1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
ഖത്തർ ലോകകപ്പ്: വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് സുപ്രീം കമ്മിറ്റി
ഖത്തർ ലോകകപ്പ്: വ്യാജ തൊഴിൽ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് സുപ്രീം കമ്മിറ്റി
സ്വന്തം ലേഖകൻ: സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ തൊഴിൽ വാഗ്ദാനങ്ങൾക്കെതിരെ ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി. വ്യാജ വാഗ്ദാനങ്ങളിൽ വഞ്ചിതരാവരുതെന്ന് സുപ്രീം കമ്മിറ്റി അറിയിച്ചു. സുപ്രീം കമ്മിറ്റിയുമായി ബന്ധപ്പെച്ച തൊഴിൽ അവസരങ്ങളെല്ലാം ഔദ്യോഗിക വെബ്‌സൈറ്റ് വഴി പ്രസിദ്ധപ്പെടുത്തും. അത്തരം തൊഴിലുകളുടെ നടപടിക്രമങ്ങളെല്ലാം വെബ്‌സൈറ്റ് വഴി തന്നെയാണ് നടക്കുന്നതും. മറ്റു വെബ്‌സൈറ്റുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുന്ന …
യുഎഇയിൽ സർക്കാർ, സ്വകാ ര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു; പുതിയ നിയമങ്ങൾ അറിയാം
യുഎഇയിൽ സർക്കാർ, സ്വകാ ര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു; പുതിയ നിയമങ്ങൾ അറിയാം
സ്വന്തം ലേഖകൻ: യുഎഇയിൽ സർക്കാർ, സ്വകാര്യ തൊഴിൽ സംവിധാനങ്ങൾ ഏകീകരിക്കുന്നു. അവധി, അനുയോജ്യമായ ജോലി സമയം തിരഞ്ഞെടുക്കാനുള്ള അനുമതി, സേവനാന്ത ആനുകൂല്യം തുടങ്ങി സർക്കാർ, സ്വകാര്യ മേഖലയിലെ അന്തരം പരിമിതപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 2 മുതൽ നിയമം പ്രാബല്യത്തിൽ വരും. അനുയോജ്യമായ ജോലി സമയം, പാർട്ട് ടൈം …
യുഎഇയിൽ ബാങ്ക് ഗാരന്റി തുകയ്ക്കായി തദ്ബീർ കൈവിട്ടാൽ കോടതിയെ സമീപിക്കാം
യുഎഇയിൽ ബാങ്ക് ഗാരന്റി തുകയ്ക്കായി തദ്ബീർ  കൈവിട്ടാൽ കോടതിയെ സമീപിക്കാം
സ്വന്തം ലേഖകൻ: വീസ റദ്ദാക്കിയ ഗാർഹിക തൊഴിലാളികളുടെ പേരിലുള്ള ബാങ്ക് ഗാരന്റി തുക വീണ്ടെടുക്കാൻ റിക്രൂട്ടിങ്, പരിശീലന വിഭാഗമായ തദ്ബീർ സഹകരിച്ചില്ലെങ്കിൽ കോടതിയെ സമീപിക്കാമെന്ന് മാനവ വിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. ഇക്കാര്യത്തിൽ അന്തിമ തീരുമാനം കോടതിയുടേതാകും. തുക വീണ്ടെടുക്കുന്നതിൽ തദ്ബീർ വിമുഖത കാട്ടുകയും കാലതാമസം വരുത്തുകയും ചെയ്തുവെന്ന പരാതിയെ തുടർന്നാണ് വിശദീകരണം. തൊഴിൽ കരാർ അവസാനിപ്പിച്ച …
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം; യാത്രകൾ ഇനി സുഗമമാകും
ഇന്ത്യയുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരം; യാത്രകൾ ഇനി സുഗമമാകും
