടെത്തിയത്. യൂണിവേഴ്‌സിറ്റി കോളേജ് ഓഫ് ലണ്ടനിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്ത് ഏജിങ്ങിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തുന്നത്. ഒരു …
നേരിന്റെ നേര്‍ക്കാഴ്ചകള്‍ക്കായി NRI മലയാളിയും മലയാളിവിഷനും കൈകോര്‍ക്കുന്നു
നേരിന്റെ നേര്‍ക്കാഴ്ചകള്‍ക്കായി NRI മലയാളിയും മലയാളിവിഷനും കൈകോര്‍ക്കുന്നു
പത്രധര്‍മ്മത്തിന്റെയും മാധ്യമസംസ്‌കാരത്തിന്റെയും പാവനമൂല്യങ്ങള്‍ കാത്തുസൂക്ഷിച്ച് യഥാര്‍ത്ഥ പത്രപ്രവര്‍ത്തനത്തിന്റെ ശക്തി മലയാളിവായനക്കാരെ ബോധ്യപ്പെടുത്തിയ എന്‍ആര്‍ഐ മലയാളി വിപുലീകരണത്തിന്റെ ഭാഗമായി മലയാളിവിഷനുമായി കൈകോര്‍ക്കുന്നു. മുഖം നോക്കാതെ സത്യം പറയാന്‍ കരുത്ത് കാട്ടുന്ന ആയിരക്കണക്കിനു വായനക്കാരുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന മലയാളിവിഷനെ പ്രവാസിലോകത്തിനു സുപരിചിതമാണല്ലോ?. നാളിതുവരെ ഞങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മാധ്യമധര്‍മം, ഞങ്ങള്‍ പുറത്തുവിട്ട വാര്‍ത്തകള്‍… എല്ലാം മലയാളികളുടെ മനസുകളെ നേരിന്റെ നേര്‍ക്കാഴ്ചയിലേക്ക് …