1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

നേപ്പാള്‍ ദുരന്തം എവറസ്റ്റിന് സ്ഥാനചലനമുണ്ടാക്കിയെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കിടെ തെക്കു കിഴക്കേ ദിശയിലേക്ക് 40 സെന്റീമീറ്ററോളം എവറസ്റ്റ് നീങ്ങിയിട്ടുണ്ട്.

ലണ്ടനിലെ ഗേള്‍സ് സ്‌കൂളില്‍ ഷോര്‍ട്ട്‌സ് സ്‌കേര്‍ട്ടിന് വിലക്ക്

മാന്യമായ രീതിയിലുള്ള വസ്ത്രം ധരിക്കണമെന്നും മെയ്ക്ക്അപ്പ് കുറയ്ക്കണമെന്നുമാണഅ കുട്ടികളോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് ഊര്‍ജവും ആത്മവിശ്വാസവും ലഭിക്കാനും പെരുമാറ്റ ഗുണം വര്‍ധിപ്പിക്കാനും ഇത് സഹായിക്കുമെന്നാണ് പ്രധാനാധ്യാപിക റോസി ഹാര്‍ഡിയുടെ വിശദീകരണം.

മാഗി നൂഡില്‍സ് നിരോധനം കാരണം ജോലി പോയ നെസ്‌ലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു

സ്വന്തം ലേഖകന്‍: മാഗി നൂഡില്‍സ് നിരോധനം കാരണം ജോലി പോയ നെസ്‌ലെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്തു. ഉത്തരാഖണ്ഡിലുള്ള രുദ്രാപൂര്‍ ഇന്‍ഡസ്ട്രിയല്‍ മേഖലയിലെ നെസ്!ലെ ഫാക്ടറിയില്‍ ജീവനക്കാരനായ ലാല്‍ത പ്രസാദാണ് ആത്മഹത്യ ചെയ്തത്. അനുവദനീയമായ തോതിനേക്കാള്‍ അധികം രാസപദാര്‍ഥങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് രാജ്യമൊട്ടാകെ മാഗി നൂഡില്‍സ് നിരോധിച്ചത്. തുടര്‍ന്ന് ഉത്തരാഖണ്ഡിലെ നെസ്‌ലെ ഫാക്ടറിയില്‍ നിന്ന് 1,100 ഓളം …

അഭയാര്‍ഥി പ്രശ്‌നം, ലോകരാജ്യങ്ങള്‍ക്ക് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ രൂക്ഷ വിമര്‍ശനം

സ്വന്തം ലേഖകന്‍: അഭയാര്‍ഥി പ്രശ്‌നത്തില്‍ മൗനം തുടരുന്ന ലോകരാജ്യങ്ങള്‍ക്ക് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ രൂക്ഷ വിമര്‍ശനം. ലോകരാജ്യങ്ങള്‍ ദശലക്ഷകണക്കിന് അഭയാര്‍ഥികളെ ദുര്‍ഘടമായ അവസ്ഥയില്‍ ഉപേക്ഷിച്ചതായാണ് അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനസ്റ്റി ഇന്റര്‍നാഷണലിന്റ് ആരോപണം. അഭയാര്‍ഥികളുടെ പ്രതിസന്ധി പരിഹരിക്കാന്‍ തങ്ങളോടൊപ്പം സഹകരിക്കാനും ലോകരാജ്യങ്ങളോട് ആംനസ്റ്റി ആവശ്യപ്പെട്ടു. ആന്‍ഡമാനില്‍ നിന്നും മെഡിറ്റേറേനിയനിന്‍ നിന്നും പുറപ്പെട്ട അഭയാര്‍ഥികള്‍ ഒരുപോലെ സുരക്ഷിതമായ ഒരു …

ലണ്ടനിലെ ശരാശരി വീട് വാടക 1500 പൗണ്ടിലെത്തി

ലണ്ടന്‍ നഗരത്തിലെ ഒരു ശരാശരി വീടിന്റെയോ ഫഌറ്റിന്റെയോ വാടക 1500 പൗണ്ടായി ഉയര്‍ന്നെന്ന് സര്‍വെ. ഹോംലെറ്റ് നടത്തിയ സര്‍വെയില്‍ പറയുന്നത് രാജ്യത്താകെ താമസ സ്ഥലങ്ങളുടെ വാടക 12.5 ശതമാനം വര്‍ദ്ധിച്ചുവെന്നാണ്. ലണ്ടന് പുറത്തുള്ള സ്ഥലങ്ങളില്‍ 751 പൗണ്ട് വരെ വാടകയുണ്ട്.

