1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 22, 2018

സ്വന്തം ലേഖകന്‍: രാജസ്ഥാനില്‍ മൃഗങ്ങള്‍ക്ക് പകരം മനുഷ്യനില്‍ മരുന്ന് പരീക്ഷണം; നിരവധി പേര്‍ ആശുപത്രിയില്‍. വിദേശ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി പണിക്ക് പോകുന്ന തൊഴിലാളികളെ പണം നല്‍കാമെന്ന് പറഞ്ഞാണ് മരുന്ന് പരീക്ഷണത്തിന് വിധേയരാക്കിയത് എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് നിരവധി പേരാണ് അവശ നിലയിലായത്.

ഇവരെ ചുരു ജില്ലയിലെ ജല്‍പാനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ദിവസം 500 രൂപ വീതം നല്‍കാമെന്നായിരുന്നു വിദേശ കമ്പനിയുടെ വാഗ്ദാനമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ‘ഏപ്രില്‍ 18നാണ് ഞങ്ങള്‍ ഇവിടെ എത്തിയത്. ഇപ്പോള്‍ മൂന്ന് ദിവസമായി. അവര്‍ പണം നല്‍കാമെന്ന് പറഞ്ഞതിനാലാണ് ഞങ്ങള്‍ വന്നത്.

21 പേരാണ് ആകെ ഉണ്ടായിരുന്നത് ഇതില്‍ 16 പേര്‍ക്കും ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിഛ്ചിരിക്കുകയാണ്,’ മരുന്നു പരീക്ഷണത്തിന് ഇരയായ വ്യക്തികളില്‍ ഒരാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

മരുന്ന് നല്‍കിയതോടെ ഉറക്കം വന്നതായി വേറൊരാള്‍ പറയുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് രാജസ്ഥാന്‍ ആരോഗ്യമന്ത്രി അറയിച്ചു. അന്വേഷണത്തിനായി ഓഫീസര്‍മാരെ നിയോഗിച്ചതായും മന്ത്രി കൂട്ടിച്ചേര്‍ത്തു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.