1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ബെര്‍കിന്‍ഹെഡില്‍ മാര്‍ തോമശ്ലീഹായുടെയും വി. യൌസേപിതാവിന്റെയും വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഇന്ന്

ബെര്‍കിന്‍ഹെഡില്‍ മാര്‍ തോമശ്ലീഹായുടെയും വി. യൌസേപിതാവിന്റെയും വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഇന്ന്

ഇന്ത്യയില്‍നിന്നുള്ള 2100 ഭക്ഷ്യഉത്പന്നങ്ങള്‍ അമേരിക്ക തിരിച്ചയച്ചു

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കിയത് 2100 ഇന്ത്യന്‍ നിര്‍മ്മിത ഭക്ഷ്യ ഉത്പന്നങ്ങളാണ്. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് റെഗുലേറ്റര്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഈ ഉത്പന്നങ്ങള്‍ ഇനി അമേരിക്കയ്ക്ക് വേണ്ടെന്ന് തീരുമാനമെടുത്തത്.

‘റംസാന് വ്രതമെടുക്കാന്‍ അനുവദിക്കില്ല’; ലണ്ടനിലെ പ്രൈമറി സ്‌കൂള്‍ വിവാദത്തില്‍

'മുസ്ലീംഗങ്ങള്‍ക്ക് റംസാന്‍ പരമപ്രധാനമാണെന്ന ബോധ്യം സ്‌കൂളിനുണ്ട്. എന്നാല്‍, വിദഗ്ധാഭിപ്രായം തേടിയപ്പോള്‍ കുട്ടികള്‍ വൃതം അനുഷ്ഠിക്കണമെന്ന് ഇസ്ലാമിക നിയമത്തില്‍ പറയുന്നില്ല. അവര്‍ പ്രായപൂര്‍ത്തിയായ ശേഷം വ്രതമെടുത്താല്‍ മതിയെന്നാണ്

ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്

സ്വന്തം ലേഖകന്‍: ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങളാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്. ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങള്‍ തന്നെയാണന്നത് സംശയമില്ലാത്ത കാര്യമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് വ്യക്തമാക്കിയത്. ഇതിലാര്‍ക്കും സംശയം വേണ്ട. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്നും ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും ആരും മറക്കരുതെന്നും ഭാഗവത് പറഞ്ഞു. മധുരയില്‍ …

പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും, ഇന്ത്യയെ പേരെടുത്തു പറയാതെ പാക് സൈനിക മേധാവിയുടെ താക്കീത്

സ്വന്തം ലേഖകന്‍: പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തക്ക തിരിച്ചടി നല്‍കുമെന്ന് പാക് സൈനിക മേധാവി റഹീല്‍ ഷരീഫ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പേരെടുത്തു പറയാതെ നടത്തിയ താക്കീതില്‍ ഷരീഫ് ഉന്നം വച്ചത് അയല്‍ക്കാരെ തന്നെയാണ്. മറ്റു രാജ്യങ്ങളുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് പക്ഷേ തങ്ങളുടെ ദേശീയതയേയും രാജ്യതാത്പര്യത്തെയും പരമാധികാരത്തേയും അടിയറവ് വെച്ചുകൊണ്ടാകില്ലെന്നും സൈനിക മേധാവി …

തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി

സ്വന്തം ലേഖകന്‍: തന്നെ മോഹന്‍ലാലുമായി താരതമ്യം ചെയ്യരുതെന്ന് നടന്‍ നിവിന്‍ പോളി. പുതിയ ചിത്രമായ പ്രേമത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് ചില മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും നിവിന്‍ അടുത്ത സൂപ്പര്‍സ്റ്റാറാണെന്നും മോഹന്‍ലാലാണെന്നുമുള്ള ചര്‍ച്ചകള്‍ സജീവമായിരുന്നു. എന്നാല്‍ നൂറ് സിനിമകള്‍ ചെയ്താലും ലാലേട്ടന്റെ നിഴലിന്റെ അടുത്ത് പോലും എത്തില്ലെന്ന് ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നിവിന്‍ …

