സ്വന്തം ലേഖകന്‍: റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം നേരെ ലാന്‍ഡ് ചെയ്തത് പസഫിക് ദ്വീപിലെ ലഗൂണില്‍; യാത്രക്കാര്‍ നീന്തി രക്ഷപ്പെടുന്ന വീഡിയോ കാണാം. വിമാനത്തിലുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടു. ശേഷിച്ചവരെ ചെറുബോട്ടുകളില്‍ രക്ഷിച്ചു. ന്യൂസിലന്‍ഡിലെ ഒറ്റപ്പെട്ട പസഫിക് ദ്വീപിലാണ് സംഭവം. എയര്‍ ന്യൂഗിനിയുടെ ബോയിങ് 737 വിമാനം വേനോ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് നിയന്ത്രണം വിട്ടത്. റണ്‍വേയ്ക്ക് …
സ്വന്തം ലേഖകന്‍: കാത്തിരുന്നു കിട്ടിയ ഓമനയുടെ മുഖം അവസാനമായി കാണാനാകാതെ ബാലഭാസ്‌കര്‍; കാറപകടത്തില്‍ മരിച്ച മകള്‍ തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചു. ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന അമ്മ ലക്ഷ്മിയെ കാണിച്ചതിന് ശേഷമാണ് തേജസ്വിനിയുടെ മൃതദേഹം സംസ്‌കരിച്ചത്. വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തുള്ള ലക്ഷ്മിയുടെ കുടുംബവീട്ടുവളപ്പിലാണ് ശവസംസ്‌കാരച്ചടങ്ങു നടന്നത്. കുഞ്ഞിന്റെ മൃതദേഹം ബുധനാഴ്ച പോസ്റ്റുമോര്‍ട്ടം ചെയ്തിരുന്നു. തുടര്‍ന്ന് എംബാം ചെയ്ത് …
സ്വന്തം ലേഖകന്‍: പ്രളയക്കെടുതിയില്‍ നിന്ന് കരകയറാന്‍ 15,900 കോടി വായ്പയെടുക്കും; പുനര്‍നിര്‍മാണത്തിന് കേരളത്തെ സഹായിക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കേന്ദ്രത്തിന്റെ അനുമതി. ലോകബാങ്ക്, എ.ഡി.ബി., മറ്റ് ഉഭയകക്ഷി ഫണ്ടിങ് ഏജന്‍സികള്‍, ആഭ്യന്തര ധനകാര്യ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയില്‍നിന്ന് വായ്പ സ്വീകരിക്കാനാണ് മന്ത്രിസഭാ തീരുമാനം. പുനരുദ്ധാരണത്തിനും പുനരധിവാസത്തിനും ഭീമമായ തുക ചെലവിടേണ്ട സാഹചര്യം കണക്കിലെടുത്ത് വാര്‍ഷിക പദ്ധതിവിഹിതത്തില്‍ 20 ശതമാനംവരെ …
സ്വന്തം ലേഖകന്‍: ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകനോട് പ്രതികാരം; വീട്ടിലേക്ക് ബീഫ് പാഴ്‌സലും ഒപ്പം വംശീയ അധിക്ഷേപവും; ലണ്ടനില്‍ ബ്രിട്ടീഷ് സിഖ് വനിതയ്ക്ക് രണ്ടു വര്‍ഷം തടവ്. പ്രണയം തകര്‍ന്നതിന് പ്രതികാരം ചെയ്യാന്‍ ഹൈന്ദവ വിശ്വാസിയായ മുന്‍ കാമുകന്റെ വീട്ടിലേക്ക് ബീഫ് പാഴ്‌സലായി അയക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ബ്രിട്ടീഷ് സിഖ് വനിത അമന്‍ദീപ് മുധാറിനെയാണ് …
സ്വന്തം ലേഖകന്‍: റണ്‍വേയില്‍നിന്ന് പൊങ്ങിയ വിമാനത്തില്‍ ഓടിക്കയറാന്‍ ശ്രമിച്ച 20 കാരന്‍ പിടിയില്‍; ഡബ്ലിന്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന റിയാനേര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇരുപതുകാരനായ യുവാവ് കയറേണ്ടിയിരുന്നത്. ഇയാളെ ഐറിഷ് പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ഒരു വാതിലിന്റെ പൂട്ട് തകര്‍ത്തതിന് യുവാവിനെതിരെ ക്രിമിനല്‍ കേസുമെടുത്തിട്ടുണ്ട്. യാത്രക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയ യുവാവ് കണ്ടത് സഞ്ചരിക്കേണ്ട വിമാനം …
