1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 8, 2011

ലണ്ടനില്‍ കവര്‍ച്ച നടത്തിയതിനും കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനും കഴിഞ്ഞ വര്‍ഷം പിടിയിലായവരില്‍ പകുതിയിലേറെയും കറുത്ത വര്‍ഗക്കാര്‍ ആണെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു. കഴിഞ്ഞ മാര്‍ച്ചിനു മുന്‍പുള്ള പന്ത്രണ്ടു മാസക്കാലയളവില്‍ മോഷണക്കുറ്റത്തിന് 7956 പേരെയാണ് കോടതികളില്‍ ഹാജരാക്കിയിട്ടുള്ളത്, ഇവരില്‍ 55 ശതമാനം പേരും കറുത്ത വര്‍ഗക്കാരും മൂന്നില്‍ ഒരാള്‍ വെളുത്ത വര്‍ഗക്കാരും 11 ശതമാനം ഏഷ്യക്കാരുമാണെന്നാണ് സ്വതന്ത്ര വിവരാവകാശ നിയമപ്രകാരം ലഭിച്ച കണക്കുകള്‍ പറയുന്നത്.

കത്തി കാട്ടി ഭീഷണിപ്പെടുത്തിയവരില്‍ അറസ്റ്റിലായ 1613 ആളുകളില്‍ അഞ്ചില്‍ മൂന്ന് പേരും കറുത്തവര്‍ഗക്കാരാകുമ്പോള്‍ 27 ശതമാനം വെളുത്ത വര്‍ഗക്കാരും 10 ശതമാനം ഏഷ്യക്കാരുമാണ്. ഈ കണക്കുകളില്‍ നിന്നും ഏറ്റവും കൂടുതല്‍ മോഷണങ്ങള്‍ നടന്നത് വെസ്റ്റ്മിനിസ്റ്റരിലും ഏറ്റവും കൂടുതല്‍ പിടിച്ചുപറി നടന്നത് സൌത്ത്വാര്‍ക്കിലുമാണെന്നു വ്യക്തമാണ്. മുന്‍ വര്‍ഷത്തെ വെച്ച് നോക്കുമ്പോള്‍ കറുത്തവര്‍ഗക്കാരില്‍ ആക്രമണ പ്രവണത വര്‍ദ്ധിച്ചിരിക്കുകയാണ്.

ഉദാഹരണമായി ലാംബെത്ത്, ലൂയിഷാം എന്നിവിടങ്ങളിലെ കണക്കുകള്‍ പരിശോധിച്ചാല്‍ കോടതിയിലെത്തിയ നാലില്‍ മൂന്ന് മോഷ്ടാക്കളും കറുത്ത വര്‍ഗക്കാരാണ്. സൌത്ത്വാര്‍ക്കില്‍ ഈ കണക്കുകള്‍ 69 ശതമാനമാണ്. അതേസമയം വെസ്റ്റ്മിനിസ്ട്ടരില്‍ ഇതില്‍ ഉള്‍പ്പെടുന്ന കറുത്ത വര്‍ഗക്കാര്‍ 37 ശതമാനം മാത്രമാണ്.

തലസ്ഥാനത്ത് അങ്ങോളമിങ്ങോളം നടന്ന മോഷന്‍ പിടിച്ചുപറി കണക്കുകളില്‍ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെട്ടവരില്‍ 4363 പേര്‍ കറുത്ത വര്‍ഗക്കാരും, 2166 ആളുകള്‍ നോര്‍ത്ത് യൂറോപ്യന്‍ വെളുത്ത വര്‍ഗക്കാരും, 360 പേര്‍ സൌത്ത് യൂറോപ്യന്‍ വെളുത്ത വര്‍ഗക്കാരും 860 പേര്‍ എഷ്യക്കാരുമാണ്. അതേസമയം ബാക്കിയുള്ളവരില്‍ ചൈനക്കാരും ജപ്പാന്‍കാരും ഉള്‍പ്പെടുന്നു. ആയുധങ്ങള്‍ ഉപയോഗിച്ച് മോഷണം നടത്തിയ 1613 പേരില്‍ 967 പേരും കറുത്ത വര്‍ഗകകരാനെന്നും കണക്കുകള്‍ രേഖപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.