1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
അര്‍ജന്റീനയിലേക്ക് റഷ്യന്‍ ഗർഭിണികളുടെ ഒഴുക്ക്; ഗര്‍ഭകാല ടൂറിസത്തിൽ അന്തംവിട്ട് അധികൃതർ
അര്‍ജന്റീനയിലേക്ക് റഷ്യന്‍ ഗർഭിണികളുടെ ഒഴുക്ക്; ഗര്‍ഭകാല ടൂറിസത്തിൽ അന്തംവിട്ട് അധികൃതർ
സ്വന്തം ലേഖകൻ: അര്‍ജന്റീനയിലെ സനാന്റോറിയോ ഫിനോചിയറ്റോ ആശുപത്രിയിലെ മറ്റേണിറ്റി വാര്‍ഡിലെ കാത്തിപ്പുപുരയില്‍ നിന്ന് റഷ്യന്‍ ഭാഷയിലുള്ള ഒതുക്കിപ്പിടിച്ച സംസാരങ്ങള്‍ കേള്‍ക്കാം. തൊട്ടുമുന്നിലിരിക്കുന്നതും അതിന് മുന്നിലിരിക്കുന്നതും ഒക്കെ റഷ്യക്കാരാണെന്ന് മനസിലാക്കിയ ഒരേ നാട്ടുകാര്‍ പരസ്പരം റഷ്യന്‍ ഭാഷ കൊണ്ട് കോര്‍ത്തിണക്കപ്പെടുന്നു. നിറവയറുമായി ഇരിക്കുന്ന സ്ത്രീകള്‍ ഗര്‍ഭകാല പ്രയാസങ്ങളും ആശങ്കകളും വിശേഷങ്ങളും പരസ്പരം പറയുന്നു. അര്‍ജന്റീനയിലെ ഈ ഒരു …
കുവൈത്തിൻ്റെ വീസ ആപ്പ്: അനധികൃത പ്രവേശനം ഇനി എളുപ്പമാവില്ല; അതിര്‍ത്തിക ളില്‍ ബയോമെട്രിക് സ്‌ക്രീനീംഗ്
കുവൈത്തിൻ്റെ വീസ ആപ്പ്: അനധികൃത പ്രവേശനം ഇനി എളുപ്പമാവില്ല; അതിര്‍ത്തിക ളില്‍ ബയോമെട്രിക് സ്‌ക്രീനീംഗ്
സ്വന്തം ലേഖകൻ: കര-വ്യോമ അതിര്‍ത്തികളില്‍ ബയോമെട്രിക് സ്‌ക്രീനീംഗ് ഏർപ്പെടുത്താൻ കുവൈത്ത്. കണ്ണുകളും, മുഖങ്ങളും സ്‌കാൻ ചെയ്യാൻ പറ്റുന്ന നൂതന മെഷീനുകളും ഇലക്ട്രോണിക് സിഗ്നേച്ചറുകളും വിമാനത്താവളത്തില്‍ സ്ഥാപിക്കുമെന്ന് അധികൃതര്‍. കുവൈത്തില്‍ ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനം ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് തലാൽ അൽ ഖാലിദ് ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനത്തിന്‍റെ ടെസ്റ്റിംഗ് …
ലാഭം കണക്കില്‍ കാണുന്നില്ല; നികുതി അടച്ചില്ല; BBC യ്ക്ക് കുരുക്കിടാൻ ആദായനികുതി വകുപ്പ്
ലാഭം കണക്കില്‍ കാണുന്നില്ല; നികുതി അടച്ചില്ല; BBC യ്ക്ക് കുരുക്കിടാൻ ആദായനികുതി വകുപ്പ്
സ്വന്തം ലേഖകൻ: ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ മൂന്നുദിവസത്തോളം നീണ്ട പരിശോധനകള്‍ക്ക്‌ പിന്നാലെ ബിബിസിക്കെതിരെ ഗുരുതര കണ്ടെത്തലുമായി ആദായ നികുതി വകുപ്പ്. ബിബിസിയുടെ ഔദ്യോഗിക വരുമാനവും രാജ്യത്തെ പ്രവര്‍ത്തനവും തമ്മില്‍ യോജിക്കുന്നില്ലെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കി. സര്‍വേയില്‍ നിന്നും നിരവധി വിവരങ്ങള്‍ കണ്ടെത്തിയതായും വകുപ്പ് അറിയിച്ചു. സര്‍വേ നടപടികള്‍ക്ക് പിന്നാലെ വകുപ്പ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലാണ് വിവരങ്ങള്‍ …
തുർക്കി ഭൂകമ്പം: മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ മരിച്ച നിലയിൽ കണ്ടെത്തി