സ്വന്തം ലേഖകൻ: ഇന്ത്യയില്‍ നിന്നുള്ള വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റിന് 96 രാജ്യങ്ങളുടെ അംഗീകാരമുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. കോവിഡ് മൂലമുള്ള യാത്രാ നിയന്ത്രണങ്ങള്‍ മറികടക്കുന്നതിന് ഇന്ത്യ പരസ്പര ധാരണയിലെത്തിയതായി കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂഖ് മാണ്ഡവ്യ. കോവിഷീല്‍ഡ് വാക്‌സിനും ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ച മറ്റു വാക്‌സിനുകളും എടുത്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ഈ രാജ്യങ്ങള്‍ അംഗീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം …
കോവിഡ് കാലത്ത് എടുത്ത വിമാന ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ; വൗച്ചർ കിട്ടിയവർക്ക് നീട്ടാം
കോവിഡ് കാലത്ത് എടുത്ത വിമാന ടിക്കറ്റുകളുടെ കാലാവധി ഡിസംബര്‍ 31 വരെ; വൗച്ചർ കിട്ടിയവർക്ക് നീട്ടാം
സ്വന്തം ലേഖകൻ: കോവിഡ് കാലത്ത് റദ്ദാക്കിയ എയർഇന്ത്യ, എയർഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ യാത്രക്കാർക്കു പകരം നൽകിയ ടിക്കറ്റുകളുടെ കാലാവധി ഡിസംബർ 31ന് അവസാനിക്കും. യാത്ര ചെയ്യുന്ന കാലയളവിലെ ടിക്കറ്റ് തുകയുടെ വ്യത്യാസം നൽകണമെന്ന് മാത്രം. സമയപരിധി കഴിഞ്ഞാൽ ഈ ടിക്കറ്റുകൾ ഉപയോഗിച്ച് പിന്നീട് യാത്ര ചെയ്യാനാകില്ല. എന്നാൽ ട്രാവൽ വൗച്ചർ ലഭിച്ചവർ ആവശ്യപ്പെട്ടാൽ കാലാവധി നീട്ടി …
ഒമാനിൽ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി
ഒമാനിൽ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി
സ്വന്തം ലേഖകൻ: ഒമാനിൽ പത്തു വയസ്സിനു മുകളില്‍ പ്രായമുള്ള പ്രവാസി കുട്ടികള്‍ക്ക് റസിഡന്റ് കാര്‍ഡ് നിര്‍ബന്ധമാക്കി. ഇതോടൊപ്പം വിദേശികളുടെ റസിഡന്റ് കാലാവധി മൂന്നു വര്‍ഷമാക്കി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആന്‍ഡ് കസ്റ്റംസ് ലെഫ്. ജനറല്‍ ഹസ്സന്‍ ബിന്‍ മുഹ്സിന്‍ അല്‍ ശര്‍ഖി ഉത്തരവ് പുറപ്പെടുവിച്ചു. ഗസറ്റില്‍ പ്രസിദ്ധീകരിക്കുന്ന ദിവസം മുതല്‍ ഈ ഭേദഗതികള്‍ പ്രാബല്യത്തില്‍ …
സൗദിവത്കരിച്ച തൊഴിൽ ചെയ്തതിന് പിടിയിലാകുന്ന വർക്ക് ഇനി സൗദിയിലേക്ക് മടങ്ങി വരാനാകില്ല
സൗദിവത്കരിച്ച തൊഴിൽ ചെയ്തതിന് പിടിയിലാകുന്ന വർക്ക് ഇനി സൗദിയിലേക്ക് മടങ്ങി വരാനാകില്ല
