1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 11, 2015

സ്വന്തം ലേഖകന്‍: യുഎഇയില്‍ താമസ രേഖകളുടെ നിയമോപദേശത്തിന് ഇനിമുതല്‍ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍. താമസ രേഖകളുമായി ബന്ധപ്പെട്ട നിയമോപദേശം ഇനി മുതല്‍ ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സി( ദുബായ് എമിഗ്രേഷന്‍) ന്റെ സ്മാര്‍ട്ട് ആപ്ലിക്കേഷനില്‍ ലഭ്യമാക്കും.

രാജ്യത്തെ പൗരന്മാര്‍, താമസ വിസയുള്ളവര്‍, കമ്പനികള്‍, രാജ്യത്തിന് പുറത്തുള്ളവര്‍, സന്ദര്‍ശകര്‍ തുടങ്ങിയവര്‍ക്കെല്ലാം പുതിയ ആപ്ലിക്കേഷന്റെ സേവനം തേടാം. ആദ്യ ഘട്ടത്തില്‍ ഗ്യാരന്റി റീഫണ്ടുകള്‍, ഔട്ട് പാസ്, വിസ പുതുക്കല്‍, റദ്ദു ചെയ്യല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട കാര്യങ്ങളുടെ ലീഗല്‍ സര്‍വീസുകളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആവശ്യമുള്ള നിയമോപദേശങ്ങളുടെ അപേക്ഷ ഇതിലൂടെ താമസ കുടിയേറ്റ വകുപ്പിന്റെ നിയമകാര്യ വിഭാഗത്തിലേക്ക് സമര്‍പ്പിക്കാം. പേര്, വിലാസം, രാജ്യം, ജനനത്തിയതി, പാസ്‌പോര്‍ട്ട് നമ്പര്‍, മൊബൈല്‍ ലാന്‍ഡ് നമ്പറുകള്‍, ആവശ്യമുള്ള സേവനങ്ങളുടെ പേര്, ഇമെയില്‍ വിലാസം, രേഖകളുടെ പകര്‍പ്പുകള്‍ തുടങ്ങിയവയാണ് അപേക്ഷയില്‍ സമര്‍പ്പിക്കേണ്ടത്.

ഇംഗ്ലീഷിലും അറബിയിലും അപേക്ഷിക്കാം. തുടര്‍ന്ന് അപേക്ഷകന് ലഭിക്കുന്ന നിയമോപദേശ നമ്പറും ജനന ത്തിയതിയും നല്‍കി ആപ്പില്‍ സെര്‍ച്ച് ചെയ്താല്‍ സേവനം ലഭ്യമാക്കുന്ന രീതിയിലാണ് നടപടിക്രമങ്ങള്‍. എമിഗ്രേഷന്റെ സേവനങ്ങള്‍ക്കായി സര്‍വീസ് സെന്ററുകളെ സമീപിക്കാതെ തന്നെ പെതുജനങ്ങള്‍ക്ക് സമയവും പണവും അധ്വാനവും ലാഭിക്കാന്‍ ആപ്പ് സഹായിക്കും. ഗൂഗ്ലൂള്‍ പ്‌ളേ, ആപ്പിള്‍ സ്റ്റോര്‍ തുടങ്ങിയ വിവിധ ആപ്പ് സ്റ്റോറുകളില്‍ നിന്ന് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.