തുർക്കി ഭൂകമ്പം: മുൻ ചെൽസി താരം ക്രിസ്റ്റ്യൻ അറ്റ്സുവിനെ മരിച്ച നിലയിൽ കണ്ടെത്തി
സ്വന്തം ലേഖകൻ: തുർക്കി ഭൂകമ്പത്തെ തുടർന്ന് ദിവസങ്ങളോളം കാണാതായ ചെൽസി, ന്യൂകാസിൽ യുണൈറ്റഡ് മുൻ ഫോർവേഡ് താരം ക്രിസ്റ്റ്യൻ അറ്റ്‌സുവിനെ മരിച്ച നിലയിൽ കണ്ടെത്തി. 12 ദിവസത്തെ തെരച്ചിലിന് ഒടുവിൽ അറ്റ്സുവിന്റെ മൃതദേഹം അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് പുറത്തെടുത്തതായി അദ്ദേഹത്തിന്റെ ഏജന്റ് സ്ഥിരീകരിച്ചു. “ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ മൃതദേഹം ഇന്ന് രാവിലെ കണ്ടെടുത്തതായി എല്ലാവരെയും അറിയിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും …
ലോകത്തെ ഏറ്റവും മോശം ഡ്രൈവർമാർ തായ്ലൻഡിൽ; ഇന്ത്യക്കാർ നാലാം സ്ഥാനത്ത്
ലോകത്തെ ഏറ്റവും മോശം ഡ്രൈവർമാർ തായ്ലൻഡിൽ; ഇന്ത്യക്കാർ നാലാം സ്ഥാനത്ത്
സ്വന്തം ലേഖകൻ: ഡ്രൈവിംഗിന്റെ കാര്യത്തിൽ ലോകത്തെ ഏറ്റവും മോശം രാജ്യങ്ങളിൽ ഇടംപിടിച്ച് ഇന്ത്യ. ട്രാഫിക് നിയമങ്ങളുടെ അറിവ്, റോഡ് അപകടങ്ങൾ എന്നിവകൊണ്ട് വിലയിരുത്തിയാണ് ലോകത്തെ ഏറ്റവും മികച്ചതും മോശപ്പെട്ടതുമായ രാജ്യങ്ങളെ കണ്ടെത്തിയത്. ഇൻഷിറൻസ് വിദഗ്ധരാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. അൻപത് രാജ്യങ്ങളാണ് പഠനത്തിനായി പരിഗണിച്ചത്. റോഡ് നിലവാരം, റോഡ് അപകടങ്ങളിലെ മരണങ്ങൾ എന്നിവയും സർവേയിൽ പരിഗണിച്ചു. പട്ടിക …
പാസ്‌പോര്‍ട്ട് നടപടികള്‍ ഇനി വേഗത്തില്‍; പൊലീസ് വെരിഫിക്കേഷന് പുതിയ ആപ്പ്
പാസ്‌പോര്‍ട്ട് നടപടികള്‍ ഇനി വേഗത്തില്‍; പൊലീസ് വെരിഫിക്കേഷന് പുതിയ ആപ്പ്
സ്വന്തം ലേഖകൻ: പാസ്പോര്‍ട്ട് ഇഷ്യൂ ചെയ്യുന്നതിനായുള്ള പോലീസ് വെരിഫിക്കേഷന്‍ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനും വേഗത്തിലാക്കുന്നതിനുമായി വിദേശകാര്യ മന്ത്രാലയം പുതിയ ആപ്പ് അവതരിപ്പിച്ചു. എം പാസ്‌പോര്‍ട്ട് എന്ന് പേരിട്ടിരിക്കുന്ന ആപ്പ് പാസ്‌പോര്‍ട്ട് അപേക്ഷകരുടെ വെരിഫിക്കേഷനായുള്ള സമയം വെട്ടിച്ചുരുക്കുന്നതിന് സഹായിക്കും. ഈ ആപ്പ് നിലവില്‍ വന്നാല്‍ പൊലീസ് വെരിഫിക്കേഷനായുള്ള കാത്തിരിപ്പ് അഞ്ച് ദിവസമായി കുറയും. സാധാരണയായി പാസ്‌പോര്‍ട്ട് അപേക്ഷകര്‍ക്ക് 15 …
കുവൈത്തില്‍ വീസ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു; ഇനി വീസ നടപടികള്‍ സുതാര്യം
കുവൈത്തില്‍ വീസ ആപ്പ് പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചു; ഇനി വീസ നടപടികള്‍ സുതാര്യം
