1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഗൂഗിള്‍ പല കമ്പനികളായി പിരിഞ്ഞു, പുതിയ ഗൂഗിളിന്റെ അമരത്ത് ഇന്ത്യക്കാരന്‍

സ്വന്തം ലേഖകന്‍: ഗൂഗിള്‍ പല കമ്പനികളായി പിരിഞ്ഞു, പുതിയ ഗൂഗിളിന്റെ അമരത്ത് ഇന്ത്യക്കാരന്‍. ഇന്റര്‍നെറ്റ് ഭീമന്മാരായ ഗൂഗിള്‍ പല കമ്പനികളായി വിഭജിച്ചു. ആല്‍ഫബെറ്റ് എന്ന പുതിയ കമ്പനിയിലെ ഉപകമ്പനിയായിട്ടാണ് ഇനി ഗൂഗിള്‍ പ്രവര്‍ത്തിക്കുക. ഗൂഗിളിന്റെ സ്ഥാപകരായ ലാറി പേജും സെര്‍ജി ബ്രിന്നും തന്നെയാകും ആല്‍ഫബറ്റിന്റെ തലപ്പത്ത്. ലാറി പേജ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും, സെര്‍ജി ബ്രിന്‍ …

കാമറൂണ്‍ ഇനിയും ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലേക്ക് മത്സരിക്കുമോ ?

ജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പിന് മുന്‍പ് നല്‍കിയ വാക്കില്‍നിന്ന് കാമറൂണ്‍ പിന്നോട്ടു പോയേക്കുമെന്നും അടുത്ത തവണയും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിച്ചേക്കുമെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ മുതിര്‍ന്ന അംഗങ്ങളില്‍ ചിലര്‍ ടെലിഗ്രാഫ് പത്രത്തോട് പറഞ്ഞു.

കാര്‍ട്ടൂണ്‍ സ്ട്രിപ്പുകളിലൂടെ കുട്ടികളിലേ ഇയു അനുകൂലികളാക്കാന്‍ ബ്രസല്‍സ് ശ്രമിക്കുന്നതായി ആരോപണം

ഇയുവിനെ അനുകൂലിക്കുന്ന കോമിക്‌സ്, ഗെയിംസ്, കളറിംഗ് ബുക്ക്‌സ് എന്നിവയിലൂടെ എങ്ങനെയാണ് നികുതി ദായകരുടെ പണം വ്യാപാര സ്ഥാപനങ്ങളുടെയും ആശുപത്രികളുടെയും മറ്റും നിലനില്‍പ്പിനായി സഹായിക്കുന്നത് എന്ന് ആശയവിനിമയം നടത്താനാണ് ബ്രസല്‍സ് ശ്രമിക്കുന്നത് എന്നാണ് ബ്രിട്ടീഷ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഫെര്‍ഗൂസന്‍ വെടിവെയ്പ്പ് വാര്‍ഷികം; പ്രതിഷേധങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ അടിയന്തരാവസ്ഥ പ്രഥ്യാപിച്ചു

യുഎസിലെ ഫെര്‍ഗൂസന്‍ നഗരത്തില്‍ സര്‍ക്കാര്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കറുത്ത വര്‍ഗക്കാരനായ മൈക്കിള്‍ ബ്രൗണ്‍ പൊലീസുകാരുടെ വെടിയേറ്റ് മരിച്ചതിന്റെ ഒന്നാം വാര്‍ഷികവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്ക് കടിഞ്ഞാണിടാനാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഞായറാഴ്ച്ച പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കറുത്ത വര്‍ഗക്കാരനായ മറ്റൊരു യുവാവിന് ഗുരുതരമായി പരുക്കേറ്റത് പ്രതിഷേധങ്ങള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്.

യുഎഇയില്‍ താമസ രേഖകളുടെ നിയമോപദേശത്തിന് ഇനിമുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍

സ്വന്തം ലേഖകന്‍: യുഎഇയില്‍ താമസ രേഖകളുടെ നിയമോപദേശത്തിന് ഇനിമുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍. താമസ രേഖകളുമായി ബന്ധപ്പെട്ട നിയമോപദേശം ഇനി മുതല്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി( ദുബായ് എമിഗ്രേഷന്‍) ന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ലഭ്യമാക്കും. രാജ്യത്തെ പൗരന്മാര്‍, താമസ വിസയുള്ളവര്‍, കമ്പനികള്‍, രാജ്യത്തിന് പുറത്തുള്ളവര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ ആപ്ലിക്കേഷന്റെ …

നടി അസിനും മൈക്രോമാക്‌സ് മൊബൈല്‍ കമ്പനി ഉടമ രാഹുല്‍ ശര്‍മയും വിവാഹിതരാകുന്നു

സ്വന്തം ലേഖകന്‍: തെന്നിന്ത്യന്‍ നടി അസിനും മൈക്രോമാക്‌സ് മൊബൈല്‍ഫോണ്‍ കമ്പനി ഉടമ രാഹുല്‍ ശര്‍മയും വിവാഹിതരാകുന്നു. ഞായറാഴ്ച വിവാഹം നിശ്ചയിച്ചതായി അസിന്റെ പിതാവ് ജോസഫ് തോട്ടുങ്കലാണ് മാധ്യമങ്ങളോട് പറഞ്ഞു. നവംബറില്‍ വിവാഹം നടത്തുമെന്നും അദ്ദേഹം സൂചന നല്‍കി. നാഗ്പൂരില്‍ നിന്ന് എന്‍ജിനീയറിങ് ബിരുദം നേടിയശേഷം കാനഡയില്‍ ഉപരിപഠനം നടത്തിയ രാഹുല്‍ ശര്‍മ, രണ്ടായിരത്തിലാണു മൈക്രോമാക്‌സ് കമ്പനി …

