1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2011

ജീവിതത്തല്‍ ഏറെ സംതൃപ്തമാണെന്നും ആഗ്രഹിച്ചകാര്യങ്ങളെല്ലാം നേടിയെന്നും കുറിപ്പെഴുതിവച്ച് ഐടി ജീവനക്കാരായ ദമ്പതിമാര്‍ ആത്മഹത്യ ചെയ്തു. ദക്ഷിണേന്ത്യക്കാരാണെന്ന് കരുതുന്ന യുവദമ്പതിമാരാണ് ഗോവയിലെ വസതിയില്‍ തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച വൈകീട്ടാണ് ഇവരുടെ അഴുകിയ മൃതദേഹങ്ങള്‍ ഫാനില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ പൊലീസ് കണ്ടെത്തിയത്. ഫ്ലാറ്റില്‍ നിന്നും ദുര്‍ഗന്ധം വമിച്ചതിനെത്തുടര്‍ന്ന് അയല്‍ക്കാരാണ് വിവരം പൊലീസില്‍ അറിയിച്ചത്.

മുപ്പത്തിയൊമ്പതുകാരനായ ആനന്ദ്, മുപ്പത്തിയാറുകാരിയായ ദീപ രന്തിദേവന്‍ എന്നുവരാണിവരെന്നാണ് പൊലീസിന്റെ നിഗമനം. മൂന്നുദിവസം മുമ്പ് മരണം നടന്നിട്ടുണ്ടാകാമെന്നാണ് പൊലീസ് പറയുന്നത്. ഇംഗ്ലീഷിലെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ ഇതുവരെയുള്ള ജീവിതത്തില്‍ തങ്ങള്‍ ഏറെ സംതൃപ്തരാണെന്നും അതിനാല്‍ ഒരുമിച്ച് ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയാണെന്നും എഴുതിയിട്ടുണ്ട്.

ഈ സമയത്തിനുള്ളില്‍ ഒട്ടേറെ പണം സമ്പാദിച്ചെന്നും വിവിധരാജ്യങ്ങള്‍ കാണുകയും അവിടങ്ങളിലെല്ലാം താമസിക്കുകയും ചെയ്തുവെന്നും പറയുന്നു. മറ്റാരും ഇതിന് ഉത്തരവാദികളല്ലെന്നും കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.

തങ്ങള്‍ ഒരു തരത്തിലുള്ള സാമ്പത്തിക ബാധ്യതകളും വരുത്തിവച്ചിട്ടില്ലെന്നും കുറിപ്പിലുണ്ട്. ഒപ്പം സ്വത്തുവിവരങ്ങള്‍ വ്യക്തമാക്കുന്ന രേഖകളും അവയുടെ വില്‍പത്രവും ഇതിനൊപ്പം സൂക്ഷിച്ചിട്ടുണ്ട്. വീട്ടുകാരെ അറിയിച്ചശേഷം സര്‍ക്കാര്‍ ശ്മശാനത്തില്‍ മൃതദേഹം ദഹിപ്പിക്കണമെന്നാണ് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. ശവസംസ്‌കാരച്ചെലവുകള്‍ക്കായി ഒരു കവറിലാക്കി പതിനായിരം രൂപയും മാറ്റിവച്ചിട്ടുണ്ട്. പൊലീസ് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.