1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015

സ്വന്തം ലേഖകന്‍: ദുബായില്‍ ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് ഇനി മുതല്‍ മലയാളത്തില്‍ എഴുതാം. ഡ്രൈവിങ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള ക്ലാസുകളും പരീക്ഷയും മലയാളത്തില്‍കൂടി ലഭ്യമാക്കാന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി(ആര്‍ടിഎ) തീരുമാനിച്ചു. സെപ്റ്റംബര്‍ മുതലാണ് മലയാളം ലഭ്യമാവുക.

മലയാളം ഉള്‍പ്പെടെ ഏഴ് ഭാഷകളാണ് ആര്‍ടിഎ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ ഇംഗ്ലീഷ്, അറബിക്, ഉറുദു ഭാഷകളും പത്താന്‍ ഭാഷയായ പഷ്‌തോയിലും ഓഡിയോ ക്ലാസികള്‍ ലഭ്യമാണ്.

ചൈനീസ്, റഷ്യന്‍, ഹിന്ദി, ബംഗാളി, തമിഴ് എന്നീ ഭാഷകള്‍കൂടി പുതിയതായി ചേര്‍ക്കുന്ന ഭാഷകളില്‍ മലയാളത്തിനൊപ്പമുണ്ട്. ഡ്രൈവിങ് ടെസ്റ്റിന്റെ ഭാഗമായുള്ള കംപ്യൂട്ടര്‍ വഴിയുള്ള 30 മിനിറ്റ് പരിജ്ഞാന പരീക്ഷയ്ക്ക് ചോദ്യങ്ങള്‍ മലയാളത്തില്‍ ലഭിക്കുമെന്നു മാത്രമല്ല, മലയാളത്തില്‍ ഹെഡ് ഫോണിലൂടെ ഓഡിയോയും ലഭ്യമാകും. മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യമാണ് പരീക്ഷയിലുള്ളത്. ഡ്രൈവിങ് പരിശീലനത്തിന് അപേക്ഷ നല്‍കുമ്പോള്‍ ഭാഷ തിരഞ്ഞെടുക്കാം.

പുതിയതായി അനുവദിച്ച ഭാഷകളില്‍ സെപ്റ്റംബര്‍ മുതല്‍ പരീക്ഷയെഴുതാമെങ്കിലും ചില ഡ്രൈവിങ് സ്‌കൂളുകളില്‍ ക്ലാസുകള്‍ ആദ്യം ഈ ഭാഷകളില്‍ ലഭ്യമായിരിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. സര്‍ക്കാര്‍ അംഗീകൃത ആറ് ഡ്രൈവിങ് സ്‌കൂളുകളാണ് ദുബായിലുള്ളത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.