1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 21, 2018

സ്വന്തം ലേഖകന്‍: പ്രധാനമന്ത്രി മോദി ബര്‍ലിനില്‍; ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. ത്രിരാഷ്ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി ജര്‍മനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കലുമായി കൂടിക്കാഴ്ച നടത്തി. വെള്ളിയാഴ്ച വൈകിട്ട് ബര്‍ലിനില്‍വച്ചാണ് ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്.

നാലാം തവണയും മെര്‍ക്കല്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള മോദിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്. ഇരുരാജ്യങ്ങള്‍ തമ്മിലുള്ള സഹകരണവും മറ്റ് ആഗോള പ്രശ്‌നങ്ങള്‍ സംബന്ധിച്ച വിഷയങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായി മോദി ട്വീറ്റ് ചെയ്തു.

യൂറോപ്യന്‍ യൂണിയന്‍ ബ്ലോക്കില്‍ ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ജര്‍മനി. ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി നേരത്തെ സ്വീഡനും ബ്രിട്ടനും മോദി സന്ദര്‍ച്ചിരുന്നു. ഇതോടെ പ്രധാനമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിനും അവസാനമായി.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.