നാഗസാക്കി അണുബോംബ് ദുരന്ത വാര്‍ഷികം, ഡിസ്‌നി കമ്പനിയുടെ ട്വീറ്റ് വിവാദമായി

സ്വന്തം ലേഖകന്‍: നാഗസാക്കി അണുബോംബ് സ്‌ഫോടന വാര്‍ഷികം, ഡിസ്‌നി കമ്പനിയുടെ ട്വീറ്റ് വിവാദമായി. അമേരിക്കന്‍ വിനോദ വ്യവസായ ഭീമന്മാരായ ഡിസ്‌നി കമ്പനിയുടെ ജപ്പാന്‍ വിഭാഗമാണ് നാഗസാക്കി അണുബോംബ് ദുരന്തത്തിന് വിവാദ പോസ്റ്റിട്ടത്. നാഗസാക്കിയിലെ അണുബോംബ് ദുരന്തത്തിന്റെ എഴുപതാം വാര്‍ഷികാചരണം പ്രമാണിച്ചായിരുന്നു ട്വീറ്റ്. എന്നാല്‍ ജപ്പാന്‍ ഭാഷയില്‍ അത് കല്ലുകടിയായി മാറുകയായിരുന്നു. യുഎസ് വിനോദക്കമ്പനിയുടെ ജപ്പാന്‍ വിഭാഗത്തിന്റെ …

കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് ആരോപണം, നീട്ടില്ലെന്ന് മുഖ്യമന്ത്രി

സ്വന്തം ലേഖകന്‍: കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടിവക്കാനുള്ള നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപണം ഉയര്‍ന്ന് സാഹചര്യത്തില്‍ നീട്ടിവക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. തെരഞ്ഞെടുപ്പ് നിശ്ചിത സമയത്തുതന്നെ നടത്താനാണു സര്‍ക്കാരിന്റെ തീരുമാനം. തിരഞ്ഞെടുപ്പു മനപ്പൂര്‍വം വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന ആരോപണവും ഉമ്മന്‍ ചാണ്ടി നിഷേധിച്ചു. പുതുതായി ചില കോര്‍പറേഷനുകളും മുനിസിപ്പാലിറ്റികളും രൂപീകരിച്ചിട്ടുണ്ട്. ഇതു കോടതി അംഗീകരിച്ചാല്‍ അതിന്റെ അടിസ്ഥാനത്തില്‍ …

അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയുള്‍പ്പെടെ കീഴ്ടടക്കി സാമ്രാജ്യം സ്ഥാപിക്കാന്‍ ഇസ്ലാമിക് സ്റ്റേറ്റ് പദ്ധതി

സ്വന്തം ലേഖകന്‍: അഞ്ചു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ കീഴ്ടടക്കുമെന്ന് ഇസ്ലാമിക് സ്റ്റേറ്റ്, ഭൂപടം പുറത്തിറക്കി. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കയ്യടക്കേണ്ട പ്രദേശങ്ങളുടെ ഇസ്‌ലാമിക് സ്റ്റേറ്റ് ഭൂപടത്തിലാണ് ഇന്ത്യയും ഉള്‍പ്പെട്ടിരിക്കുന്നത്. ഭീകര സംഘടനയെക്കുറിച്ചുള്ള ഒരു പുസ്തകത്തിലാണ് ഭൂപടം പ്രത്യക്ഷപ്പെട്ടത്. മധ്യപൂര്‍വ ഏഷ്യ, വടക്കന്‍ ആഫ്രിക്ക, ഇന്ത്യന്‍ ഉപഭൂഖണ്ഡം, യൂറോപ്പിന്റെ വിവിധ ഭാഗങ്ങള്‍ എന്നിവയാണ് അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഖിലാഫത്തിന്റെ …

ജ്വാല ഇ മാഗസിന്റെ ഓണപ്പതിപ്പായ ആഗസ്റ്റ് ലക്കം പുറത്തിറങ്ങി

യുക്മ സാംസ്‌ക്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന സാഹിത്യ പ്രസിദ്ധീകരണം ജ്വാല ഇ മാഗസിന്റെ ഓണപ്പതിപ്പായ 2015 ഓഗസ്റ്റ് ലക്കം പുറത്തിറങ്ങി.യുകെ മലയാളികള്‍ക്കിടയില്‍ നിന്നുള്ളവരുടെ സാഹിത്യ സൃഷ്ട്ടികള്‍ ഉള്‍പ്പെടുത്തി എല്ലാ മാസവും പത്താം തീയതി ജ്വാല ഇ മാഗസിന്‍ ഓണ്‍ലൈനില്‍ പ്രസിദ്ധീകരിച്ചു വരുന്നു.