സൗദി എയര്‍ലൈന്‍സ് ചിറകു വിരിക്കുന്നു, കൂടുതല്‍ ആഭ്യന്തര സര്‍വീസുകള്‍

സ്വന്തം ലേഖകന്‍: ചിറകു വിരിച്ച് കൂടുതല്‍ ഉയരത്തില്‍ പറക്കാന്‍ ഒരുങ്ങുകയാണ് സൗദി എയര്‍ലൈന്‍സ്. യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് പരിഗണിച്ച് കൂടുതല്‍ ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണ് വിമാന കമ്പനി. വ്യോമയാന മേഖലയില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ അവസരം നല്‍കാനും തീരുമാനിച്ചിട്ടുണ്ട്. സൗദി എയര്‍ലൈന്‍സ് നിലവില്‍ പ്രതിദിനം 500 പറക്കലുകളാണ് നടത്തുന്നത്. പടിപടിയായി ഇത് …

കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, സിഐഎസ്എഫ് ഓഫീസര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്

സ്വന്തം ലേഖകന്‍: കരിപ്പൂര്‍ വിമാനത്താവള വെടിവപ്പ്, സിഐഎസ്എഫ് ഓഫീസര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ്. സിഐഎസ്എഫ് ഭടന്‍ വെടിയേറ്റു മരിച്ച സംഭവത്തില്‍ വെടിപൊട്ടിയ തോക്ക് കൈവശം വച്ചിരുന്ന സിഐഎസ്എഫ് ഇന്‍സ്‌പെക്ടര്‍ സീതാറാം ചൗധരിക്കെതിരെയാണ് നരഹത്യക്ക് കേസെടുത്തത്. ചൗധരിയെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. വെടിവപ്പിനെ തുടര്‍ന്നു വിമാനത്താവളത്തില്‍ കലാപം അഴിച്ചുവിട്ട 100 ഭടന്‍മാരെ അച്ചടക്ക നടപടിയുടെ ഭാഗമായി …

ഇന്ത്യയും പാക്കിസ്ഥാനും ഒരു പോലെ വേണ്ടപ്പെട്ടവരെന്ന് അമേരിക്ക

സ്വന്തം ലേഖകന്‍: ഇന്ത്യയും പാക്കിസ്ഥാനും ഒരു പോലെ വേണ്ടപ്പെട്ടവരെന്ന് അമേരിക്ക. മേഖലയില്‍ സമാധാനവും സുരക്ഷയും ഉറപ്പു വരുത്തുന്നതിന് സുദൃഢമായ ഇന്ത്യ, പാക്ക് ബന്ധം അനിവാര്യമാണെന്നും അമേരിക്ക വ്യക്തമാക്കി. അതുകൊണ്ടുതന്നെ ഇരു രാജ്യങ്ങളും അവര്‍ക്കിടയിലുള്ള പ്രശ്‌നങ്ങള്‍ രമ്യമായ രീതിയില്‍ പരിഹരിക്കാന്‍ ബോധപൂര്‍വമായ ശ്രമം നടത്തേണ്ടതുണ്ടെന്നും യുഎസ് അഭിപ്രായപ്പെട്ടു. മ്യാന്‍മറില്‍ ഇന്ത്യ അതിര്‍ത്തികടന്നു നടത്തിയ സൈനിക നടപടിയും തുടര്‍ന്നുണ്ടായ …

കോപ്പ അമേരിക്ക: ചാമ്പ്യന്മാരായ യുറാഗ്വായ് ജമൈക്കയെ കളി പഠിപ്പിച്ചു

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്പ്യന്മാരായ യുറാഗ്വായ് നവാഗതരായ ജമൈക്കയെ കളി പഠിപ്പിച്ചു. വിജയത്തുടക്കമിടാനെത്തിയ ചാമ്പ്യന്മാര്‍ക്കെതിരെ കൂടുതല്‍ ഗോളുകള്‍ വാങ്ങിക്കൂട്ടാതെ ജമൈക്കയെ രക്ഷപ്പെടുത്തിയത് യുറാഗ്വായ് മുന്നേറ്റ നിരയുടെ അലസത. കോപ്പ അമേരിക്കയിലേക്ക് ക്ഷണം ലഭിച്ച് ആദ്യ ടൂര്‍ണമെന്റിനെത്തിയ ജമൈക്കയെ ഏകപക്ഷീയമായ ഒരു ഗോളിനാണ് യുറഗ്വായ് മറികടന്നത്. കളിയുടെ അമ്പത്തി രണ്ടാം മിനിറ്റില്‍ …