സ്വന്തം ലേഖകൻ: “ഞങ്ങള്‍ ദിവസങ്ങള്‍ എണ്ണിക്കഴിയുകയായിരുന്നു, ഈയൊരു നിമിഷത്തിനായി സ്വപ്‌നം കാണുകയായിരുന്നു, അവസാനം അതു കണ്ടു, കാവന്‍ ഈ മൃഗശാലയില്‍നിന്ന് പുറത്തിറങ്ങി, ഇനിയവന്‍ എന്നും ഞങ്ങള്‍ക്കൊപ്പമുണ്ടാകും, അവനിപ്പോള്‍ സ്വതന്ത്രനാണ്,” ഏകാന്തവാസത്തില്‍നിന്ന് മോചനം നേടി പാകിസ്താനില്‍നിന്ന് കംബോഡിയയിലേക്കുള്ള കാവന്‍ എന്ന ആനയുടെ യാത്രയെ കുറിച്ച് പോപ്പ് സംഗീതദേവത എന്നറിയപ്പെടുന്ന ഓസ്‌കര്‍ ജേത്രി കൂടിയായ ഷെറിലിന്‍ സര്‍കിഷിയാന്‍ (ഷേര്‍) …
സ്വന്തം ലേഖകൻ: നിലവിലെ ചാംപ്യൻമാരെന്ന പകിട്ടോടെ എത്തിയ ഫ്രാൻസിനെ 2002 ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിൽ സെനഗൽ അട്ടിമറിച്ചപ്പോൾ വിജയഗോൾ നേടിയ മിഡ്ഫീൽഡർ പാപ്പ ബൂബ ദിയോപ് അന്തരിച്ചു. 42 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഫുട്ബോൾ ലോകത്തെ കണ്ണീരിലാഴ്ത്തി ദിയോപിന്റെ മരണം. ദീർഘനാളായി രോഗബാധിനായിരുന്നു. ഇംഗ്ലിഷ് പ്രീമിയർ ലീഗിൽ ഫുൾഹാം, പോർട്സ്മൗത്ത്, വെസ്റ്റ് ഹാം യുണൈറ്റഡ്, ബിർമിങ്ങം …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5643 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,775 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.34 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പിഒസിടി പിസിആര്‍, ആര്‍ടി എല്‍എഎംപി, ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 62,27,787 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. …
സ്വന്തം ലേഖകൻ: കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഒമാന്‍ നിര്‍ത്തിവച്ച പുതിയ തൊഴില്‍ വീസകള്‍ വീണ്ടും അനുവദിച്ചു തുടങ്ങി. നേരത്തെ സന്ദര്‍ശന വീസകളും വീണ്ടും അനുവദിച്ചു തുടങ്ങിയിരുന്നു. രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കായി ഒക്ടോബര്‍ ഒന്ന് മുതല്‍ വിമാനത്താവളങ്ങളും തുറന്നിട്ടുണ്ട്. രാജ്യത്തെ കൊവിഡ് കേസുകള്‍ കുറഞ്ഞതിന് പിന്നാലെ തൊഴില്‍ മേഖല വീണ്ടും സജീവമായിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ തൊഴില്‍ …
സ്വന്തം ലേഖകൻ: വാഷിങ്ടണ്‍: 26/11 മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരന്‍ സാജിദ് മിറിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 50 ലക്ഷം ഡോളര്‍ (37 കോടിയോളം രൂപ) ഇനാം പ്രഖ്യാപിച്ച് അമേരിക്ക. സാജിദ് മിറിനെക്കുറിച്ച് വിവരങ്ങള്‍ നല്‍കുന്നവര്‍ക്കാണ് പ്രതിഫലം നല്‍കുക. മുംബൈ ഭീകരാക്രമണം നടന്ന് 12 വര്‍ഷത്തിന് ശേഷമാണ് യുഎസിന്റെ ഈ പ്രഖ്യാപനം. ‘2008 നവംബറില്‍ മുംബൈയില്‍ നടന്ന …
