1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഇന്ത്യയിലേക്കുള്ള എയർ ബബ്‌ൾ സർവീസുകൾ പ്രഖ്യാപിച്ച് ഒമൻ എയറും സലാം എയറും
ഇന്ത്യയിലേക്കുള്ള എയർ ബബ്‌ൾ സർവീസുകൾ പ്രഖ്യാപിച്ച് ഒമൻ എയറും സലാം എയറും
സ്വന്തം ലേഖകൻ: എയർ ബബ്​ൾ ധാരണപ്രകാരം ഇന്ത്യയിലേക്കുള്ള സർവീസുകൾ ഒമാൻ എയറും സലാം എയറും പ്രഖ്യാപിച്ചു. ഒക്​ടോബർ എട്ടു മുതലാണ്​ സർവീസുകൾ പുനരാരംഭിക്കുകയെന്ന്​ ഒമാൻ എയർ അറിയിച്ചു.ഡൽഹി, മുംബൈ, കൊച്ചി എന്നിവിടങ്ങളിലേക്ക്​ രണ്ടു​ പ്രതിവാര വിമാനങ്ങൾ വീതമാണ്​ ഉണ്ടാവുക. ഡൽഹിയിലേക്ക്​ തിങ്കളാഴ്​ചയും ബുധനാഴ്​ചയും മുംബൈയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയും കൊച്ചിയിലേക്ക്​ ഞായറാഴ്​ചയും വ്യാഴാഴ്​ചയുമാണ്​ സർവീസ്​. ഒക്​ടോബർ 24 …
ശബരിമല ദർശനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; ഓൺ‌ലൈൻ സംവിധാനത്തിനും ശുപാർശ
ശബരിമല ദർശനം കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രം; ഓൺ‌ലൈൻ സംവിധാനത്തിനും ശുപാർശ
സ്വന്തം ലേഖകൻ: തിരുപ്പതി മാതൃകയിൽ ശബരിമലയിൽ ഓൺലൈൻ ദർശനം അനുവദിക്കണമെന്ന് വിദഗ്ധ സമിതി ശുപാർശ. മാസ പൂജയ്ക്ക് അഞ്ചു ദിവസം കൂടി ദർശനം അനുവദിക്കാമെന്നും ശുപാർശയുണ്ട്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കു മാത്രമാകും മണ്ഡലകാലത്ത് ദർശനം. വിശ്വാസപരമായ കാര്യങ്ങളിൽ തന്ത്രിയുമായി ചർച്ച ചെയ്ത ശേഷമേ തീരുമാനമെടുക്കൂവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ചീഫ് സെക്രട്ടറി അധ്യക്ഷനായ …
സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്; 4640 പേര്‍ക്ക് രോഗമുക്തി; മരണം 23
സംസ്ഥാനത്ത് ഇന്ന് 5042 പേർക്ക് കൊവിഡ്; 4640 പേര്‍ക്ക് രോഗമുക്തി; മരണം 23
സ്വന്തം ലേഖകൻ: കേരളത്തില്‍ ഇന്ന് 5042 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം 705, തിരുവനന്തപുരം 700, കോഴിക്കോട് 641, മലപ്പുറം 606, കൊല്ലം 458, തൃശൂര്‍ 425, കോട്ടയം 354, കണ്ണൂര്‍ 339, പാലക്കാട് 281, കാസര്‍ഗോഡ് 207, ആലപ്പുഴ 199, ഇടുക്കി 71, വയനാട് 31, പത്തനംതിട്ട 25 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ …
അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ
അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ബഹ്‌റൈൻ
