1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 28, 2018

സ്വന്തം ലേഖകന്‍: റണ്‍വേയില്‍നിന്ന് പൊങ്ങിയ വിമാനത്തില്‍ ഓടിക്കയറാന്‍ ശ്രമിച്ച 20 കാരന്‍ പിടിയില്‍; ഡബ്ലിന്‍ വിമാനത്താവളത്തില്‍ നാടകീയ രംഗങ്ങള്‍. ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന റിയാനേര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇരുപതുകാരനായ യുവാവ് കയറേണ്ടിയിരുന്നത്. ഇയാളെ ഐറിഷ് പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ഒരു വാതിലിന്റെ പൂട്ട് തകര്‍ത്തതിന് യുവാവിനെതിരെ ക്രിമിനല്‍ കേസുമെടുത്തിട്ടുണ്ട്.

യാത്രക്കൊരുങ്ങി വിമാനത്താവളത്തിലെത്തിയ യുവാവ് കണ്ടത് സഞ്ചരിക്കേണ്ട വിമാനം കണ്‍മുന്നില്‍നിന്ന് പറന്നുയരുന്നത്. പിന്നീടൊന്നും ചിന്തിച്ചില്ല. അതില്‍ കയറാന്‍ റണ്‍വേയിലിറങ്ങി ഓടി. വിമാനത്താവളത്തിലെ വാതില്‍ തകര്‍ത്താണ് റണ്‍വേയില്‍ ഇറങ്ങിയത്. വൈകാതെ യുവാവ് പോലീസ് പിടിയിലുമായി. ഡബ്ലിന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പ്രാദേശിക സമയം വ്യാഴാഴ്ച്ച രാവിലെ ഏഴു മണിയോടെയാണ് (ഇന്ത്യന്‍ സമയം 10.30യോടെ) സംഭവം.

ആംസ്റ്റര്‍ഡാമിലേക്ക് പോകുന്ന റിയാനേര്‍ എയര്‍ലൈന്‍സിന്റെ വിമാനത്തിലാണ് ഇരുപതുകാരനായ യുവാവ് കയറേണ്ടിയിരുന്നത്. ഇയാളെ ഐറിഷ് പോലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ഒരു വാതിലിന്റെ പൂട്ട് തകര്‍ത്തതിന് യുവാവിനെതിരെ ക്രിമിനല്‍ കേസുമെടുത്തിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കുന്നതു വരെ യുവാവിന് ജാമ്യം അനുവദിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.