വാഗണ്‍ ട്രാജഡി സിനിമയാക്കാന്‍ നടന്‍ ജോയ് മാത്യു

സ്വന്തം ലേഖകന്‍: മലബാറിന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ചോര പുരണ്ട അധ്യായമായ വാഗണ്‍ ട്രാജഡി ഇനി വെള്ളിത്തിരയില്‍ കാണാം. ചരിത്ര പ്രസിദ്ധമായ ആ കൊളോണിയല്‍ വിരുദ്ധ പോരാട്ടം സിനിമയാക്കാനുള്ള ഒരുക്കത്തിലാണ് പ്രമുഖ സംവിധായകനും നടനുമായ ജോയ് മാത്യു. ഇതുമായി ബന്ധപ്പെട്ട പ്രാഥമിക ജോലികള്‍ ആരംഭിച്ചു കഴിഞ്ഞതായി ജോയ് മാത്യു ദുബൈയില്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ …

കൊളംബിയന്‍ ഗറില്ലാ പോരാളി തലവനെ സൈന്യം വധിച്ചു, പുറകില്‍ അമേരിക്കന്‍ കരങ്ങളെന്ന് ആരോപണം

സ്വന്തം ലേഖകന്‍: കൊളംബിയന്‍ ഗറില്ലാ പോരാളി തലവനെ സൈന്യം വധിച്ചു, പുറകില്‍ അമേരിക്കന്‍ കരങ്ങളെന്ന് ആരോപണം. കൊളംബിയയിലെ പ്രധാന ഗറില്ലാ പോരാളി തലവനായ നോം ഗുവേരയെയാണ് കൊളംബിയന്‍ സൈന്യം കൊലപ്പെടുത്തിയത്. നാഷണല്‍ ലിബറേഷന്‍ ആര്‍മിയുടെ തലവനാണ് കൊല്ലപ്പെട്ട നോം. കൊളംബിയന്‍ ഭരണകൂടത്തിനെതിരെ സന്ധിയില്ലാത്ത ഗറില്ലാ പോരാട്ടം നടത്തുന്ന വിഭാഗമാണ് നാഷണല്‍ ലിബറേഷന്‍ ആര്‍മി. സര്‍കാരിനെതിരെ പൊരുതുന്ന …

കാമറൂണ്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി; മെയ് അഞ്ചിന് റെഫറണ്ടം നടക്കില്ല

സ്‌കോട്ട്‌ലന്‍ഡ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇയു റെഫറണ്ടവും നടത്തണമെന്നായിരുന്നു കാമറൂണ്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കാമറൂണ്‍ തീരുമാനം മാറ്റിയത്.

ജീവനക്കാര്‍ക്ക് റമദാന്‍ ഇളവുകള്‍ നല്‍കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം

സ്വന്തം ലേഖകന്‍: ജീവനക്കാര്‍ക്ക് റമദാന്‍ ഇളവുകള്‍ നല്‍കാത്ത കമ്പനികള്‍ക്കെതിരെ കര്‍ശന നടപടിയുമായി ഒമാന്‍ തൊഴില്‍ മന്ത്രാലയം. റമദാന്‍ കാലത്ത് ജീവനക്കാര്‍ക്ക് ജോലി സമയത്തില്‍ പ്രഖ്യാപിച്ച ഇളവ് നല്‍കാന്‍ തയാറല്ലാത്ത സ്ഥാപനങ്ങളെയാണ് തൊഴില്‍ മന്ത്രാലയം നോട്ടമിടുന്നത്. റമദാന്‍ കാലത്ത് ജീവനക്കാരെ ആറ് മണിക്കൂറിലേറെ ജോലി ചെയ്യിപ്പിക്കരുത് എന്നാണ് ഒമാനിലെ നിയമം. റമദാനില്‍ വ്രതം അനുഷ്ഠിക്കുന്നവരുടെ സൗകര്യം പരിഗണിച്ച് …

തുര്‍ക്കിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തൂക്കു മുന്നണി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം

സ്വന്തം ലേഖകന്‍: തുര്‍ക്കിയില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തൂക്കു മുന്നണി സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം. തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയ എകെ പാര്‍ട്ടിക്ക് കേവല ഭൂരിപക്ഷമില്ലാത്തതിനാല്‍ ഇതുവരേയും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ചേര്‍ന്ന് തൂക്കു മുന്നണി സര്‍ക്കാരിന് രൂപം നല്‍കാനുള്ള നീക്കം നടക്കുന്നത്. തനിച്ച് ഭൂരിപക്ഷം നേടാനാകാത്തതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികളില്‍ ആരെയെങ്കിലും കൂടെ …