1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 8, 2023

സ്വന്തം ലേഖകൻ: സര്‍ക്കാരിന്റെ പുതിയ ശമ്പള വര്‍ദ്ധനവ് പ്രഖ്യാപനത്തെ തുടര്‍ന്ന് സ്കോട്ട് ലന്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ നടത്താനിരുന്ന സമരം പിന്‍വലിച്ചു. 2023 – 24 വര്‍ഷത്തേയ്ക്ക് 12.4 % ശമ്പള വര്‍ദ്ധനവാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന നിര്‍ദ്ദേശം. 2022 – 23 വര്‍ഷത്തില്‍ 4.5% ശമ്പള വര്‍ദ്ധനവ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുകൂടി പരിഗണിക്കുമ്പോള്‍ സ്കോട്ട് ലള്‍ഡിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് 17.5 % ശമ്പള വര്‍ദ്ധനവാണ് ലഭിക്കുന്നത്.

നേരത്തെ ജൂലൈ 12 നും 15 നും ഇടയില്‍ പണിമുടക്കാന്‍ ബിഎംഎ സ്കോട്ട് ലന്‍ഡ് തീരുമാനം എടുത്തിരുന്നു. സര്‍ക്കാര്‍ മുന്നോട്ടുവച്ച സേവന വേതന വര്‍ദ്ധനവില്‍ ഭാവി വര്‍ഷങ്ങളിലെ ശമ്പളം, ജോലി സ്ഥലങ്ങളിലെ ആധുനികവത്കരണം തുടങ്ങിയ മെച്ചപ്പെട്ട ജോലി സാഹചര്യങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. സര്‍ക്കാരിന്റെ പുതുക്കിയ ഓഫര്‍ അംഗീകരിക്കണമെന്ന് യൂണിയന്‍ അംഗങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു.

ശമ്പള വര്‍ദ്ധനവിന്റെ കാര്യത്തില്‍ സമവായത്തിലെത്താന്‍ ബിഎംഎ സ്കോട്ട് ലന്‍ഡ് വെള്ളിയാഴ്ച ആരോഗ്യ സെക്രട്ടറി മൈക്കല്‍ മാത്സനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സര്‍ക്കാര്‍ മുന്നോട്ട് വച്ചിരിക്കുന്ന പുതിയ വാഗ്ദാനം ശമ്പളത്തെയും തൊഴില്‍ സാഹചര്യങ്ങളെ കുറിച്ചും മാസങ്ങളായി നീണ്ടുനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്ക് അറുതി വരുത്തുമെന്നാണ് കരുതുന്നത്. ജൂനിയര്‍ ഡോക്ടര്‍മാര്‍ നേരത്തെ 23.5 % ശമ്പള വര്‍ദ്ധനവിനായാണ് സമരമുഖത്ത് ഇറങ്ങിയത്. സ്കോട്ട് ലന്‍ഡ് എന്‍എച്ച് എസിലെ ഡോക്ടര്‍മാരില്‍ 44 % ജൂനിയര്‍ ഡോക്ടര്‍മാരാണ്

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.