1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 23, 2015

സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിനെ കളിയാക്കിയ സൗദി നടന് വധഭീഷണി. എംബിസി എന്ന ചാനലില്‍ സെല്‍ഫി എന്ന ആക്ഷേപ ഹാസ്യ പരിപാടി അവതരിപ്പിക്കുന്ന നസ്സീര്‍ അല്‍ക്വസാബിക്ക് നേരെയാണ് ഭീഷണി. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ക്കെതിരെ ടെലിവിഷനിലൂടെ തമാശയില്‍ ഒളിപ്പിച്ചായിരുന്നു നസ്സീറിന്റെ രൂക്ഷവിമര്‍ശനം.

ദൈവമാണ് എന്റെ സംരക്ഷകന്‍. ഞാനൊരു കലാകാരനാണ്. നടനാണ്. സമൂഹത്തിന്റെ കപടതകള്‍ക്കെതിരെ ജീവന്‍ പണയംവെച്ചും പ്രതികരിക്കുക എന്നതാണ് ഒരു കലാകാരന്റെ ധര്‍മമെന്നും വധഭീഷണിയില്‍ കൂസാതെ അദ്ദേഹം പ്രതികരിചക്കുകയും ചെയ്തു.

ഐ.എസ്സിന്റെ കൊടുംക്രൂരതകള്‍ക്കെതിരെ ഇനിയും കലയെന്ന മാധ്യമത്തിലൂടെ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സൗദിയില്‍ ഏറെ ജനപ്രീതിയുള്ള ഹാസ്യ ടെലിവിഷന്‍ പരിപാടിയാണ് സെല്‍ഫി. സമകാലീന വിഷയങ്ങള്‍ തമാശയോടെ അവതരിപ്പിക്കുകയും ഒപ്പം രൂക്ഷമായ വിമര്‍ശനം നടത്തുകയും ചെയ്യുകയാണ് നസ്സീറിന്റെ രീതി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.