1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds

ഒരേ റാങ്കില്‍ വിരമിക്കുന്ന സൈനികര്‍ക്ക് തുല്യ പെന്‍ഷന്‍ ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു

സ്വന്തം ലേഖകന്‍: ഒരേ റാങ്കില്‍ വിരമിക്കുന്ന സൈനികര്‍ക്ക് തുല്യ പെന്‍ഷന്‍ ആവശ്യപ്പെട്ട് വിമുക്ത ഭടന്മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. പദ്ധതി നടപ്പാക്കുന്നതുവരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ റിലേ നിരാഹാര സമരം തുടരുമെന്നു വിമുക്ത ഭടന്മാരുടെ സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. അതേസമയം പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകാലത്ത് വിമുക്ത ഭടന്മാര്‍ക്കു നല്‍കിയ ഉറപ്പ് പാലിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയാറാകണമെന്നു …

എലിസബത്ത് രാജ്ഞിയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും തമ്മിലുള്ള ബന്ധത്തെ കുറച്ച് പുതിയ വെളിപ്പെടുത്തല്‍

സ്വന്തം ലേഖകന്‍: എലിസബത്ത് രാജ്ഞിയും മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറും തമ്മിലുള്ള ബന്ധത്തെ കുറച്ച് പുതിയ വെളിപ്പെടുത്തല്‍. എലിസബത്ത് രാജ്ഞിയും അക്കാലത്ത് ബ്രിട്ടിഷ് പ്രധാനമന്ത്രി പദം അലങ്കരിച്ചിരുന്ന മാര്‍ഗരറ്റ് താച്ചറും തമ്മില്‍ കടുത്ത അകല്‍ച്ചയിലായിരുന്നു എന്ന് വെളിപ്പെടുത്തുന്ന പുസ്തകം പുറത്തിറങ്ങി. ടെലിവിഷന്‍ ഡോക്യുമെന്ററി നിര്‍മാതാവ് ഡീന്‍ പാമറാണ് ബ്രിട്ടനിലെ ഏറ്റവും കരുത്തരായ രണ്ടു സ്ത്രീകള്‍ …

കോപ്പ അമേരിക്ക, ഇക്വഡോറിന് ബൊളീവിയന്‍ ഷോക്ക്, തോല്‍വി രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക്

സ്വന്തം ലേഖകന്‍: കോപ്പ അമേരിക്ക ചാമ്പ്യന്‍ഷിപ്പില്‍ ഇക്വഡോറിന് ബൊളീവിയന്‍ ഷോക്ക്. ദുര്‍ബലരെന്ന് മുദ്രകുത്തപ്പെട്ട ബൊളീവിയ കരുത്തരായ ഇക്വഡോറിനെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്ക് തകര്‍ത്തു വിട്ടു. ബൊളീവിയ തുടര്‍ച്ചയായ രണ്ടാം മല്‍സരത്തിലും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്. ആദ്യ മല്‍സരത്തില്‍ അവര്‍ ശക്തരായ മെക്‌സിക്കോയെ സമനിലയില്‍ തളച്ചിരുന്നു. പല വമ്പന്‍മാരേയും മുട്ടുകുത്തിച്ച ചരിത്രമുള്ള ബൊളീവിയ ആദ്യ പകുതിയില്‍ തന്നെ …

കൊടും ഭീകരന്‍ മൊഖ്തര്‍ ബെല്‍മൊഖ്തര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലിബിയ

സ്വന്തം ലേഖകന്‍: കൊടും ഭീകരന്‍ മൊഖ്തര്‍ ബെല്‍മൊഖ്തര്‍ അമേരിക്കന്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി ലിബിയ. പിടികിട്ടാ ഭീകരന്‍ എന്നു ഫ്രഞ്ച് പട്ടാളം വിശേഷിപ്പിച്ച തീവ്രവാദി നേതാവാണ് മൊഖ്തര്‍ ബെല്‍മൊഖ്തര്‍. ശനിയാഴ്ച രാത്രി ബെന്‍ഗാസിക്കു സമീപം അജ്ദാബിയ നഗരത്തില്‍ മൊഖ്തറുടെ നേതൃത്വത്തില്‍ അന്‍സര്‍ അല്‍ ഷരിയ ഭീകര സഘടനയുടെ രഹസ്യയോഗം നടക്കുമ്പോഴായിരുന്നു അമേരിക്കന്‍ ആക്രമണമെന്ന് അറിയിപ്പില്‍ പറയുന്നു. ആക്രമണത്തില്‍ …

ഇടുക്കിജില്ലാ സംഗമത്തിന് ഇനി നാലുനാള്‍ ആവേശത്തോടെ ഇടുക്കിജില്ലാക്കാര്‍ ബിര്‍മിങ്ങ്ഹാമിലേക്ക്

ഈ മഹനീയ ദിനത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് നമ്മുടെ ജില്ലയുടെ ജെനപ്രതിനിധികളായ മന്ത്രി ശ്രീ. പി.ജെ ജോസഫ് , എം .പി ശ്രീ ജോയെസ് ജോര്‍ജ് , ശ്രീ റോഷി അഗസ്റ്റ്യന്‍ ഇടുക്കി എം എല്‍എ , ശ്രീ .കെ .കെ .ജയചന്ദ്രന്‍ പീരുമേട് എം എല്‍ എ എന്നിവര്‍ ആശംസകള്‍ നേര്‍ന്നിരുന്നു. ഇടുക്കിജില്ലക്കാരായ പ്രവാസികളുടെ ഈ സ്‌നേഹ കൂട്ടായ്മ എല്ലാവര്‍ഷവും ഭംഗിയായി നടത്തിവരുന്നതിനും നമ്മള്‍ ജെന്മാനാട്ടില്‍ നടത്തിവരുന്ന കാരുന്ന്യ പ്രവര്‍ത്തനത്തിനും എല്ലാവിധ ആശംസകളും അറിയ്ച്ചിരിക്കുന്നു.

