1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ മലയാളത്തില്‍ എഴുതാം

സ്വന്തം ലേഖകന്‍: ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ മലയാളത്തില്‍ എഴുതാം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ക്ലാസുകളും പരീക്ഷയും മലയാളത്തില്‍കൂടി ലഭ്യമാക്കാന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തീരുമാനിച്ചു. സെപ്റ്റംബര്‍ മുതലാണ് മലയാളം ലഭ്യമാവുക. മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളാണ് ആര്‍ടിഎ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളും പത്താന്‍ ഭാഷയായ പഷ്‌തോയിലും …

യുകെയിലെ വാട്ടര്‍പാര്‍ക്കില്‍ ബിക്കിനികള്‍ക്ക് വിലക്ക്

യുകെയിലെ വാട്ടര്‍പാര്‍ക്കില്‍ ബിക്കിനികള്‍ക്ക് വിലക്ക്. അതിന് പകരം ഇസ്ലാമിക് രീതിയില്‍ ശരീരം മൂടി വരാനാണ് സന്ദര്‍ശകര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

17 വയസ്സുകാരന്‍ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍

ബൈജിക്ക് കിഴക്കു വശത്തുള്ള എണ്ണ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുള്ള സുരക്ഷാ സേനയുടെ താവളം ആക്രമിച്ച നാല് ചാവേറുകളില്‍ ഒരാള്‍ ബ്രിട്ടീഷുകാരനായ തല്ഹാ അസ്മാല്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഒരു ഹോളിവുഡ് നായകന്റെ വീരചരിതം പോലെ അജിത് ഡോവലിന്റെ ജീവിത കഥ: സോഷ്യല്‍ മീഡിയകളില്‍ താരമായി ഡോവല്‍.

                                1971 ലെ തലശ്ശേരി കലാപം അടിച്ചമര്‍ത്താന്‍ കെ കരുണാകരന്‍ ഏറെ വിശ്വസിച്ച് അയച്ച എ എസ്പി ഇന്ന്ഇന്ത്യയുടെദേശീയസുരക്ഷഉപദേഷ്ട്ടാവാണ്.നരേന്ദ്ര മോഡിയുടെ ഏറ്റവും നല്ല കണ്ടു പിടുത്തങ്ങളില്‍ ഒന്നായി വിദേശ മാധ്യമങ്ങള്‍ അടക്കം അന്ഗീകരിക്കുന്ന ഈ പോലിസ് ഓഫീസറുടെ …

ബ്രിട്ടണ്‍ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ ലളിത് മോഡിക്ക് സഹായം; സുഷമാ സ്വരാജ് വിവാദത്തില്‍

ലളിത് മോഡിയുടെ ക്യാന്‍സര്‍ രോഗിയായ ഭാര്യയുടെ ചികിത്സാര്‍ത്ഥം മാനുഷിക പരിഗണന നല്‍കിയാണ് സഹായങ്ങള്‍ ചെയ്തുകൊടുത്തതെന്നാണ് സുഷ്മാ സ്വരാജിന്റെ വിശദീകരണം. ഈ വിശദീകരണം ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് എന്നിവര്‍ അംഗീകരിച്ചു.

ബെര്‍കിന്‍ഹെഡില്‍ മാര്‍ തോമശ്ലീഹായുടെയും വി. യൌസേപിതാവിന്റെയും വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഇന്ന്

ബെര്‍കിന്‍ഹെഡില്‍ മാര്‍ തോമശ്ലീഹായുടെയും വി. യൌസേപിതാവിന്റെയും വി.അല്‍ഫോന്‍സാമ്മയുടെയും സംയുക്ത തിരുനാള്‍ ഇന്ന്

ഇന്ത്യയില്‍നിന്നുള്ള 2100 ഭക്ഷ്യഉത്പന്നങ്ങള്‍ അമേരിക്ക തിരിച്ചയച്ചു

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമേരിക്ക മടക്കിയത് 2100 ഇന്ത്യന്‍ നിര്‍മ്മിത ഭക്ഷ്യ ഉത്പന്നങ്ങളാണ്. അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് റെഗുലേറ്റര്‍ നടത്തിയ പഠനത്തെ തുടര്‍ന്നാണ് ഈ ഉത്പന്നങ്ങള്‍ ഇനി അമേരിക്കയ്ക്ക് വേണ്ടെന്ന് തീരുമാനമെടുത്തത്.

‘റംസാന് വ്രതമെടുക്കാന്‍ അനുവദിക്കില്ല’; ലണ്ടനിലെ പ്രൈമറി സ്‌കൂള്‍ വിവാദത്തില്‍

'മുസ്ലീംഗങ്ങള്‍ക്ക് റംസാന്‍ പരമപ്രധാനമാണെന്ന ബോധ്യം സ്‌കൂളിനുണ്ട്. എന്നാല്‍, വിദഗ്ധാഭിപ്രായം തേടിയപ്പോള്‍ കുട്ടികള്‍ വൃതം അനുഷ്ഠിക്കണമെന്ന് ഇസ്ലാമിക നിയമത്തില്‍ പറയുന്നില്ല. അവര്‍ പ്രായപൂര്‍ത്തിയായ ശേഷം വ്രതമെടുത്താല്‍ മതിയെന്നാണ്

ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്

സ്വന്തം ലേഖകന്‍: ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങളാണെന്ന അവകാശ വാദവുമായി ആര്‍എസ്എസ് രംഗത്ത്. ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രങ്ങള്‍ തന്നെയാണന്നത് സംശയമില്ലാത്ത കാര്യമാണെന്ന് ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവതാണ് വ്യക്തമാക്കിയത്. ഇതിലാര്‍ക്കും സംശയം വേണ്ട. ഇന്ത്യന്‍ ഉപഭൂഖണ്ഡം മുഴുവന്‍ ഹിന്ദു രാഷ്ട്രമാണെന്നും ബംഗ്ലാദേശും പാകിസ്ഥാനും ഹിന്ദു രാഷ്ട്രത്തിന്റെ ഭാഗമാണെന്നും ആരും മറക്കരുതെന്നും ഭാഗവത് പറഞ്ഞു. മധുരയില്‍ …

പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കും, ഇന്ത്യയെ പേരെടുത്തു പറയാതെ പാക് സൈനിക മേധാവിയുടെ താക്കീത്

സ്വന്തം ലേഖകന്‍: പാക്കിസ്ഥാനെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്ക് തക്ക തിരിച്ചടി നല്‍കുമെന്ന് പാക് സൈനിക മേധാവി റഹീല്‍ ഷരീഫ് പ്രഖ്യാപിച്ചു. ഇന്ത്യയുടെ പേരെടുത്തു പറയാതെ നടത്തിയ താക്കീതില്‍ ഷരീഫ് ഉന്നം വച്ചത് അയല്‍ക്കാരെ തന്നെയാണ്. മറ്റു രാജ്യങ്ങളുമായി സഹകരിക്കാന്‍ പാക്കിസ്ഥാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. അത് പക്ഷേ തങ്ങളുടെ ദേശീയതയേയും രാജ്യതാത്പര്യത്തെയും പരമാധികാരത്തേയും അടിയറവ് വെച്ചുകൊണ്ടാകില്ലെന്നും സൈനിക മേധാവി …