1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇസ്രായേലില്‍ ദിവസ വേതനം 10,000 രൂപയിലേറെ; ബിജു പോയത് മുങ്ങാൻ കൃത്യമായ ആസൂത്രണത്തോടെ
ഇസ്രായേലില്‍ ദിവസ വേതനം 10,000 രൂപയിലേറെ; ബിജു പോയത് മുങ്ങാൻ കൃത്യമായ ആസൂത്രണത്തോടെ
സ്വന്തം ലേഖകൻ: “ഇസ്രയേലില്‍ ശുചീകരണജോലി അടക്കമുള്ള ചെറിയജോലികള്‍ക്കെല്ലാം വലിയ വേതനമാണ്. ശുചീകരണജോലിക്ക് ഒരുദിവസം പതിനായിരം രൂപയിലേറെ വേതനമുണ്ട്. കൃഷിപ്പണിക്കും ഇരട്ടിയാണ് വേതനം, ഇതെല്ലാം കണ്ട് വ്യക്തമായ ആസൂത്രണത്തോടെയാണ് ബിജുകുര്യന്‍ പോയിരിക്കുന്നത്,” ഇസ്രയേലില്‍ ആധുനികകൃഷി രീതി പഠിക്കാനായി പോയ സംഘത്തിലെ അംഗമായിരുന്ന ആലപ്പുഴ സ്വദേശി സുജിത്ത് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞദിവസമാണ് സുജിത്ത് ഉള്‍പ്പെടെയുള്ള സംഘാംഗങ്ങള്‍ ഇസ്രയേലില്‍നിന്ന് തിരികെ …
ഖത്തറിൽ വൻ കുതിപ്പിന് ഒരുങ്ങി ലോജിസ്റ്റിക്‌സ് വിപണി; ഒപ്പം മികച്ച തൊഴിൽ അവസരങ്ങളും
ഖത്തറിൽ വൻ കുതിപ്പിന് ഒരുങ്ങി ലോജിസ്റ്റിക്‌സ് വിപണി; ഒപ്പം മികച്ച തൊഴിൽ അവസരങ്ങളും
സ്വന്തം ലേഖകൻ: ഖത്തറിന്റെ ലോജിസ്റ്റിക്‌സ് വിപണിയുടെ വളർച്ചാ നിരക്ക് ഇനിയുള്ള വർഷങ്ങളിലും ഉയരുമെന്ന് പഠനം. ലോജിസ്റ്റിക് വിപണിയുടെ വളർച്ച 2026 വരെ ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളേക്കാൾ മുൻപിലായിരിക്കുമെന്നാണ് ഖത്തർ ഇൻവെസ്റ്റ്‌മെന്റ് പ്രമോഷൻ ഏജൻസി നടത്തിയ പഠനത്തിൽ വ്യക്തമാക്കി. 2020 മുതൽ 2026 വരെയുള്ള കാലയളവിലെ വളർച്ചാനിരക്ക് സംബന്ധിച്ചാണ് പഠനം. നിക്ഷേപകർക്ക് ഖത്തറിന്റെ സവിശേഷതകളായ അത്യാധുനിക …
ബഹ്റൈനിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം ബില്ലുകൾ കുറക്കണമെന്ന് എംപിമാർ
ബഹ്റൈനിൽ പ്രവാസികളുടെ വൈദ്യുതി, വെള്ളം ബില്ലുകൾ കുറക്കണമെന്ന് എംപിമാർ
സ്വന്തം ലേഖകൻ: പ്ര​വാ​സി​ക​ൾ​ക്കും ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള വൈ​ദ്യു​തി, വെ​ള്ളം നി​ര​ക്കു​ക​ൾ കു​റ​ക്ക​ണ​മെ​ന്ന ആ​വ​​ശ്യ​വു​മാ​യി എം.​പി​മാ​ർ. ഉ​യ​ർ​ന്ന യൂ​ട്ടി​ലി​റ്റി ബി​ല്ലു​ക​ൾ നി​ക്ഷേ​പ​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തു​ന്ന​താ​യും പ്ര​വാ​സി കു​ടും​ബ​ങ്ങ​ൾ തി​രി​ച്ചു​പോ​കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും എം.​പി​മാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് പ്ര​ത്യാ​ഘാ​ത​ത്തി​ൽ വ​ല​ഞ്ഞ ബി​സി​ന​സ് സ്ഥാ​പ​ന​ങ്ങ​ളെ ര​ക്ഷി​ക്കു​ന്ന​തി​ന് വൈ​ദ്യു​തി ബി​ൽ കു​റ​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്ന് പാ​ർ​ല​മെ​ന്റി​​ന്റെ പൊ​തു സേ​വ​ന, പ​രി​സ്ഥി​തി​കാ​ര്യ സ​മി​തി അ​ധ്യ​ക്ഷ​ൻ ബാ​ദ​ർ അ​ൽ …
