1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

കോപ്പ അമേരിക്ക: മെക്‌സിക്കോയെ ബൊളീവിയ സമനിലയില്‍ കുടുക്കി

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ മെക്‌സിക്കോയെ ബൊളീവിയ സമനിലയില്‍ കുടുക്കി. വിജയം ഉറപ്പിച്ച് കളത്തിലിറങ്ങിയ മെക്‌സിക്കോ സമനില കെണിയില്‍ കുടുങ്ങിയത് ഇനിയുള്ള അവരുടെ മത്സരങ്ങള്‍ കടുപ്പമുള്ളതാക്കും. വിരസമായ മത്സരത്തില്‍ നേരിയ മുന്‍തൂക്കം മെക്‌സിക്കോ നേടിയെങ്കിലും അവസരങ്ങള്‍ ഗോളാക്കുന്നതില്‍ മെസക്‌സിക്കന്‍ മുന്നേറ്റ നിര സമ്പൂര്‍ണ പരാജയമായി. ഗോളെന്നുറപ്പിച്ച എട്ടോളം അവസരങ്ങളാണ് മെക്‌സിക്കന്‍ കളിക്കാര്‍ തുലച്ചു കളഞ്ഞത്. …

കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ വിമതരും യുക്രൈന്‍ സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം, വെടിനിര്‍ത്തല്‍ വെറുതെയായി

സ്വന്തം ലേഖകന്‍: വെടിനിര്‍ത്തല്‍ കരാര്‍ കാറ്റില്‍ പറത്തി കിഴക്കന്‍ യുക്രൈനില്‍ റഷ്യന്‍ വിമതരും യുക്രൈന്‍ സൈന്യവും തമ്മില്‍ പൊരിഞ്ഞ പോരാട്ടം. ഡൊണ്‍ടെസ്‌ക് വിമാനത്താവളത്തില്‍ റഷ്യന്‍ വിമതരും യുക്രൈന്‍ സൈന്യവും മുഖമുഖം ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് മാസത്തെ വെടിനിര്‍ത്തല്‍ കരാറിന്റെ കാലാവധി അവസാനിക്കും മുമ്പാണ് ഏറ്റുമുട്ടല്‍ രൂക്ഷമായത്. എയര്‍പോര്‍ട്ട് ടെര്‍മിനലില്‍ നിന്നും നൂറ് മീറ്റര്‍ അകലെ …

മനുഷ്യക്കടത്തുകാര്‍ക്ക് കൈക്കൂലി നല്‍കി ഓസ്‌ട്രേലിയ അഭയാര്‍ത്ഥികളുടെ ബോട്ട് മടക്കി അയച്ചെന്ന് റിപ്പോര്‍ട്ട്

ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള ആറ് മനുഷ്യക്കടത്തുകാര്‍ക്കാണ് ഓസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളോടെ കോസ്റ്റ് ഗാര്‍ഡ് പണം നല്‍കിയത്.

മഴ വില്ലനായി; സന്ദര്‍ശകര്‍ക്ക് മുന്നില്‍ ഇംഗ്ലണ്ട് മുട്ടുമടക്കി

മഴ വില്ലനായ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ന്യൂസിലന്‍ഡിന് തകര്‍പ്പന്‍ ജയം. ഇംഗ്ലീഷ് മണ്ണില്‍ ഒരു ടീം പടുത്തുയര്‍ത്തുന്ന ഏറ്റവും വലിയ സ്‌കോര്‍ നേടിയ ന്യൂസിലന്‍ഡ് ചരിത്രം സൃഷ്ടിച്ചു. 399 എന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടരുകയായിരുന്ന ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ക്ക് മഴ വില്ലനായി.

ഫാസ്റ്റ് ഫുഡ് കാന്‍സറിലേക്കും പൊണ്ണത്തടിയിലേക്കും ഉള്ള എളുപ്പ വഴിയെന്ന് പഠനം

സ്വന്തം ലേഖകന്‍: ഫാസ്റ്റ് ഫുഡ് കാന്‍സറിലേക്കും പൊണ്ണത്തടിയിലേക്കുമുള്ള എളുപ്പ വഴിയെന്ന് പഠനം. അനുദിനം പടരുന്ന ഫാസ്റ്റ് ഫുഡ് സംസ്‌ക്കാരം ചെറുപ്പക്കാരില്‍ പൊണ്ണത്തടിക്കും കാന്‍സറിനുമുള്ള കാരണങ്ങളില്‍ ഒന്നാമതാണെന്ന് സമീപകാലത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. വിവിധ രുചികള്‍ക്കായി രാസവസ്തുക്കള്‍ ചേര്‍ത്ത ഭക്ഷണത്തിന്റെ സ്ഥിരമായ ഉപയോഗമാണ് വില്ലനാകുന്നത്. ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങളിലെ പരിശോധനയാകട്ടെ ഒട്ടും ഫലപ്രദമല്ലതാനും. ഷവര്‍മ്മയും ഏറെ നേരം വച്ചിരുന്നാല്‍ …

സൗദി സേനയുടെ വ്യോമാക്രമണത്തില്‍ യെമനിലെ പുരാതന പള്ളി തകര്‍ന്നു, 5 മരണം

സ്വന്തം ലേഖകന്‍: സൗദി അറേബ്യയും സഖ്യ സേനയും യെമനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ പുരാതനമായ പള്ളി തകര്‍ന്നു. ലോക പൈതൃക കേന്ദ്രമായി യുനെസ്‌കോ പ്രഖ്യാപിച്ചിട്ടുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് തകര്‍ന്നത്. ആക്രണത്തില്‍ കൊല്ലപ്പെട്ട 5 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. ഇത് രണ്ടാം തവണയാണ് ഇസ്ലാമിക പൈതൃക കേന്ദ്രം സൗദി സഖ്യ സേനയുടെ ആക്രമണത്തിന് ഇരയാകുന്നത്. മാര്‍ച്ച് മാസം …