സ്വന്തം ലേഖകന്‍: പുരുഷന്‍മാരുടെ നിഴലായി സ്ത്രീകള്‍ ജീവിക്കുന്ന കാലം കഴിഞ്ഞു; വിവാഹിതയായ സ്ത്രീയുമായി പുരുഷന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ല; ഭാര്യയുടെ അധികാരിയല്ല ഭര്‍ത്താവ്; ചരിത്രവിധിയുമായി സുപ്രീം കോടതി. വിവാഹേതര ബന്ധം കുറ്റകരമല്ലെന്ന സുപ്രധാന വിധിയാണ് സുപ്രീം കോടതിയില്‍ പുറപ്പെടുവിച്ചിരിക്കുന്നത്. വിവാഹിതയായ സ്ത്രീയുമായി പുരുഷന്‍ ലൈംഗികബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമല്ലെന്ന് വിധിന്യായത്തില്‍ പറയുന്നു. വിവാഹമോചനത്തിന് സംശയത്തിന്റെ നിഴല്‍ കൂടാതെ ഇത് പ്രയോജനപ്പെടുത്താവുന്നതുമാണ് …
സ്വന്തം ലേഖകന്‍: വാഹനാപകടത്തില്‍ പരിക്കേറ്റ ബാലഭാസ്‌കറിന്റെ നില ഗുരുതരമായി തുടരുന്നു; പ്രാര്‍ഥനയോടെ പ്രിയപ്പെട്ടവരും സമൂഹ മാധ്യമങ്ങളും. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. തിരുവവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ബാലഭാസ്‌കറിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ചൊവ്വാഴ്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ലക്ഷ്മിയുടെ സ്ഥിതി മെച്ചപ്പെട്ടു വരുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ …
സ്വന്തം ലേഖകന്‍: യുഎഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കാനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി; കുറഞ്ഞ നിരക്കും 40 കിലോ ബാഗേജുമായി എയര്‍ ഇന്ത്യാ എക്‌സ്പ്രസ്. യു.എ.ഇ.യില്‍നിന്ന് മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നിരക്ക് എയര്‍ ഇന്ത്യ ഇരട്ടിയാക്കി. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കുമുള്ള നിരക്ക് കൂട്ടിയിട്ടുണ്ട്. പുതുക്കിയ നിരക്കുപ്രകാരം കോഴിക്കോട്ടേക്കും കൊച്ചിക്കും തിരുവനന്തപുരത്തേക്കും മൃതദേഹം കൊണ്ടുപോകാന്‍ കിലോയ്ക്ക് 30 ദിര്‍ഹമാണ്(ഏതാണ്ട് 593 …
സ്വന്തം ലേഖകന്‍: 16 മത്തെ വയസില്‍ ബലാത്സംഗത്തിന് ഇരയായിട്ടുണ്ടെന്ന് മോഡലും അഭിനേത്രിയും എഴുത്തുകാരിയുമായ പത്മാ ലക്ഷ്മി. ന്യൂയോര്‍ക്ക് ടൈംസിലെഴുതിയ ലേഖനത്തിലാണ് അവര്‍ ഇക്കാര്യം തുറന്നുപറഞ്ഞത്. ആദ്യമായി ലൈംഗിക ചൂഷണത്തിനിരയായത് ഏഴാമത്തെ വയസ്സിലാണെന്നും പതിനാറാമത്തെ വയസ്സില്‍ ബലാല്‍സംഗം ചെയ്യപ്പെട്ടുവെന്നും പത്മാ ലക്ഷ്മി ലേഖനത്തില്‍ പറഞ്ഞു. സംഭവത്തെ കുറിച്ച് പത്മാലക്ഷ്മി വിശദീകരിക്കുന്നത് ഇങ്ങനെ: പതിനാറാമത്തെ വയസ്സില്‍, ഇരുപത്തിമൂന്നുകാരനായ കോളേജ് …
സ്വന്തം ലേഖകന്‍: വയറ്റില്‍ മുളച്ച അത്തിമരം വഴികാട്ടിയായി; 44 വര്‍ഷം മുമ്പ് കാണാതായ തുര്‍ക്കിക്കാരന്റെ മൃതദേഹം കണ്ടുകിട്ടി. ഒരു പ്രദേശത്ത് അസാധരണമായി വളര്‍ന്ന അത്തിമരത്തെ കുറിച്ച് ഒരു ഗവേഷകന്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് 44 വര്‍ഷം മുമ്പ് മരിച്ചയാളെ കുറിച്ച് കുറിച്ചുള്ള വിവരം കിട്ടിയത്. തുര്‍ക്കി വംശജനായ അഹ്മദ് ഹെര്‍ഗുണയുടെ വയറ്റിലാണ് ഈ അത്തിമരം കിളിര്‍ത്ത് വളര്‍ന്നത്. …