സ്വന്തം ലേഖകൻ: അന്താരാഷ്ട്ര മോഡലും മലയാളിയുമായ ഐസിന്‍ ഹാഷ് നയന്‍താര കുഞ്ചാക്കോ ബോബന്‍ ചിത്രമായ നിഴലില്‍ അഭിനയിക്കുന്നു. ഐസിന്‍ അഭിനയിക്കുന്ന ആദ്യ സിനമയാണ് അപ്പു ഭട്ടതിരി സംവിധാനം ചെയ്യുന്ന നിഴല്‍. അറുപതിലേറെ ഇംഗ്ലീഷ്, അറബിക് പരസ്യങ്ങളില്‍ അഭിനയിക്കുകയും മോഡലാവുകയും ചെയ്തിട്ടുള്ള ബാലനാണ് ഐസിന്‍. സിമിയിലെ ഐസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു. കിന്‍ഡര്‍ ജോയ്, ഫോക്‌സ് വാഗണ്‍, …
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ശനിയാഴ്ച 6250 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 25 മരണമാണ് കൊവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ സംസ്ഥാനത്തിനു പുറത്തുനിന്നും വന്നവരാണ്. 5474 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 628 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 56 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം 10, കണ്ണൂര്‍ 9, കോഴിക്കോട് …
സ്വന്തം ലേഖകൻ: രാജ്യം സാമ്പത്തിക മാന്ദ്യത്തിലെന്ന് വ്യക്തമാക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ട് നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ്. രാജ്യത്തിന്റെ ജി.ഡി.പി 2020-21 വര്‍ഷത്തിലെ ജൂലൈ-സെപ്തംബര്‍ പാദത്തില്‍ നെഗറ്റീവ് 7.5 ശതമാനമാണ്. ആര്‍.ബി.ഐ ഡെപ്യൂട്ടി ഗവര്‍ണ്ണര്‍ ഉള്‍പ്പെട്ട വിദഗ്ധര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടും നേരത്തെ രാജ്യത്തിന്റെ മാന്ദ്യം സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിരുന്നു. തുടര്‍ച്ചയായ രണ്ട് പാദത്തിലും സാമ്പത്തിക രംഗത്ത് മാന്ദ്യം അനുഭവപ്പെട്ടുവെന്ന് …
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്ന് സൌദിയിലേക്കുള്ള വിമാന സര്‍വീസ് താമസിയാതെ പുനരാരംഭിക്കുമെന്ന് സൌദിയിലെ ഇന്ത്യന്‍ അംബാസിഡര്‍. റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ സംഘടിപ്പിച്ച ഭരണഘടനാദിന പരിപാടിയില്‍ സംസാരിക്കവെയാണ് സൌദിയിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്ന വിവരം താമസിയാതെ നല്‍കാനാകുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ് പറഞ്ഞത്. ഇന്ത്യയില്‍ നിന്ന് സൌദി അറേബ്യയിലേക്ക് വിമാന സര്‍വീസ് താമസിയാതെ …
സ്വന്തം ലേഖകൻ: കാൽപന്തു മൈതാനത്ത് ഇതിഹാസം രചിച്ച ഡീഗോ മറഡോണക്ക് യു.എ.ഇയിലെ ഫുട്ബാൾ പ്രേമികളും സംഘാടകരും വികാരനിർഭര യാത്രാമൊഴി നൽകി. ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകർക്ക് ദുഃഖകരമായ ദിവസമാണെന്നും എന്നാൽ അദ്ദേഹത്തിെൻറ പാരമ്പര്യം നിലനിൽക്കുമെന്നും യു.എ.ഇ പ്രോ ലീഗ് ചെയർമാനും യു.എ.ഇ ഫുട്ബാൾ അസോസിയേഷൻ വൈസ് പ്രസിഡൻറുമായ അബ്ദുല്ല നാസർ അൽ ജുനൈബി പറഞ്ഞു. അർജൻറീനിയൻ ഇതിഹാസത്തെ …