മ്യാന്മര്‍ ഓപ്പറേഷനു ശേഷം ഇന്ത്യന്‍ സൈന്യം ബംഗ്ലാദേശിനെ നോട്ടമിടുന്നു, ലക്ഷ്യം വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികള്‍

സ്വന്തം ലേഖകന്‍: രാജ്യാന്തര അതിര്‍ത്തി കടന്ന് നടത്തിയ മ്യാന്‍മര്‍ ഭീകരവേട്ടക്കു ശേഷം ഇന്ത്യന്‍ സൈന്യം ബംഗ്ലദേശിനെ നോട്ടമിടുന്നതായി സൂചന. ബംഗ്ലാദേശ് അതിര്‍ത്തിയോട് ചേര്‍ന്ന് തമ്പടിച്ചിട്ടുള്ള വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദികളെ പുകച്ച് പുറത്തുചാടിക്കുകയെന്നതാണ് ലക്ഷ്യം. നേരത്തെ ബംഗ്ലദേശിന്റെ വിവിധ ഭാഗങ്ങളില്‍ തമ്പടിച്ചിരിക്കുന്ന തീവ്രവാദികളെ കുറിച്ച് ഇന്ത്യന്‍ അതിര്‍ത്തി രക്ഷാ സേന (ബിഎസ്എഫ്) ബംഗ്ലാദേശിന് വിവരങ്ങള്‍ കൈമാറിയിരുന്നു. …

സെര്‍ച്ച് ചെയ്യുമ്പോള്‍ ഇഷ്ടമില്ലാത്തതോ മറക്കാനാന്‍ ആഗ്രഹിക്കുന്നതോ ആയ ഫലങ്ങള്‍ കാണിച്ചാല്‍ ഗൂഗിളിനെതിരെ നടപടിയെടുക്കാം

സ്വന്തം ലേഖകന്‍: സൂര്യനു കീഴിലുള്ള എന്തും ഗൂഗിള്‍ ചെയ്തു കണ്ടുപിടിക്കാവുന്ന കാലമാണല്ലോ. എന്നാല്‍ എന്തും തെരഞ്ഞുപിടിക്കാമെന്ന് ഗൂഗിളിന്റെ ആത്മവിശ്വാസം തന്നെ തിരിഞ്ഞുകടിക്കുന്ന ലക്ഷണമാണ് യൂറോപ്പില്‍. ഒരാളുടെ പേരില്‍ സെര്‍ച്ച ചെയ്യുമ്പോള്‍ അയാള്‍ മറക്കാനാഗ്രഹിക്കുന്നതും ഇഷ്ടമില്ലാത്തതുമായ വിവരങ്ങളാണ് സെര്‍ച്ച് ഫലങ്ങളില്‍ വരുന്നതെങ്കില്‍ ഗൂഗിള്‍ അതിന് സമാധാനം പറയണമെന്നാണ് ഫ്രഞ്ച് വിവര സംരക്ഷണ സമിതിയായ സിഎന്‍ഐഎല്‍ ഉത്തരവിറക്കി. കഴിഞ്ഞ …

ബിഹാര്‍ കോപ്പിയടിയുടെ ലോക തലസ്ഥാനം, ബിരുദ വിദ്യാര്‍ഥികള്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്ത്

സ്വന്തം ലേഖകന്‍: ബിഹാര്‍ കോപ്പിയടിയുടെ ലോക തലസ്ഥാനമാകുന്നു. ബിരുദ വിദ്യാര്‍ഥികള്‍ പുസ്തകം നോക്കി പരീക്ഷ എഴുതുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നു. പത്താം ക്ലാസ് പരീക്ഷയിലെ കൂട്ട കോപ്പിയടി വിവാദം കെട്ടടങ്ങും മുന്നെയാണ് പുതിയ കോപ്പിയടി വിവാദം. ബിഹാര്‍ സമസ്തിപൂര്‍ വനിതാ കോളജിലെ ബിഎസ്‌സി മൂന്നാം വര്‍ഷ വിദ്യാര്‍ഥികളാണ് കൂട്ട കോപ്പിയടി നടത്തിയത്. പുസ്തകങ്ങള്‍ നിരത്തിവച്ച് കോപ്പിയടിക്കുന്നത് …

ബിന്‍ ലാദനെ വധിക്കാന്‍ അമേരിക്കക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് സന്നദ്ധ സംഘടനയെ പാകിസ്ഥാന്‍ പുറത്താക്കി

സ്വന്തം ലേഖകന്‍: അമേരിക്കക്കുവേണ്ടി ചാരപ്രവര്‍ത്തനം നടത്തി എന്നാരോപിച്ച് സന്നദ്ധ സംഘടനയെ പാകിസ്ഥാന്‍ പുറത്താക്കി. മൂന്നര പതിറ്റാണ്ടായി പാകിസ്ഥാനില്‍ പ്രവര്‍ത്തിച്ചു വരുന്ന സേവ് ദ് ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടനയുടെ ഓഫിസാണ് സിഐഎയുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പൂട്ടി മുദ്രവച്ചത്. സംഘടനാ പ്രവര്‍ത്തകര്‍ക്ക് രാജ്യം വിടാന്‍ 15 ദിവസത്തെ സമയവും നല്‍കിയിട്ടുണ്ട്. അല്‍ഖായിദ തലവന്‍ ഉസാമ ബിന്‍ ലാദന്റെ …