സ്വന്തം ലേഖകൻ: രാജ്യത്തേക്കെത്തുന്ന വിദേശികളുടെ പ്രവേശന നടപടികള്‍ സുതാര്യവും കാര്യക്ഷമവുമാക്കുക വഴി വ്യാജ വീസകളും വീസ കച്ചവടവും തടയുക എന്ന ലക്ഷ്യത്തോടെ കുവൈത്ത് അഭ്യന്തര മന്ത്രാലയം നടപ്പിലാക്കുന്ന പുതിയ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ കുവൈത്ത് വീസ ആപ്പ് നിലവില്‍ വന്നു. പരീക്ഷണാടിസ്ഥാനത്തിലാണ് ആപ്പ് ലോഞ്ച് ചെയ്തിരിക്കുന്നതെന്ന് മന്ത്രാലയം അധികൃതര്‍ അറിയിച്ചു. പരീക്ഷണ ഘട്ടത്തിലെ ഇതിന്റെ കാര്യക്ഷമത വിലയിരുത്തിയ …
മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് കോടതി; ദിലീപിന് തിരിച്ചടി
മഞ്ജു വാര്യർ ഉൾപ്പെടെയുള്ള സാക്ഷികളെ വിസ്തരിക്കാമെന്ന് കോടതി; ദിലീപിന് തിരിച്ചടി
സ്വന്തം ലേഖകൻ: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന് തിരിച്ചടി. മഞ്ജുവിനെ വിസ്തരിയ്ക്കുന്നതിൽ വിലക്കിയില്ലെന്ന് കോടതി പറഞ്ഞു. എന്നാൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചില്ല. ബാലചന്ദ്രകുമാർ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകൾ തിരിച്ചറിയാനാണ് മഞ്ജുവിനെ വീണ്ടും വിസ്തരിക്കുന്നത്. ഓഡിയോ ക്ലിപ്പുകൾ സംബന്ധിച്ച ഫൊറൻസിക് റിപ്പോർട്ട് വിചാരണക്കോടതിയുടെ പരിഗണനയിലുണ്ട്. കേസിൽ മഞ്ജു വാര്യരെ വീണ്ടും വിസ്തരിക്കുന്നതിനെതിരെ ദിലീപ് നിലപാടെടുത്തു. …
യുഎസ് ടെക്ക് ലോകത്തിൻ്റെ അമരത്ത് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി; യൂട്യൂബ് മേധാവിയായി നീല്‍ മോഹന്‍
യുഎസ് ടെക്ക് ലോകത്തിൻ്റെ അമരത്ത് മറ്റൊരു ഇന്ത്യക്കാരന്‍ കൂടി; യൂട്യൂബ് മേധാവിയായി നീല്‍ മോഹന്‍
സ്വന്തം ലേഖകൻ: അങ്ങനെ വീണ്ടും സാങ്കേതിക വിദ്യാ വ്യവസായ രംഗത്തെ മുന്‍നിര സ്ഥാപനങ്ങളിലൊന്നിന്റെ തലപ്പത്തേക്ക് മറ്റൊരു ഇന്ത്യന്‍ വംശജന്‍ കൂടി എത്തുന്നു. ഗൂഗിളിന് കീഴിലുള്ള ജനപ്രിയ വീഡിയോ സ്ട്രീമിങ് സേവനമായ യൂട്യൂബിന്റെ തലപ്പത്തേക്കാണ് ഇന്ത്യന്‍-അമേരിക്കന്‍ പൗരനായ നീല്‍ മോഹന്‍ എത്തുന്നത്. 25 വര്‍ഷക്കാലത്തെ സേവനം അവസാനിപ്പിച്ച് യൂട്യൂബിന്റെ നിലവിലെ മേധാവി സൂസന്‍ വൊജ്‌സ്‌കി സ്ഥാനം ഒഴിഞ്ഞതോടെയാണ് …
സെൽഫിക്ക് സമ്മതിച്ചില്ല; പൃഥ്വി ഷായ്ക്കെതിരെ ആക്രമണം; കാർ അടിച്ചു തകർത്തു; യൂട്യൂബർ അറസ്റ്റിൽ
സെൽഫിക്ക് സമ്മതിച്ചില്ല; പൃഥ്വി ഷായ്ക്കെതിരെ ആക്രമണം; കാർ അടിച്ചു തകർത്തു; യൂട്യൂബർ അറസ്റ്റിൽ
സ്വന്തം ലേഖകൻ: സെൽഫി എടുക്കാൻ വിസമ്മതിച്ചതിന് ഇന്ത്യന്‍ ക്രിക്കറ്റ് താരം പൃഥ്വി ഷായ്‌ക്കെതിരെ ആൾക്കൂട്ട ആക്രമണം. താരം സഞ്ചരിച്ച കാർ അടിച്ചുതകർക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ എട്ടുപേർക്കെതിരെ കേസെടുത്തു. കഴിഞ്ഞ ദിവസം രാത്രി മുംബൈയിലാണ് സംഭവം. മുംബൈയിലെ മാൻഷൻ ക്ലബിലുള്ള സഹാറാ സ്റ്റാർ ഹോട്ടലിനകത്തു വച്ചായിരുന്നു ഒരു സംഘം സെൽഫി ആവശ്യപ്പെട്ടത്. താരം ഫോട്ടോ എടുക്കാൻ നിന്നുകൊടുക്കുകയും …