സ്വന്തം ലേഖകൻ: അംഗീകാരമില്ലാത്ത മാൻപവർ ഏജൻസികൾക്കെതിരെ മുന്നറിയിപ്പുമായി ലേബർ മാർക്കറ്റ്​ റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ). മണിക്കൂർ അടിസ്​ഥാനത്തിൽ വീട്ടുജോലിക്കാരെയും വീടുകളിലേക്ക്​ ശുചീകരണ തൊഴിലാളികളെയും ആയമാരെയും നഴ്​സുമാരെയും നൽകുന്ന നൽകുന്ന ലൈസൻസില്ലാത്ത സ്​ഥാപനങ്ങൾ ഉടൻ പ്രവർത്തനം അവസാനിപ്പിക്കണമെന്ന്​ എൽ.എം.ആർ.എ ആവശ്യപ്പെട്ടു. ഇത്തരം സ്​ഥാപനങ്ങൾ മതിയായ ലൈസൻസ്​ എടുക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്​. നഴ്​സുമാർ ഉൾപ്പെടെ ആരോഗ്യ പരിചരണ …
വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; നേട്ടം ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിന്
വൈദ്യശാസ്ത്ര നൊബേല്‍ മൂന്നു പേര്‍ക്ക്; നേട്ടം ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിന്
സ്വന്തം ലേഖകൻ: ഈ വര്‍ഷത്തെ വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം മൂന്നുപേര്‍ പങ്കിട്ടു. ഹാര്‍വേ ജെ ആള്‍ട്ടര്‍, മൈക്കേല്‍ ഹൗട്ടണ്‍, ചാള്‍സ് എം. റൈസ് എന്നിവര്‍ക്കാണ് പുരസ്‌കാരം ലഭിച്ചത്. ഹെപ്പറ്റൈറ്റിസ് സി വൈറസിനെ കണ്ടെത്തിയതിനാണ് ഇവര്‍ക്ക് പുരസ്‌കാരം ലഭിച്ചത്. ഹാര്‍വേ ജെ ആള്‍ട്ടര്‍ അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ബ്രിട്ടീഷുകാരനായ മൈക്കേല്‍ ഹൗട്ടണ്‍ കാനഡയിലെ …
900 കോടി ചെലവിൽ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിർമ്മിക്കാൻ കേരളം
900 കോടി ചെലവിൽ രാജ്യത്തെ മൂന്നാമത്തെ വലിയ തുരങ്കപാത നിർമ്മിക്കാൻ കേരളം
സ്വന്തം ലേഖകൻ: കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും ഉദ്ഘാടനവും തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. നാടിന്റെ വികസനത്തില്‍ പ്രധാന പങ്കുവഹിക്കുന്ന പതിറ്റാണ്ടുകളായി ജനമാഗ്രഹിക്കുന്ന പദ്ധതിയാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് പറഞ്ഞു. തുരങ്കപാത പ്രദേശത്ത് പാരിസ്ഥിതിക ആഘാതം സൃഷ്ടിക്കുമെന്ന് പറഞ്ഞ് തടസ്സങ്ങള്‍ ഉണ്ടായിരുന്നു. പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് വികസനം …
അധ്യാപകർക്ക്​ 21000 സൗജന്യ ടിക്കറ്റുകൾ സമ്മാനിച്ച് ഖത്തർ എയർവേയ്​സ്
അധ്യാപകർക്ക്​ 21000 സൗജന്യ ടിക്കറ്റുകൾ സമ്മാനിച്ച് ഖത്തർ എയർവേയ്​സ്