കുവൈത്തിൽ 2 മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന് പ്രവാസി യുവതി ജീവനൊടുക്കി
കുവൈത്തിൽ 2 മക്കളെ ശ്വാസം മുട്ടിച്ച് കൊന്ന് പ്രവാസി യുവതി ജീവനൊടുക്കി
സ്വന്തം ലേഖകൻ: രണ്ട് കുട്ടികളെ കൊന്ന ശേഷം യുവതി ആത്മഹത്യ ചെയ്തു. അപ്പാര്‍ട്ട്മെന്റിന് മുകളില്‍ നിന്ന് ചാടിയാണ് യുവതി ആത്മഹത്യ ചെയ്തത്. കുവെെറ്റിലെ ഫഹാഹീലിലെ സൂഖ് സബാഹില്‍ കഴിഞ്ഞ ദിവസം ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം നടന്നത്. കുവെെറ്റ് അറബ് മാധ്യമങ്ങൾ ആണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. മരിച്ചവർ പ്രവാസികൾ ആണ് ഇന്ത്യക്കാരാണ് എന്നാണ് റിപ്പോർട്ടിൽ …
ഇസ്രയേലില്‍ മുങ്ങിയ മലയാളി കര്‍ഷകൻ്റെ വീസ റദ്ദാകാന്‍ സാധ്യത; നിയമ നടപടിക്ക് സര്‍ക്കാര്‍
ഇസ്രയേലില്‍ മുങ്ങിയ മലയാളി കര്‍ഷകൻ്റെ വീസ റദ്ദാകാന്‍ സാധ്യത; നിയമ നടപടിക്ക് സര്‍ക്കാര്‍
സ്വന്തം ലേഖകൻ: ആധുനിക കൃഷിരീതി പഠിക്കാന്‍ സംസ്ഥാന കൃഷിവകുപ്പ് ഇസ്രയേലിലേക്ക് അയച്ച സംഘത്തില്‍നിന്ന് അപ്രത്യക്ഷനായ കര്‍ഷകപ്രതിനിധിയെ കണ്ടെത്തിയില്ല. ഉളിക്കല്‍ പേരട്ട തൊട്ടിപ്പാലം സ്വദേശി കോച്ചരി ബിജു കുര്യനെ(48)യാണ് കാണാതായത്. ഇസ്രയേല്‍ ഹെര്‍സ്ലിയയിലെ ഹോട്ടലില്‍നിന്നാണ് 17-ന് രാത്രി കാണാതായത്. ഭക്ഷണം കഴിക്കാന്‍ മറ്റൊരു ഹോട്ടലിലേക്ക് ബസില്‍ കയറാന്‍ തയ്യാറായി വന്ന ബിജു കുര്യന്‍ അപ്രത്യക്ഷനാകുകയായിരുന്നു. പ്രതിനിധിസംഘം തലവന്‍ …
ജമ്മു താഴ്വരയില്‍ ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു
ജമ്മു താഴ്വരയില്‍ ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നു
സ്വന്തം ലേഖകൻ: ജമ്മു താഴ്വരയിലെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പൂര്‍ണ്ണമായും പിന്‍വലിക്കാനുള്ള നിര്‍ദേശം ചര്‍ച്ചയാകുന്നു. ജമ്മു കശ്മീരിന് അനുവദിച്ച പ്രത്യേക പദവി കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കി. മൂന്നര വര്‍ഷത്തിന് ശേഷം വന്‍തോതിലുള്ള അധിക സൈനികരെ വിന്യസിക്കുന്നതിനിടയിലാണിത്. പുതിയ നിര്‍ദേശത്തിന് അംഗീകാരം ലഭിച്ചാല്‍ നിയന്ത്രണരേഖയില്‍ (എല്‍ഒസി) മാത്രമേ ഇനി സൈന്യത്തിന്റെ സാന്നിധ്യമുണ്ടാകൂ. കശ്മീര്‍ ഉള്‍പ്രദേശങ്ങളില്‍ നിന്ന് …
ഒമാനിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല
ഒമാനിൽ നേരിയ ഭൂചലനം; നാശനഷ്ടങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടില്ല
സ്വന്തം ലേഖകൻ: ഒമാനിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. ഒമാനിൽ ദുകം പ്രദേശത്ത് ആണ് നേരിയ ഭൂചലനം രേഖപ്പെടുത്തിയത്. ഇന്ന് രാവിലെ ആയിരുന്നു ഭൂചലനം ഉണ്ടായത്. 7:55നാണ് ഭൂചലനം ഉണ്ടായത്. 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളോ വലി അപകടങ്ങളോ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സുൽത്താൻ ഖാബൂസ് യൂണിവേഴ്‌സിറ്റിയിലെ സീസ്‌മോളജിക്കൽ സെന്ററാണ് ഭൂചലനം ഉണ്ടായതായി പ്രഖ്യാപിച്ചത്. …
ഖത്തറിന്റെ വളർച്ചയ്ക്ക് പുതുജീവൻ പകർന്ന് ലോകകപ്പ്; ജീവിത ഗുണനിലവാരവും ഉയർന്നു
ഖത്തറിന്റെ വളർച്ചയ്ക്ക് പുതുജീവൻ പകർന്ന് ലോകകപ്പ്; ജീവിത ഗുണനിലവാരവും ഉയർന്നു
സ്വന്തം ലേഖകൻ: വിജയകരമായ ഫിഫ ലോകകപ്പ് ആതിഥേയത്വം ഖത്തറിലെ ജനതയുടെ ജീവിത ഗുണനിലവാരം ഉയർത്താൻ സഹായകമായെന്നു വിലയിരുത്തൽ. ലോകകപ്പ് പൈതൃകം ജനതയുടെ ജീവിതഗുണനിലവാരം മെച്ചപ്പെടുത്തുക മാത്രമല്ല ആഗോളതലത്തിൽ ശ്രദ്ധേയമായ മത്സരാധിഷ്ഠിത കായിക ടൂറിസം കേന്ദ്രമായി മാറാൻ ഖത്തറിനെ സഹായിക്കുകയും ചെയ്തു. ലോകകപ്പിനായി പൂർത്തിയാക്കിയ ഗതാഗത- യാത്രാ സൗകര്യങ്ങൾ, റോഡുകൾ, പുതിയ കായിക-വിനോദ കേന്ദ്രങ്ങൾ തുടങ്ങി എല്ലാ …
ഇസ്രയേലില്‍ കാണാതായ മലയാളി കര്‍ഷകൻ ബോധപൂർവം മുങ്ങിയത്! ഒടുവിൽ സന്ദേശം
ഇസ്രയേലില്‍ കാണാതായ മലയാളി കര്‍ഷകൻ ബോധപൂർവം മുങ്ങിയത്! ഒടുവിൽ സന്ദേശം
സ്വന്തം ലേഖകൻ: സംസ്ഥാന സര്‍ക്കാര്‍ ആധുനിക കൃഷിരീതി പരിശീലനത്തിന് അയച്ചശേഷം ഇസ്രയേലില്‍നിന്ന് കാണാതായ മലയാളി കര്‍ഷകന്‍ വീട്ടുകാര്‍ക്ക് സന്ദേശമയച്ചു. കണ്ണൂര്‍ ഇരിട്ടി ഉളിക്കല്‍ സ്വദേശിയായ ബിജു കുര്യനാണ് താന്‍ സുരക്ഷിതനാണെന്നും അന്വേഷിക്കേണ്ടെന്നും വീട്ടുകാര്‍ക്ക് വാട്‌സാപ്പ് സന്ദേശമയച്ചത്. അതേസമയം, കൂടുതല്‍വിവരങ്ങളൊന്നും ഇദ്ദേഹം ബന്ധുക്കളുമായി പങ്കുവെച്ചിട്ടില്ല. സംസ്ഥാന കൃഷി വകുപ്പാണ് ആധുനിക കൃഷിരീതി പരിശീലനത്തിനായി ബിജു ഉള്‍പ്പെടെയുള്ള 27 …
സഹ തടവുകാരന് ജസ്നയെക്കുറിച്ച് അറിയാം; ജസ്ന തിരോധാനക്കേസില്‍ യുവാവിന്റെ വെളിപ്പെടുത്തൽ
സഹ തടവുകാരന് ജസ്നയെക്കുറിച്ച് അറിയാം; ജസ്ന തിരോധാനക്കേസില്‍ യുവാവിന്റെ വെളിപ്പെടുത്തൽ
സ്വന്തം ലേഖകൻ: കാഞ്ഞിരപ്പള്ളിയിലെ വിദ്യാര്‍ഥിനി ജസ്നയുടെ തിരോധാനക്കേസില്‍ വഴിത്തിരിവ്. സിബിഐക്ക് നിർണ്ണായക മൊഴി ലഭിച്ചു. മോഷണക്കേസ് പ്രതിയായിരുന്ന യുവാവിന് ജസ്നയുടെ തിരോധാനത്തില്‍ അറിവുണ്ടെന്നാണ് മൊഴി. യുവാവിനൊപ്പം ജയിലില്‍ കഴിഞ്ഞ മറ്റൊരു പ്രതിയുടേതാണ് വെളിപ്പെടുത്തല്‍. ജസ്നയ്ക്ക് എന്ത് സംഭവിച്ചുവെന്ന് തനിക്ക് അറിയാമെന്ന് യുവാവ് പറഞ്ഞിരുന്നുവെന്നാണ് വെളിപ്പെടുത്തല്‍. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ജയിലിലെത്തി പ്രതിയുടെ മൊഴിയെടുത്തു. പത്തനംതിട്ട സ്വദേശിയായ യുവാവ് …