1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 6, 2011


ജേക്കബ്‌ പുന്നൂസ്‌

ജനപക്ഷത്തു നിന്നുള്ള നിലപാടുകളുമായി യു കെ മലയാളികളുടെ മനസ്സില്‍ ഇടം പിടിച്ച എന്‍ ആര്‍ ഐ മലയാളി ഓണ്‍ലൈന്‍ പത്രത്തില്‍ നിന്നും മറ്റൊരു ജനപ്രിയ പ്രോജക്ട് കൂടി.യു കെ മലയാളികള്‍ക്കിടയിലെ സംഗീത പ്രതിഭകളെ ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു സംഗീത വീഡിയോ ആല്‍ബം എന്‍ ആര്‍ ഐ മലയാളി നിര്‍മിക്കുന്നു.ഈ വരുന്ന ക്രിസ്തുമസിനോട് അനുബന്ധിച്ച് പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന ഈ പ്രഥമ ആല്‍ബത്തില്‍ ക്രിസ്ത്യന്‍ ഭക്തിഗാനങ്ങള്‍ ആയിരിക്കും ഉള്‍പ്പെടുത്തുക.

പ്രശസ്ത ഗായകരായ ജയചന്ദ്രന്‍,എം ജി ശ്രീകുമാര്‍,വേണുഗോപാല്‍ ,സുജാത,മാര്‍ക്കോസ്,കെസ്റ്റര്‍ എന്നിവര്‍ക്ക് പുറമേ യു കെ മലയാളികള്‍ക്കിടയിലെ ഗായക പ്രതിഭകളും ഈ ആല്‍ബത്തില്‍ ഗാനങ്ങള്‍ ആലപിക്കും.ഗാനങ്ങളുടെ രചനയും സംഗീതവും നിര്‍വഹിക്കാന്‍ കേരളത്തിലെ പ്രമുഖര്‍ക്കൊപ്പം യു കെ മലയാളികള്‍ക്കിടയിലെ പ്രതിഭകള്‍ക്ക് അവസരം നല്‍കാനാണ് എന്‍ ആര്‍ ഐ മലയാളി പദ്ധതിയിടുന്നത്.കഴിവുണ്ടായിട്ടും വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാത്ത നിരവധി ബഹുമുഖ പ്രതിഭകള്‍ നമുക്കിടയിലുണ്ട്.അത്തരക്കാരെ കണ്ടെത്താനും അവസരം നല്‍കാനുമാണ് ഈ പ്രോജക്റ്റ്‌ കൊണ്ട് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.

ഈ പ്രോജക്ട്ടിനോട് സഹകരിക്കാന്‍ താല്‍പ്പര്യമുള്ള താഴെപ്പറയുന്ന വിഭാഗത്തിലുള്ള ആളുകള്‍ ഞങ്ങളെ ബന്ധപ്പെടുക

 

ഗായകര്‍

പാടാന്‍ കഴിയുമെന്ന് ആത്മ വിശ്വാസമുള്ള ആര്‍ക്കും ഇതിലേക്ക് അപേക്ഷിക്കാം.നിങ്ങള്‍ ചെയ്യേണ്ടത് ഇത്രമാത്രം;നിങ്ങള്‍ക്ക് ഇഷ്ട്ടമുള്ള ഏതെങ്കിലും ഗാനം കാരക്കെ ഇല്ലാതെ പാടി റിക്കാര്‍ഡ് ചെയ്ത് contact@nrimalayalee.co.uk എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരിക.

ഗാന രചയിതാക്കള്‍

നിങ്ങള്‍ രചിച്ച ഗാനം contact@nrimalayalee.co.uk എന്ന ഇമെയില്‍ വിലാസത്തില്‍ അയച്ചു തരിക.

സംഗീത സംവിധായകര്‍

contact@nrimalayalee.co.uk എന്ന ഇമെയില്‍ വിലാസത്തില്‍ ഞങ്ങളെ ബന്ധപ്പെടുക

ഈ പ്രോജെക്ട്ടിലേക്ക് ലഭിക്കുന്ന അപേക്ഷകളില്‍ നിന്നും കഴിവുള്ള ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള പൂര്‍ണ
അവകാശം എന്‍ ആര്‍ ഐ മലയാളിയുടെ ക്രിയേറ്റിവ് വിഭാഗത്തിനായിരിക്കും.യാതൊരു വിധത്തിലുള്ള സ്വാധീനമോ ശുപാര്‍ശകളോ സ്വീകരിക്കുന്നതല്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.