സ്വന്തം ലേഖകൻ: സൗദിവത്കരിച്ച തൊഴിൽ ചെയ്തതിന് പിടിയിലാകുന്നവർക്ക് സൗദിയിലേക്ക് മടങ്ങി വരാനാകില്ലെന്ന് പാസ്പോർട്ട് വിഭാഗം. നാടുകടത്തിയ വിദേശികൾക്ക് ഹജ്ജിനും ഉംറക്കും വരുന്നതിന് തടസ്സമില്ല. ഒരു തൊഴിലാളിയുടെ ചോദ്യത്തിന് മറുപടിയായാണ് ജവാസാത്തിന്റെ മറുപടി. വിവിധ നിയമ ലംഘനങ്ങൾക്ക് പ്രവാസികളെ സൗദിയിൽ നിന്നും പിടികൂടാറുണ്ട്. ഇത്തരക്കാരെ നാടുകടത്തൽ കേന്ദ്രത്തിലേക്കയക്കും. ഇവിടെ നിന്നും എംബസികളുടെ സഹായത്തോടെ നടപടി ക്രമങ്ങൾ പൂർത്തിയാക്കി …
യുഎഇ നഴ്സിങ് മേഖലയിൽ വൻ സ്വദേശിവൽക്കരണ പദ്ധതി; മലയാളികൾക്ക് തിരിച്ചടിയാകും
യുഎഇ നഴ്സിങ് മേഖലയിൽ വൻ സ്വദേശിവൽക്കരണ പദ്ധതി; മലയാളികൾക്ക് തിരിച്ചടിയാകും
സ്വന്തം ലേഖകൻ: ഴ്സിങ് മേഖലയിൽ കൂടുതൽ സ്വദേശികളെ നിയമിക്കുന്നതടക്കമുള്ള സുപ്രധാന പദ്ധതികൾ യുഎഇ പ്രഖ്യാപിച്ചു. നഴ്സിങ്ങിൽ ഡിഗ്രി, ഡിപ്ലോമ കോഴ്സുകൾ തുടങ്ങാനും 5 വർഷത്തിനകം 10,000 പേർക്ക് സ്കോളർഷിപ്പുകൾ നൽകാനും തീരുമാനിച്ചു. നഴ്സിങ്, പ്രോഗ്രാമിങ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് 5 വർഷത്തേക്കു വേതനത്തിനു പുറമേ പ്രതിമാസം 5,000 ദിർഹം (ഏകദേശം ഒരു …
സൗദിയിലേക്കുള്ള എമിറേറ്റ്സ്, ഇത്തിഹാദ് സർവീസുകൾ ഇന്നു മുതൽ; ആഴ്ചയിൽ 24 സർവീസ്
സൗദിയിലേക്കുള്ള എമിറേറ്റ്സ്, ഇത്തിഹാദ് സർവീസുകൾ ഇന്നു മുതൽ; ആഴ്ചയിൽ 24 സർവീസ്
സ്വന്തം ലേഖകൻ: യാത്രാവിലക്ക് നീങ്ങിയതോടെ എമിറേറ്റ്സും ഇത്തിഹാദും ഇന്നുമുതൽ സൗദിയിലേക്ക് വിമാന സർവീസ് ആരംഭിക്കുന്നു. ദുബായിൽ നിന്ന് 24 പ്രതിവാര സർവീസുകൾ നടത്തുമെന്ന് എമിറേറ്റ്സ് അറിയിച്ചു. റിയാദ്, ജിദ്ദ, ദമാം എന്നിവിടങ്ങളിലേക്കു ദിവസവും മദീനയിലേക്ക് ആഴ്ചയിൽ മൂന്നും സർവീസുകൾ ഉണ്ടാകും. ഘട്ടംഘട്ടമായി സർവീസുകളുടെ എണ്ണം കൂട്ടുമെന്നും വ്യക്തമാക്കി. ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിലേക്കാണ് സർവീസ് നടത്തുകയെന്ന് …
യുഎഇയില്‍ ജോലി നഷ്ടപ്പെ ട്ടാലും ആറ് മാസം പിഴയില്ലാതെ കഴിയാം; വിസാ നിയമങ്ങളിൽ അഴിച്ചു പണി വരുന്നു
യുഎഇയില്‍ ജോലി നഷ്ടപ്പെ ട്ടാലും ആറ് മാസം പിഴയില്ലാതെ കഴിയാം; വിസാ നിയമങ്ങളിൽ അഴിച്ചു പണി വരുന്നു
സ്വന്തം ലേഖകൻ: ജോലി നഷ്ടമായവര്‍ക്ക് 6 മാസത്തോളം രാജ്യത്ത് പിഴകൂടാതെ താമസിക്കാന്‍ കഴിയുന്ന തരത്തില്‍ വിസാ പരിഷ്‌കാരങ്ങള്‍ക്കൊരുങ്ങി യുഎഇ. ജോലി നഷ്ടമായി വിസ ക്യാന്‍സല്‍ ചെയ്തവര്‍ക്ക് നിലവില്‍ ഒരുമാസം വരെ മാത്രമേ യുഎഇയില്‍ തുടരാനാകു. ഇതില്‍ മാറ്റം വരുത്തുമെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന. ജോലി നഷ്ടമായി മറ്റൊരു ജോലി നോക്കുന്നവര്‍ക്ക് …