ഫോബ്മ സാഹിത്യോത്സവം ‘സര്‍ഗ്ഗം 2015’ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കാവാലം നാരായണപണിക്കര്‍ വ്യാഴാഴ്ച്ച എത്തും, കുട്ടികളെ എഴുത്തിനിരുത്താന്‍ ഇനിയുമവസരം

ഫോബ്മ സാഹിത്യോത്സവം 'സര്‍ഗ്ഗം 2015' ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, കാവാലം നാരായണപണിക്കര്‍ വ്യാഴാഴ്ച്ച എത്തും, കുട്ടികളെ എഴുത്തിനിരുത്താന്‍ ഇനിയുമവസരം

നിറഞ്ഞ സദസ്സില്‍ മനം നിറഞ്ഞ് കാണികള്‍, ചരിത്രമെഴുതി മഴവില്‍ സംഗീതം

: ജൂണ്‍ 13 ശനിയാഴ്ച ബോണ്‍മൗത്ത് വെസ്റ്റ് മൂര്‍ ഹാളില്‍ നിറഞ്ഞു കവിഞ്ഞ ജനക്കൂട്ടവും പരിപാടിയുടെ മേന്മയും മഴവില്‍ സംഗീതമെന്ന ജനപ്രിയ പരിപാടി യുകെ മലയാളികള്‍ നെഞ്ചിലേറ്റിയെന്നതിനു തെളിവായി , അണിയറ പ്രവത്തകരെ പോലും വിസ്മയിപ്പിച്ചു കൊണ്ട് , ഒഴുകി എത്തിയ 300 ല്‍ പരം കലാ സ്‌നേഹികള്‍ മഴവില്‍ സംഗീതത്തെ ചരിത്ര വിജയമാക്കി ഉച്ച കഴിഞ്ഞു നാല് മണിയോടെ ശ്രീമതി ടെസ്‌മോള്‍ ജോര്‍ജിന്റെ പ്രാര്ത്ഥനാ ഗാനത്തോടെ ആരംഭിച്ച മഴവില്‍ സംഗീതത്തിന് ശ്രീ അനീഷ് ജോര്‍ജ് സ്വാഗതം ആശംസിച്ചു. ഒപ്പം മഴവില്‍ സംഗീതത്തിന്റെ മുഖ്യാതിഥികളില്‍ ഒരാളായിരുന്ന ശ്രീ സി എ ജോസെഫിന്റെ മാതാവിന്റെ വിയോഗത്തില്‍ അനുശോചനം അറിയിച്ചു കൊണ്ട് ഒരു നിമിഷം മൗനം ആചരിച്ചു.

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായികമേള പൊതു നിയമാവലികള്‍ പുറത്തിറക്കി

യുക്മ മിഡ് ലാണ്ട്‌സ് റീജണല്‍ കായിക മേള ജൂണ്‍ 20 ന് റെഡിച്ചില്‍ വച്ച് നടക്കും.കെ സി എ റെഡിച്ചിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കായിക മേളയ്ക്ക് വേദിയാകുന്നത് റെഡിച്ചിലെ പ്രശസ്തമായ അബ്ബെ സ്‌പോര്ട്‌സ് സെന്റര്‍ ആണ്.മേള യുടെ നടത്തിപ്പ് ചുമതല യുക്മ റീജണല്‍ കമ്മിറ്റിയുടേതാണ്.

ഡോക്ടര്‍ എന്‍. ഗോപാലകൃഷ്ണന്‍ ജൂണ്‍ 28 ന് മാഞ്ചെസ്‌റ്റെറില്‍ എത്തും

മാഞ്ചെസ്‌റ്റെറിലെ ഹിന്ദു സമാജത്തിന്റെ. ആഭിമുഖ്യത്തില്‍ വിതിംഗ്ട്ടണ്ണിലെ ഗാന്ധി ഹാളില്‍ വൈകിട്ട് 3 മണിക്ക് നടക്കുന്ന ചടങ്ങില്‍ 'എന്താണ് ഹിന്ദുയിസം, എന്താണ് ഹിന്ദുയിസം അല്ലാത്തത്' എന്ന വിഷയത്തെ കുറിച്ച് ഡോക്ടര്‍ എന്‍ ഗോപാപാലകൃഷ്ണന്‍ പ്രഭാഷണം നടത്തുന്നതാണ്.തുടര്ന്നു നടക്കുന്ന വിശദമായ ചര്‍ച്ചകളില്‍ നിന്നും ഉരിത്തിരിഞ്ഞു വരുന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്‍കും .

പ്രഥമ കണ്ണൂര്‍ സംഗമത്തിന് മാഞ്ചസ്റ്റര്‍ ഒരുങ്ങി

ജൂണ് 20 ന് നടക്കുന്ന കണ്ണൂര്‍ ജില്ലക്കാരുടെ പ്രഥമ സംഗമത്തിനായി മാഞ്ചസ്റ്റര്‍ ഒരുങ്ങി കഴിഞ്ഞു.മാഞ്ചസ്റ്ററിലെ പ്രസിദ്ധമായ ഫോറം ഹാള്‍ സെന്ററില്‍ എല്ലാ നടപിടി ക്രമങ്ങളും പൂര്‍ത്തിയായി കഴിഞ്ഞു.ജൂണ് 20 ശനിയാഴ്ച രാവിലെ 10 മണിക്ക് ആരഭിക്കുന്ന സംഗമ