1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട നിറവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് 84-ാം പിറന്നാൾ
ആയിരം പൂർണ ചന്ദ്രന്മാരെ കണ്ട നിറവിൽ ഫ്രാൻസിസ് മാർപാപ്പയ്ക്ക് 84-ാം പിറന്നാൾ
സ്വന്തം ലേഖകൻ: ആയിരം പൂർണചന്ദ്രന്മാരെ കണ്ടതിന്റെ നിറവിൽ ഫ്രാൻസിസ് മാർപാപ്പ ഇന്ന് ശതാഭിഷിക്തനാകുന്നു. വ്യക്തിപരമായ ആഘോഷങ്ങളോട് ആഭിമുഖ്യമില്ലാത്ത മാർപാപ്പയുടെ 84-ാം പിറന്നാൾ ദിനത്തിലും പ്രത്യേക ആഘോഷങ്ങളൊന്നുമില്ല. കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും ശ്രദ്ധേയനായ മാർപാപ്പമാരിലൊരാൾ എന്ന നിലയ്ക്ക് ലോകമെങ്ങും സ്വീകാര്യനായ ഫ്രാൻസിസ് മാർപാപ്പ സഭയ്ക്കുള്ളിലെ നവീകരണത്തിന്റെ പുതിയ അധ്യായമാണ്. അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് …
44 വർഷത്തിന് ശേഷം ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തിച്ച് ചൈനയുടെ ചാങ്‌ഇ 5
44 വർഷത്തിന് ശേഷം ചന്ദ്രനിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തിച്ച് ചൈനയുടെ ചാങ്‌ഇ 5
സ്വന്തം ലേഖകൻ: ചന്ദ്രോപരിതലത്തില്‍ നിന്ന് ശേഖരിച്ച പാറക്കഷണങ്ങളും പെടിപടലങ്ങളുമായി ചൈനയുടെ ബഹിരാകാശയാനം ഭൂമിയിലെത്തി. നാല്‍പത്തിനാല് കൊല്ലങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനില്‍നിന്നുള്ള പദാര്‍ഥങ്ങള്‍ ശേഖരിച്ച് ഭൂമിയിലെത്തിക്കുന്നത്. മംഗോളിയ മേഖലയിലെ സിസ്സിവാങ് ജില്ലയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ബഹിരാകാശയാനം ലാന്‍ഡ് ചെയ്തു. ഓര്‍ബിറ്റര്‍ മോഡ്യൂളില്‍ നിനിന്ന് വേര്‍പെട്ട ശേഷം ഭൗമാന്തരീക്ഷത്തില്‍ അതീവ വേഗത്തില്‍ പ്രവേശിച്ച വാഹനം വേഗം കുറച്ച …
2030 ​ഏ​ഷ്യ​ൻ ഗെ​യിം​സ്​ ഖ​ത്ത​റി​ൽ നടക്കും; കാര്യക്ഷമതയ്ക്കുള്ള സമ്മാ‍നം
2030 ​ഏ​ഷ്യ​ൻ ഗെ​യിം​സ്​ ഖ​ത്ത​റി​ൽ നടക്കും; കാര്യക്ഷമതയ്ക്കുള്ള സമ്മാ‍നം
സ്വന്തം ലേഖകൻ: 2030ലെ ​ഏ​ഷ്യ​ൻ ഗെ​യിം​സ്​ ഖ​ത്ത​റി​ൽ ന​ട​ക്കും. ലോ​കോ​ത്ത​ര സൗ​ക​ര്യ​ങ്ങ​ൾ ഒ​ര​ു​ക്കി​യും നി​ര​വ​ധി ലോ​ക​മേ​ള​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​ത്തി​യും ക​ഴി​വു​തെ​ളി​യി​ച്ച ഖ​ത്ത​റി​നു​ള്ള അം​ഗീ​കാ​രം കൂ​ടി​യാ​ണ്​ 2030ലെ ​മേ​ള​യു​ടെ ആ​തി​ഥേ​യ​ത്വം. മ​സ്​​ക​ത്തി​ൽ ഇ​ന്ന​ലെ ന​ട​ന്ന ഒ​ളി​മ്പി​ക്​ കൗ​ൺ​സി​ൽ ജ​ന​റ​ൽ കൗ​ൺ​സി​ൽ യോ​ഗ​ത്തി​െൻറ ഭാ​ഗ​മാ​യി ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ലാ​ണ്​ ദോ​ഹ​ക്ക്​ ന​റു​ക്കു​വീ​ണ​ത്​. വോ​െ​ട്ട​ടു​പ്പി​ൽ ര​ണ്ടാ​മ​താ​യ സൗ​ദി അ​റേ​ബ്യ​യു​ടെ ത​ല​സ്​​ഥാ​ന​മാ​യ റി​യാ​ദ്​ …
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നു; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍
സംസ്ഥാനത്ത് സ്കൂളുകൾ  തുറക്കുന്നു; എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍
സ്വന്തം ലേഖകൻ: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മാര്‍ച്ച് 17 മുതല്‍ നടത്താന്‍ തീരുമാനം. കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാര്‍ച്ച് 17 മുതല്‍ 30 വരെ എസ്.എസ്.എല്‍.സി പരീക്ഷയും ഹയര്‍ സെക്കന്ററി-വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി രണ്ടാം വര്‍ഷ പരീക്ഷകളും നടത്താനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗത്തിലാണ് …
തദ്ദേശ തിരഞ്ഞെടുപ്പ്: ഇടത്തേക്ക് ചാഞ്ഞ് സംസ്ഥാനം; യുഡിഫിന് നിരാശ; ബിജെപി നില മെച്ചപ്പെടുത്തി
തദ്ദേശ തിരഞ്ഞെടുപ്പ്: ഇടത്തേക്ക് ചാഞ്ഞ് സംസ്ഥാനം; യുഡിഫിന് നിരാശ; ബിജെപി നില മെച്ചപ്പെടുത്തി
സ്വന്തം ലേഖകൻ: തദ്ദേശ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഏതാണ്ട് പൂർത്തിയാകുമ്പോൾ സംസ്ഥാനത്ത് എല്‍ഡിഎഫ് മുന്നേറ്റം. ഗ്രാമ പഞ്ചായത്തുകളിലും ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളിലും കോര്‍പറേഷനുകളിലും എല്‍ഡിഎഫ് വ്യക്തമായ ആധിപത്യം പുലര്‍ത്തുകയാണ്. മുനിസിപ്പാലിറ്റികളില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് ഇരു മുന്നണികളും നടത്തുന്നത്. 941 ഗ്രാമപഞ്ചായത്തുകളില്‍ 518 എണ്ണത്തിലും എല്‍ഡിഎഫ് മുന്നിട്ടുനില്‍ക്കുന്നു. യുഡിഎഫിന് 366, എന്‍ഡിഎ, 24, മറ്റുള്ളവര്‍ 32 എന്നിങ്ങനെയാണ് മറ്റു കക്ഷികള്‍. …
ഒമാനിൽ യാത്രക്കാരുടെ താപനില 38 ഡിഗ്രിക്ക്​ മുകളിലാണെങ്കിൽ പിസിആർ പരിശോധന നിർബന്ധം
ഒമാനിൽ യാത്രക്കാരുടെ താപനില 38 ഡിഗ്രിക്ക്​ മുകളിലാണെങ്കിൽ പിസിആർ പരിശോധന നിർബന്ധം
സ്വന്തം ലേഖകൻ: ഒമാനിൽ നിന്നുള്ള വിമാന യാത്രക്കാരുടെ ശരീര താപനില തെർമൽ സ്​ക്രീനിങ്ങിൽ 38 ഡിഗ്രിക്ക്​ മുകളിൽ കാണുന്ന പക്ഷം പി.സി.ആർ പരിശോധന നിർബന്ധമായിരിക്കുമെന്ന്​ ഒമാൻ വിമാനത്താവള കമ്പനി ഒാർമിപ്പിച്ചു. പനി ബാധിതരെ കണ്ടെത്താനാണ്​ തെർമൽ സ്​കാനിങ്​ നടത്തുന്നത്​. പി.സി.ആർ വേണ്ടവർക്ക്​ മസ്​കത്ത്​, സലാല വിമാനത്താവളങ്ങളുടെ ഭാഗമായി തന്നെ അതിന്​ സൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്കായുള്ള പുതുക്കിയ മാർഗ …
ആര്യ ദയാലിന്റെ “നദി”: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനം
