1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ചെങ്കോട്ടയിലെ കർഷക സമരം; ലക്ഷങ്ങളുടെ നാശനഷ്ടം; പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു
ചെങ്കോട്ടയിലെ കർഷക സമരം; ലക്ഷങ്ങളുടെ നാശനഷ്ടം; പതാക ഉയര്‍ത്തിയ ആളെ തിരിച്ചറിഞ്ഞു
സ്വന്തം ലേഖകൻ: ഡല്‍ഹി ചെങ്കോട്ടയില്‍ ഇന്നലെ അഴിഞ്ഞാടിയവര്‍ ടിക്കറ്റ് കൗണ്ടറുകൾ പൂർണമായും അടിച്ചു തകർത്തു. സുരക്ഷ സ്കാനറുകളും സിഐഎസ്എഫ് വാഹനങ്ങളും നശിപ്പിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് ചെങ്കോട്ടയ്ക്കുള്ളില്‍ മാത്രം ഉണ്ടായത്. റിപ്പബ്ലിക് ദിനത്തിൽ ട്രാക്ടർ റാലിയിലുണ്ടായ സംഘർഷത്തിന് ശേഷം ഡൽഹി കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ. സംഘർഷത്തിൽ കൊല്ലപ്പെട്ട കർഷകൻ ഉൾപ്പെടെയുള്ളവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. …
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്; യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് രോഗം
സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്; യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് രോഗം
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 6293 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5290 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 71,607 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,24,446 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 5741 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 426 പേരുടെ …
കൊവിഡ്: വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
കൊവിഡ്: വിദേശ യാത്രകൾ പരമാവധി ഒഴിവാക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം
സ്വന്തം ലേഖകൻ: ലോകത്ത് കൊവിഡ് വ്യാപനം തുടരുന്നതായും ജനിതക മാറ്റം സംഭവിച്ച കൊവിഡ് ഉയര്‍ത്തുന്ന ഭീഷണി കണക്കിലെടുത്തു ജനങ്ങള്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചു. ലോകത്തിലെ 60 രാജ്യങ്ങളില്‍ കൊവിഡ് വ്യാപനം കൂടുതലാണെന്നും ജനങ്ങള്‍ വിദേശ യാത്ര പരമാവധി ഒഴിവാക്കണമെന്നും കുവൈത്ത് ആരോഗ്യ മന്ത്രാലയം ആവശ്യപ്പെട്ടു. ഒഴിവാക്കാനാവാത്ത സാഹചര്യത്തില്‍ മാത്രമേ മറ്റൊരു വിദേശ …
സൌദിയിൽ 2020 മൂന്നാം പാദത്തില്‍ 2,57,170 പ്രവാസികൾക്ക് ജോലി നഷ്ടമായതായി ഗസ്റ്റാറ്റ്
സൌദിയിൽ 2020 മൂന്നാം പാദത്തില്‍ 2,57,170 പ്രവാസികൾക്ക് ജോലി നഷ്ടമായതായി ഗസ്റ്റാറ്റ്
സ്വന്തം ലേഖകൻ: 2020 മൂന്നാം പാദത്തില്‍ 2,57,170 വിദേശ തൊഴിലാളികള്‍ക്ക് സൌദി തൊഴില്‍ വിപണിയില്‍നിന്ന് ജോലി നഷ്ടമായതായി ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിറ്റിക്സ് (ഗസ്റ്റാറ്റ്) അടുത്തിടെ പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 രണ്ടാം പാദത്തില്‍ 10.46 ദശലക്ഷം തൊഴിലാളികളില്‍ നിന്ന് സൌദി ഇതര തൊഴിലാളികളുടെ എണ്ണം 10.2 ദശലക്ഷമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ 2020 മൂന്നാം പാദത്തില്‍ …
ഡൽഹിയിൽ കർഷകരും പോലീസും നേർക്കുനേർ; ഒരു മരണം; അടിയന്തിര യോഗം വിളിച്ച് കേന്ദ്രം
ഡൽഹിയിൽ കർഷകരും പോലീസും നേർക്കുനേർ; ഒരു മരണം; അടിയന്തിര യോഗം വിളിച്ച് കേന്ദ്രം
സ്വന്തം ലേഖകൻ: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ട്രാക്ടര്‍ പരേഡ് അക്രമാസക്തമായതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടുത്ത നിയന്ത്രണങ്ങൾ. ട്രാക്ടര്‍ പരേഡിനിടെ വിവധയിടങ്ങളില്‍ കര്‍ഷകരും പോലീസും ഏറ്റുമുട്ടിയിരുന്നു. സംഘര്‍ഷത്തിനിടെ ഒരു കര്‍ഷകന്‍ കൊല്ലപ്പെടുകയുമുണ്ടായി. പോലീസ് വെടിവെയ്പ്പിലാണ് കര്‍ഷകന്‍ കൊല്ലപ്പെട്ടതെന്നാണ് ആരോപണം. എന്നാല്‍ പോലീസ് ഇത് നിഷേധിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് കര്‍ഷകന്‍ മരിച്ചതെന്ന് ഡല്‍ഹി പോലീസ് …
കൊവിഡ് വകഭേദം: പുതിയ വാക്‌സീന്‍ ബൂസ്റ്റര്‍ പുറത്തിറക്കാൻ മോഡേണ
കൊവിഡ് വകഭേദം: പുതിയ വാക്‌സീന്‍ ബൂസ്റ്റര്‍ പുറത്തിറക്കാൻ മോഡേണ
സ്വന്തം ലേഖകൻ: പ്രമുഖ കൊവിഡ് വാക്‌സീന്‍ നിര്‍മ്മാതാക്കളായ മോഡേണ പുതിയ ബൂസ്റ്റര്‍ വാക്‌സീന്‍ പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്. ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും ഉയര്‍ന്നുവന്ന കൊറോണ വൈറസിന്റെ പുതിയ വകഭേദങ്ങള്‍ക്കെതിരെയാണിത്. ഇതിനായി പുറത്തിറക്കുന്ന ബൂസ്റ്റര്‍ വാക്‌സീന്‍ ഫലപ്രദമാണെന്ന് കമ്പനി തിങ്കളാഴ്ച പ്രഖ്യാപിച്ചു. എന്നാല്‍ ഇത് ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ വകഭേദത്തിനെതിരെ സംരക്ഷണം കുറവാണെന്ന് തോന്നുന്നു, അതിനാല്‍ കമ്പനി ഒരു പുതിയ …
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ്; സ്കൂളുകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ്; സ്കൂളുകളിൽ ഇന്ന് മുതൽ കൂടുതൽ ഇളവുകൾ
സ്വന്തം ലേഖകൻ: സംസ്ഥാനത്ത് ഇന്ന് 3361 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5606 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇതോടെ 70,624 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 8,19,156 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 73 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2969 …
യുഎഇയിലെ വിദേശ വിദ്യാർഥികൾക്ക് രക്ഷിതാക്കളെ കൊണ്ടുവരാൻ അനുമതി; വീസാ ചട്ടങ്ങളിൽ മാറ്റം
യുഎഇയിലെ വിദേശ വിദ്യാർഥികൾക്ക് രക്ഷിതാക്കളെ കൊണ്ടുവരാൻ അനുമതി; വീസാ ചട്ടങ്ങളിൽ മാറ്റം
സ്വന്തം ലേഖകൻ: യുഎഇയിൽ പഠിക്കുന്ന വിദേശവിദ്യാർഥികൾക്ക് അവരുടെ രക്ഷിതാക്കളെയും രാജ്യത്തേക്ക് കൊണ്ടുവരാം. ഈ വർഷത്തെ ആദ്യ മന്ത്രിസഭായോഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം താമസ വീസാ നിയമത്തിൽ നിർണായകമാറ്റം വരുത്താനുള്ള തീരുമാനത്തിന് അംഗീകാരം നൽകി. ഇതടക്കം നിരവധി തീരുമാനങ്ങൾക്കാണ് മന്ത്രിസഭായോഗം അംഗീകാരം നൽകിയത്. ഗൾഫിലെ …
ദുബായിൽ ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം
ദുബായിൽ ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം
സ്വന്തം ലേഖകൻ: ഫൈസർ വാക്സീന്റെ ആദ്യ ഡോസ് എടുക്കുന്നവർക്ക് അനുവദിച്ച സമയത്തിൽ മാറ്റം. പുതിയ സമയക്രമം ഇവരെ എസ്എംഎസ് വഴി അറിയിക്കും. രാജ്യാന്തര വിതരണ ശൃംഖലയിൽ വന്ന കാലതാമസം മൂലമാണിതെന്ന് ദുബായ് ഹെൽത്ത് അതോറിറ്റി അറിയിച്ചു. ആദ്യ ഡോസ് എടുത്തവർക്ക് അടുത്ത ഡോസ് നൽകുന്നതിൽ മാറ്റമില്ല. ദുബായ് ദുരന്ത നിവാരണ സുപ്രിം കമ്മിറ്റിയുമായി സഹകരിച്ച് ആരോഗ്യ …
പൊതുമേഖലാ ജോലികളില്‍ 100% സ്വദേശിവത്ക്കരണം ഉന്നമിട്ട് കുവൈത്ത്; പ്രവാസികൾക്ക് ആശങ്ക
പൊതുമേഖലാ ജോലികളില്‍ 100% സ്വദേശിവത്ക്കരണം ഉന്നമിട്ട് കുവൈത്ത്; പ്രവാസികൾക്ക് ആശങ്ക
സ്വന്തം ലേഖകൻ: കുവൈത്തില്‍ സ്വദേശിവത്ക്കരണം ശക്തമായ സാഹചര്യത്തില്‍ പൊതുമേഖലയില്‍ പ്രവാസികളുടെ എണ്ണം ഗണ്യമായി കുറയ്ക്കാന്‍ നീക്കം. ഇതുവഴി പൊതുമേഖലാ ജോലികളില്‍ 100 ശതമാനം സ്വദേശിവത്ക്കരണം നടത്തുകയാണ് ലക്ഷ്യം. ഇതിനായി സിവില്‍ സര്‍വീസ് ബ്യൂറോ പദ്ധതി തയ്യാറാക്കിയതായി വാണിജ്യ വ്യാപാര മന്ത്രി ഫൈസല്‍ അല്‍ മെദ്‌ലിജ് അറിയിച്ചു. രണ്ട് വര്‍ഷത്തിനകം അഞ്ച് മേഖലകളില്‍ സ്വദേശിവത്ക്കരണം പൂര്‍ണമാക്കും. വിദ്യാഭ്യാസം, …