1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
രക്ഷാസമിതിയില്‍ താത്കാലിക അംഗമായി ഇന്ത്യ; യുഎന്നില്‍ ഇന്ത്യന്‍ പതാക ഉയരും
രക്ഷാസമിതിയില്‍ താത്കാലിക അംഗമായി ഇന്ത്യ; യുഎന്നില്‍ ഇന്ത്യന്‍ പതാക ഉയരും
സ്വന്തം ലേഖകൻ: ഐക്യരാഷ്ട്രസഭ രക്ഷാസമിതിയിൽ തിങ്കളാഴ്ച ഇന്ത്യൻ പതാക ഉയരും. രക്ഷാസമിതിയിലേക്ക് ഇന്ത്യ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് നടപടി. രക്ഷാസമിതിയിലെ താത്കാലിക അംഗമാണ് ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ടി.എസ്. തിരുമൂർത്തിയാകും പതാക ഉയര്‍ത്തുക. ഇന്ത്യക്ക് പുറമേ താത്കാലിക അംഗത്വം ലഭിച്ച നാലുരാജ്യങ്ങളുടെ പതാകകളും 2021 ലെ ആദ്യ ഔദ്യോഗിക പ്രവൃത്തിദിനമായ ജനുവരി നാലിന് …
കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ അന്തരിച്ചു
സ്വന്തം ലേഖകൻ: പ്രശസ്ത കവിയും ​ഗാനരചയിതാവുമായ അനിൽ പനച്ചൂരാൻ (51)അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി 8.10 ഓട് കൂടിയായിരുന്നു അന്ത്യം. ഞായറാഴ്ച രാവിലെ തലകറങ്ങി വീണതിനെ തുടർന്ന് അദ്ദേഹത്തെ ബന്ധുക്കൾ മാവേലിക്കരയിലെയും കരുനാ​ഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന ​ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് റിപ്പോർട്ടുകൾ. …
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്; 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന്; 4668 പേര്‍ക്ക് രോഗമുക്തി
സംസ്ഥാനത്ത് ഇന്ന് 4600 പേര്‍ക്ക് കൊവിഡ്; 61 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്ന്; 4668 പേര്‍ക്ക് രോഗമുക്തി
സ്വന്തം ലേഖകൻ: : കേരളത്തില്‍ ഇന്ന് 4600 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 728, മലപ്പുറം 522, കോഴിക്കോട് 511, കോട്ടയം 408, പത്തനംതിട്ട 385, തൃശൂര്‍ 328, കൊല്ലം 327, തിരുവനന്തപുരം 282, ആലപ്പുഴ 270, ഇടുക്കി 253, പാലക്കാട് 218, കണ്ണൂര്‍ 179, …
ഖത്തറിൽ ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കുന്നു; മോഡൽ പരീക്ഷകൾ ഉടൻ
ഖത്തറിൽ ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കുന്നു; മോഡൽ പരീക്ഷകൾ ഉടൻ
സ്വന്തം ലേഖകൻ: ശൈത്യകാല അവധിക്കു ശേഷം ഇന്ത്യൻ സ്‌കൂളുകൾ ഇന്നു തുറക്കും. വിദ്യാർഥികളുടെ ഹാജർ നിരക്ക് ഇന്നു മുതൽ 50 ശതമാനമായിരിക്കും. കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ മന്ത്രാലയം സർക്കാർ, സ്വകാര്യ ഹാജർ നിരക്ക് ഉയർത്തിയത്. ശൈത്യകാല അവധിക്ക് ശേഷം സ്‌കൂളുകൾ പുനരാരംഭിക്കുന്നതു മുതൽ വ്യവസ്ഥ പാലിക്കണമെന്നാണ് നിർദേശം. ക്ലാസ് മുറി-ഓൺലൈൻ മിശ്ര പഠന സംവിധാനമാണ് മുഴുവൻ …
മൂന്നാഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കുന്നു
മൂന്നാഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കുന്നു
സ്വന്തം ലേഖകൻ: 3 ആഴ്ചത്തെ ശീതകാല അവധിക്കു ശേഷം യുഎഇയിലെ സ്കൂളുകൾ ഇന്നു തുറക്കും. അബുദാബി എമിറേറ്റിലെ എല്ലാ വിദ്യാർഥികൾക്കും 2 ആഴ്ച കൂടി ഇ–ലേണിങ് തുടരാനാണ് നിർദേശം. എന്നാൽ മറ്റു എമിറേറ്റുകളിലെ വിദ്യാർഥികളിൽ നേരിട്ട് പഠിക്കാൻ (ഫെയ്സ് ടു ഫെയ്സ് –എഫ്ടിഎഫ്) റജിസ്റ്റർ ചെയ്തവർക്ക് സ്കൂളിൽ എത്താം. അല്ലാത്തവർ ഇ–ലേണിങിൽ തുടരും. റാസൽഖൈമയിലെ സ്കൂൾ …
സൌരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റി; ആശങ്ക വേണ്ടെന്ന് ആശുപത്രി
സൌരവ് ഗാംഗുലിയ്ക്ക് ഹൃദയാഘാതം, ആന്‍ജിയോ പ്ലാസ്റ്റി; ആശങ്ക വേണ്ടെന്ന് ആശുപത്രി