ആര്യ ദയാലിന്റെ “നദി”: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനം
സ്വന്തം ലേഖകൻ: ബിബിസിയിൽ ‘സോങ് ഓഫ് ദ വീക്കാ’കുന്ന ആദ്യ മലയാളം ആൽബം ഗാനമാവുകയാണ് ഗ്രീൻട്യൂൺസ് മ്യൂസിക്കൽസ് പുറത്തിറക്കിയ ‘നദി’. ബിബിസി സൗണ്ട്സിലെ ‘അശാന്തി ഓംകാർ ഷോ’യിലാണ് ആര്യ ദയാൽ പാടിയ ‘നദി’ ഇടം നേടിയത്. അനിൽ രവീന്ദ്രൻ രചിച്ച ഗാനത്തിന് ഈണം പകർന്നത് സംഗീത് വിജയനാണ്. മലയാളത്തിലെ ഏറ്റവും മികച്ച സംഗീതജ്ഞരും സാങ്കേതിക വിദഗ്ധരുമാണ് …
നിലവിലെ ഖത്തരി റിയാൽ കറൻസികൾ മാർച്ച് 19 മുതൽ അസാധുവാകും
നിലവിലെ ഖത്തരി റിയാൽ കറൻസികൾ മാർച്ച് 19 മുതൽ അസാധുവാകും
സ്വന്തം ലേഖകൻ: ഖത്തറിൽ നിലവിലുള്ള ഖത്തരി റിയാൽ കറൻസികൾ 2021 മാർച്ച് 19 മുതൽ അസാധുവാകും. 200 റിയാലിന്റെ പുതിയ കറൻസിയും ഡിസൈൻ മാറ്റത്തോടെയുള്ള പുതിയ നോട്ടുകളും ഡിസംബർ 18 മുതൽ പ്രാബല്യത്തിലാകും. നാലാം സീരീസിലെ നിലവിലെ 1, 5, 10, 50, 100, 500 നോട്ടുകളാണു മാർച്ച് 19 മുതൽ അസാധുവാക്കുന്നത്. 200 റിയാലിന്റെ …
സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കൊവിഡ്; രോഗമുക്തി 5066 പേർക്ക്; 33 മരണം
സംസ്ഥാനത്ത് ഇന്ന് 5218 പേർക്ക് കൊവിഡ്; രോഗമുക്തി 5066 പേർക്ക്; 33 മരണം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 5218 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോട്ടയം 758, തൃശൂര്‍ 712, എറണാകുളം 617, തിരുവനന്തപുരം 430, കൊല്ലം 419, പത്തനംതിട്ട 404, മലപ്പുറം 377, പാലക്കാട് 349, ആലപ്പുഴ 322, വയനാട് 281, കോഴിക്കോട് 276, കണ്ണൂര്‍ 149, ഇടുക്കി 104, കാസര്‍കോട് 20 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ …
ഇ-തപാല്‍ വോട്ട്: ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ലഭിച്ചേക്കില്ല
ഇ-തപാല്‍ വോട്ട്: ആദ്യ ഘട്ടത്തില്‍ ഗള്‍ഫിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ലഭിച്ചേക്കില്ല
സ്വന്തം ലേഖകൻ: ഇ-തപാല്‍ വോട്ടിന്റെ ആദ്യ ഘട്ടത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്ക് അവസരം ഉണ്ടായേക്കില്ല. അമേരിക്ക, കാനഡ, ന്യൂസിലാന്‍ഡ്‌, ജപ്പാന്‍, ഓസ്‌ട്രേലിയ, ജര്‍മ്മനി, തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്കാകും ആദ്യ ഘട്ടത്തില്‍ ഇ-തപാല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭിക്കുക. ഫ്രാന്‍സ്, ദക്ഷിണ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസി ഇന്ത്യക്കാര്‍ക്കും ആദ്യ ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ അവസരം …