സ്വന്തം ലേഖകൻ: കോവിഡ്​ പ്രതിസന്ധിക്കിടയിലും വിദ്യാഭ്യാസ രംഗത്ത് മികച്ച സേവനം നടത്തുന്ന അധ്യാപകർക്ക്​ ആദരവുമായി ഖത്തർ എയർവേയ്​സ്​. ലോകഅധ്യാപകദിനവുമായി ബന്ധപ്പെട്ട്​ 21000 സൗജന്യടിക്കറ്റുകൾ നൽകിയാണ്​ അധ്യാപകർക്കുള്ള ആദരം ഖത്തർ എയർവേയ്​സ്​ അറിയിക്കുന്നത്​. ഒക്​ടോബർ അഞ്ചിന്​ ഖത്തർ സമയം പുലർച്ചെ നാല്​ മുതൽ തുടങ്ങി ഒക്​ടോബർ എട്ടിന്​ 3.59 വരെ അധ്യാപകർക്ക്​ ടിക്കറ്റിനായി രജിസ്​റ്റർ ചെയ്യാം. qatarairways.com/ThankYouTeachers …
സൌദിയിൽ റിയൽ എസ്‌റ്റേറ്റ് ഇപാടുകളുടെ വാറ്റ് 15% ത്തിൽ നിന്ന് 5% ആക്കി കുറച്ചു
സൌദിയിൽ റിയൽ എസ്‌റ്റേറ്റ് ഇപാടുകളുടെ വാറ്റ് 15% ത്തിൽ നിന്ന് 5% ആക്കി കുറച്ചു
സ്വന്തം ലേഖകൻ: സൌദി അറേബ്യയിൽ റിയൽ എസ്‌റ്റേറ്റ് ഇപാടുകൾക്ക് മൂല്യവർധിത നികുതി (വാറ്റ്) 15ൽനിന്ന് 5% ആക്കി കുറച്ചു. ഉടമസ്ഥാവകാശ കൈമാറ്റം, വിൽപന തുടങ്ങിയവയ്ക്കെല്ലാം 5% വാറ്റ് മതിയാകും. ഭരണാധികാരി സൽമാൻ രാജാവാണ് പ്രത്യേക ഉത്തരവ് പുറപ്പെടുവിച്ചത്. താമസ, വാണിജ്യ റിയൽ എസ്റ്റേറ്റ് മേഖലകളെ ശക്തിപ്പെടുത്താനും സ്വന്തം ഭവനമെന്ന പൗരന്മാരുടെ സ്വപ്നം സാക്ഷാത്കരിക്കാനും ഇത് സഹായകമാകുമെന്ന് …
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട വിദഗ്ധ പ്രവാസി തൊഴിലാളികളുടെ പുനർനിയമനത്തിന് കരാർ
കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട വിദഗ്ധ പ്രവാസി തൊഴിലാളികളുടെ പുനർനിയമനത്തിന് കരാർ
സ്വന്തം ലേഖകൻ: പ്രവാസികളുടെ തൊഴിൽ പുനർനിയമനം ഉറപ്പാക്കുന്നതിനുള്ള നടപടികൾ ശക്തമാക്കി ഖത്തർ ചേംബറും തൊഴിൽ മന്ത്രാലയവും പുതിയ കരാറിൽ ഒപ്പുവച്ചു. കൊവിഡ്-19 പ്രതിസന്ധിയിൽ ജോലി നഷ്ടപ്പെട്ട വിദഗ്ധ മേഖലയിലെ പ്രവാസി തൊഴിലാളികൾക്ക് പുതിയ തൊഴിലവസരങ്ങൾ പ്രദാനം ചെയ്യുന്നതിന് ഖത്തർ ചേംബറും മന്ത്രാലയവും ചേർന്ന് ആരംഭിച്ച തൊഴിൽ പോർട്ടലിനെ പിന്തുണയ്ക്കുന്നതാണ് പുതിയ കരാർ. ഇക്കഴിഞ്ഞ ജൂലൈയിലാണ് പോർട്ടൽ …
കടക്കെണി: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
കടക്കെണി: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു
സ്വന്തം ലേഖകൻ: ബുര്‍ജ് ഖലീഫയുടെ നിര്‍മാണ സ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിങ് പിജെഎസ്സി പ്രവര്‍ത്തനം നിര്‍ത്തുന്നു. കടക്കെണിയിലായ യുഎഇ ആസ്ഥാനമായുള്ള നിര്‍മാണ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു. വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം. നിരവധി മാര്‍ഗങ്ങള്‍ പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി …