1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsHealth & Life StyleArts & LteratureImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 6, 2019

സ്വന്തം ലേഖകന്‍: വെള്ളിമൂങ്ങയ്ക്ക് ശേഷം ജിബു ജേക്കബ്, ബിജു മേനോന്‍, അജു വര്‍ഗീസ് കൂട്ടുകെട്ടില്‍ എത്തുന്ന ആദ്യരാത്രിയുടെ ടീസര്‍ പുറത്തിറങ്ങി.വെള്ളിമൂങ്ങ, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്.

ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് പങ്കുവച്ചിരിക്കുന്ന ടീസര്‍ വിവാഹ സദ്യയുടെ പശ്ചാത്തത്തിലുള്ള ചില രസികന്‍ നിമിഷങ്ങളാണ് പങ്കുവയ്ക്കുന്നത്. നര്‍മ്മത്തിന് പ്രാധാന്യം നല്‍കിയിട്ടുള്ള ഫാമിലി എന്റര്‍ടൈനാറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അവിയല്‍ ഇല്ലാതെ എന്ത് സദ്യ എന്ന ഡയലോഗോഡു കൂടി പുറത്തിറങ്ങിയ വീഡിയോയ്ക്ക് അവിയല്‍ ടീസര്‍ എന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കിയിരിക്കുന്ന പേര്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. കൂടതെ അജു വര്‍ഗീസ്, വിജയരാഘവന്‍, സര്‍ജാനോ ഖാലിദ്, അശ്വിന്‍, മനോജ് ഗിന്നസ്,ജയന്‍ ചേര്‍ത്തല, മാലാ പാര്‍വതി തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ക്വീന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ ഷാരീസ്, ജെബിന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും, തിരക്കഥയും, സംഭാഷണവും രചിച്ചിരിക്കുന്നത്.ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് ചിത്രം നിര്‍മിക്കുന്നത്.

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല