1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 15, 2015


യുകെയില്‍നിന്ന് ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്നതിനായി ഇറാഖിലേക്ക് പോയ 17 വയസ്സുകാരന്‍ ചാവേറായി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും മറ്റും പോസ്റ്റ് ചെയ്ത ചിത്രം വിശ്വസിക്കാമെങ്കില്‍ യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ ചാവേറാകും ഈ 17 വയസ്സുകാരന്‍.

ബൈജിക്ക് കിഴക്കു വശത്തുള്ള എണ്ണ സംസ്‌കരണ കേന്ദ്രത്തിന് സമീപത്തുള്ള സുരക്ഷാ സേനയുടെ താവളം ആക്രമിച്ച നാല് ചാവേറുകളില്‍ ഒരാള്‍ ബ്രിട്ടീഷുകാരനായ തല്ഹാ അസ്മാല്‍ ആയിരുന്നെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഇസ്ലാമിക് സ്റ്റേറ്റിനെ പിന്തുണയ്ക്കുന്ന ട്വിറ്റര്‍ അക്കൗണ്ടുകളും തീവ്രവാദികള്‍ തന്നെ കൈകാര്യം ചെയ്യുന്ന അക്കൗണ്ടുകളിലുമുള്ള പോസ്റ്റുകള്‍ നല്‍കുന്ന സൂചന ചാവേറുകളില്‍ ഒരാള്‍ തല്‍ഹ ആയിരുന്നെന്നാണ്. എന്നാല്‍, ഇറാഖില്‍ എത്തിയ ശേഷം തല്‍ഹ ഉപയോഗിച്ചിരുന്ന പേര് അബു യൂസഫ് എന്നായിരുന്നു.

പാകിസ്ഥാന്‍ വംശജരായ തല്‍ഹയുടെ കുടുംബം ഇപ്പോഴും ബ്രിട്ടണിലാണ്. തങ്ങള്‍ തകര്‍ന്നിരിക്കുകയാണെന്നും ഇത് വിശ്വസിക്കാന്‍ സാധിക്കുന്നില്ലെന്നും തല്‍ഹയുടെ കുടുംബം പ്രതികരിച്ചു.

2005ലെ ബസിന് നേരെ നടന്ന ഒരു ആക്രമണണത്തില്‍ പങ്കെടുത്ത 19 വയസ്സുകാരനായിരുന്നു ഇതു വരെ ആറിയപ്പെട്ടിരുന്ന ഏറ്റവും പ്രായം കുറഞ്ഞ ചാവേര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.