1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 16, 2015

സ്‌കോട്ടിഷ് തെരഞ്ഞെടുപ്പിന്റെ അതേദിവസം തന്നെ ബ്രിട്ടണില്‍ ഇയു റെഫറണ്ടം നടത്താനുള്ള നീക്കത്തില്‍നിന്ന് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പിന്മാറി. ടോറി പാര്‍ട്ടി അംഗങ്ങളുടെയും ഇതര പാര്‍ട്ടി നേതാക്കളുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് മെയ് അഞ്ചിന് തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തില്‍നിന്ന് കാമറൂണും സര്‍ക്കാരും പിന്മാറിയത്.

സ്‌കോട്ട്‌ലന്‍ഡ് തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇയു റെഫറണ്ടവും നടത്തണമെന്നായിരുന്നു കാമറൂണ്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് കാമറൂണ്‍ തീരുമാനം മാറ്റിയത്.

നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു. ഒരേ ദിവസം തെരഞ്ഞെടുപ്പ് നടത്തിയാല്‍ അത് ആശയക്കുഴപ്പമുണ്ടാക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനെ അറിയിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.