സ്വന്തം ലേഖകൻ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യപ്റ്റനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലിയെ അന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കിയെന്ന് ആശുപത്രി അധികൃതര്‍. നെഞ്ചുവേദനയെ തുടര്‍ന്ന് ശനിയാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ അദ്ദേഹത്തെ കൊല്‍ക്കത്തയിലെ വൂഡ്‌ലാന്‍ഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. അദ്ദേഹം വിദഗ്ദ ചികിത്സയിലൂടെയാണ് കടന്ന് പോകുന്നതെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും അധികൃതര്‍ പറഞ്ഞു. ശനിയാഴ്ച്ച വീട്ടിലെ ജിമ്മില്‍ …
രണ്ട് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി: അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാം
രണ്ട് വാക്‌സിനുകള്‍ക്ക് ഇന്ത്യയില്‍ അനുമതി: അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കാം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്‌സിന്റെ അടിയന്തിര ഉപയോഗത്തിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ അനുമതി നല്‍കി. അടിയന്തരഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതിയാണ് നല്‍കിയിരിക്കുന്നത്‌. ഓക്സ്ഫഡ് സര്‍വകലാശാല- സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച കോവിഷീല്‍ഡ് വാക്‌സിനും ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക് വികസിപ്പിച്ച കോവാക്സിനുമാണ് ഉപാധികളോടെ അനുമതി നല്‍കിയത്. സൈഡസ് കാഡിലയുടെ സൈകോവ്-ഡിയുടെ മൂന്നാംഘട്ട പരീക്ഷണത്തിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്. സെന്‍ട്രല്‍ …
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്; യുകെയിൽ നിന്ന് വരുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ
സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക് കൊവിഡ്; യുകെയിൽ നിന്ന് വരുന്നവർക്ക് പുതിയ മാർഗനിർദേശങ്ങൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5328 പേര്‍ക്ക്കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 743, കോഴിക്കോട് 596, മലപ്പുറം 580, കോട്ടയം 540, പത്തനംതിട്ട 452, തൃശൂര്‍ 414, കൊല്ലം 384, ആലപ്പുഴ 382, തിരുവനന്തപുരം 290, പാലക്കാട് 240, ഇടുക്കി 223, വയനാട് 204, കണ്ണൂര്‍ 197, കാസര്‍ഗോഡ് 83 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ …
റോമിലെ പുതുവർഷ വെടിക്കെട്ട് ബലി കൊടുത്തത് നൂറു കണക്കിന് പക്ഷികളുടെ ജീവൻ
റോമിലെ പുതുവർഷ വെടിക്കെട്ട് ബലി കൊടുത്തത് നൂറു കണക്കിന് പക്ഷികളുടെ ജീവൻ
സ്വന്തം ലേഖകൻ: പുതുവര്‍ഷ ആഘോഷത്തിനിടെ ചത്തുവീണത് നൂറുകണക്കിന് പക്ഷികള്‍. ഇറ്റലിയിലാണ് ദാരുണ സംഭവം നടന്നത്. കൂട്ടക്കൊലയാണ് നടന്നിരിക്കുന്നതെന്നാണ് മൃഗസംരക്ഷണ സംഘടനകള്‍ സംഭവത്തില്‍ പ്രതികരിച്ചത്. പുതുവത്സരാഘോഷത്തില്‍ ഇറ്റാലിയന്‍ തലസ്ഥാനത്ത് നിരവധി ആളുകള്‍ വെടിക്കെട്ട് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പക്ഷികള്‍ ചത്തത്. പക്ഷികള്‍ കൂട്ടത്തോടെ ചാവാനുള്ള കാരണം വ്യക്തമല്ല. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി ഉയര്‍ന്ന ശബ്ദമുള്ള പടക്കങ്ങള്‍ പൊട്ടിച്ചതാവാം പക്ഷികള്‍ …
വൻ കൊവിഡ് വാക്സിനേഷന് തയ്യാറെടുത്ത് ഇന്ത്യ; 3 കോടി മുന്‍നിര പോരാളികള്‍ക്ക് സൗജന്യം
വൻ കൊവിഡ് വാക്സിനേഷന് തയ്യാറെടുത്ത് ഇന്ത്യ; 3 കോടി മുന്‍നിര പോരാളികള്‍ക്ക് സൗജന്യം
സ്വന്തം ലേഖകൻ: രാജ്യത്ത് കൊവിഡ് വാക്സിന്‍ നല്‍കുക സൗജന്യമായിട്ടായിരിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷ വര്‍ധന്‍. 30 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്‌. ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊവിഡ് മുന്നണി പോരാളികള്‍ക്കുമായി മൂന്നു കോടി പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ സൗജന്യമായി വിതരണം ചെയ്യുക. ശേഷിക്കുന്ന 27 കോടി പേര്‍ക്ക് എങ്ങനെ വിതരണം ചെയ്യുമെന്നത് വൈകാതെ തീരുമാനിക്കുമെന്നും മന്ത്രി …