1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2011

ഉത്തമയായ ഭാര്യ എങ്ങനെയായിരിക്കണമെന്നതിനെ കുറിച്ച് ഗണിതശാസ്ത്ര ഫോര്‍മുലയുമായി ശാസ്ത്രകാരന്മാര്‍ രംഗത്ത്. ടെലിഗ്രാഫ് പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് വധുവിനെ കണ്ടെത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.

തീര്‍ച്ചയായും വരനേക്കാള്‍ അഞ്ചുവയസ്സെങ്കിലും കുറവായിരിക്കണം. വധുവും വരനും ഒരേ സംസ്‌കാരത്തില്‍ പെട്ടവരാവുന്നതാണ് നല്ലത്. വരനെ അപേക്ഷിച്ച് വധു അല്‍പ്പം ഓവര്‍ സ്മാര്‍ട്ടാവുന്നതാണ് അഭികാമ്യം. യൂറോപ്യന്‍ ജേര്‍ണല്‍ ഓഫ് ഓപ്പറേഷണല്‍ റിസര്‍ച്ച് പുറത്തുവിട്ട ജനീവ സ്‌കൂള്‍ ഓഫ് ബിസിനസ്സിന്റെ പഠന റിപ്പോര്‍ട്ടില്‍ ഇക്കാര്യം വിശദമായി പരാമര്‍ശിക്കുന്നുണ്ട്. 19നും 75നും ഇടയിലുള്ള 1074ഓളം ദമ്പതികളുമായി ആശയവിനിമയം നടത്തിയതിനുശേഷമാണ് ഈ ഫോര്‍മുല തയ്യാറാക്കിയിട്ടുള്ളത്.

പുരുഷനേക്കാള്‍ 27 ശതമാനമെങ്കിലും അധിക വിവരമുളളത് സ്ത്രീകള്‍ക്ക് നല്ല കുടുംബജീവിതം സമ്മാനിക്കും. വരന്‍ പത്താംക്ലാസ്സുകാരനാണെങ്കിലും വധു ഡിഗ്രിക്കാരിയാവുന്നതില്‍ തെറ്റില്ലെന്ന് ചുരുക്കം. ഇത്തരം മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നോക്കി വിവാഹം കഴിക്കുകയാണെങ്കില്‍ സാധാരണ വിവാഹത്തേക്കാള്‍ 20 ശതമാനം അധികം സന്തോഷത്തോടെ ജീവിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തല്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.